കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്; ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെ​ടി​വ​യ്പു ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തെ​ര​ച്ചി​ൽ. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​വ​രെ തി​രി​ച്ച​റി‌​യാ​ൻ ശ്ര​മം. അ​ക്ര​മി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ഖം ദൃ​ശ്യ​മ​ല്ല. ഹെ​ൽ​മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചു പൂ​ർ​ണ​മാ​യി ദേ​ഹം മ​റ​ച്ചാ​ണ് ഇ​വ​ർ വ​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള അ​ധോ​ലോ​ക ബ​ന്ധ​മു​ള്ള​വ​രാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു പൊ​ലീ​സി​ന്‍റെ അ​നു​മാ​നം.

കേ​ര​ള​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള​വ​രാ​കാ​നു​ള്ള സാ​ധ്യ​ത പൊ​ലീ​സ് ത​ള്ളു​ന്നു. അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കാ​ൻ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചെ​ന്ന സൂ​ച​ന​യെ പി​ന്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണ്. എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നും ഉ​തി​ർ​ന്ന പെ​ല്ല​റ്റി​ന്‍റെ ചീ​ള് ബ്യൂ​ട്ടി പാ​ർ​ല​റി​ന്‍റെ വ​രാ​ന്ത​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ത് ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്.

leena paul

എ​റ​ണാ​കു​ള​ത്തും സ​മീ​പ ജി​ല്ല​ക​ളി​ലു​മു​ള്ള തോ​ക്ക് ക​ട​ക​ളി​ൽ നി​ന്നും എ​യ​ർ​ഗ​ൺ, എ‍യ​ർ പി​സ്റ്റ​ൾ, എ​യ​ർ റൈ​ഫി​ൾ എ​ന്നി​വ വാ​ങ്ങി​യ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പെ​ല്ല​റ്റു​ക​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തോ​ക്ക് ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു.

എ​ഫ്സി-220 ബൈ​ക്കി​ലാ​ണ് അ​ക്ര​മി​ക​ൾ ക​ട​വ​ന്ത്ര​യി​ലെ​ത്തി​യ​ത്. ഈ ​ബൈ​ക്കി​ന്‍റെ ന​മ്പ​ർ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടി​ല്ല. ഇ​ത്ത​രം ബൈ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​തി​നാ‍യി പ്ര​ത്യേ​ക ടീ​മു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഗൂ​ണ്ടാ​പ​ട്ടി​ക​യി​ലും അ​ടി​പി​ടി കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​വ​രെ മു​ഴു​വ​ൻ പേ​രെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ന​ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ർ പ്രാ​ദേ​ശി​ക സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​ഗ​മ​നം. സൈ​ബ​ർ സെ​ല്ലി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ളു​ടെ വ്യ​ക്ത​മാ​യ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ഇ​തു സ​ഹാ​യ​ക​മാ​കും. വി​ദേ​ശ​ത്തു നി​ന്നാ​ണു കോ​ളു​ക​ൾ വ​ന്ന​തെ​ന്ന മൊ​ഴി പൂ​ർ​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. സൈ​ബ​ർ സെ​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​ക്കാ​ര്യം തി​രി​ച്ച​റി​യാ​നാ​കും.

English summary
actress beauty parlour attack follo up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X