• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാമയും സിദ്ധീഖും കൂറുമാറിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെ ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇരയായ നടിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള 2017ലെ പോസ്റ്റാണ് ചര്‍ച്ചയായത്. അന്ന് അങ്ങനെ കുറിച്ച നടി ഇപ്പോള്‍ കൂറുമായിതിന് പിന്നിലെ രഹസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

വിവാദം കത്തിയതോടെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഭാമ പിന്‍വലിച്ചു. എങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുകയാണ്. ഭാമയുടെ കൂറുമാറ്റം സിനിമാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സുഹൃത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം മനംമാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് യുവ നടിമാര്‍ പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൂറുമാറിയവര്‍ നാല് പേര്‍

കൂറുമാറിയവര്‍ നാല് പേര്‍

നാല് പേരാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ കൂറുമാറിയത്. ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവര്‍ നേരത്തെ കൂറുമായിരുന്നു. കഴിഞ്ഞദിവസം സിദ്ധീഖും ഭാമയും കൂറുമാറി. എന്താണ് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരം കൂറുമാറ്റം പ്രതികള്‍ക്കാണ് ഗുണം.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

കൂറുമായവര്‍ക്കെതിരെ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി, ആഷിക് അബു, എന്‍എസ് മാധവന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ സുഹൃത്തുക്കള്‍ കൂറുമാറിയത് നാണക്കേടാണ് എന്നാണ് രേവതി പറഞ്ഞത്. കൂറുമാറിയവര്‍ ഒരര്‍ഥത്തില്‍ ഇരകളാണെന്ന് റിമ കല്ലിങ്കര്‍ അഭിപ്രായപ്പെട്ടു.

പാര്‍വതിയുടെ പ്രതികരണം

പാര്‍വതിയുടെ പ്രതികരണം

അവള്‍ നീതിക്കായി പോരാടുന്നത് ഞങ്ങള്‍ കണ്ടു. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവള്‍ക്കൊപ്പം നില്‍ക്കുന്നു- പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

ഭാമയുടെ പോസ്റ്റ് പിന്‍വലിച്ചു

ഭാമയുടെ പോസ്റ്റ് പിന്‍വലിച്ചു

ഈ ഘട്ടത്തിലാണ് ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായത്. 2017 ഫെബ്രുവരി 24ലെ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് ഭാമ ആവശ്യപ്പെട്ടിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ പോസ്റ്റ് പ്രചരിക്കാന്‍ തുടങ്ങിയതോടെ ഭാമ അത് പിന്‍വലിക്കുകയായിരുന്നു.

പഴയ പോസ്റ്റില്‍ പറയുന്നത്

പഴയ പോസ്റ്റില്‍ പറയുന്നത്

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?

മാറ്റം വരേണ്ടതല്ലേ?

മാറ്റം വരേണ്ടതല്ലേ?

ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്? 'എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..' എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു- ഇങ്ങനെയാണ് ഭാമയുടെ പഴയ പോസ്റ്റ് അവസാനിക്കുന്നത്.

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

cmsvideo
  Actress Abduction : Siddique and Bhama appeared before court

  ടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെ

  English summary
  Actress Bhama deleted Old facebook post about Actress attack case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X