കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവ്യയ്ക്കും രഞ്ജിനിക്കും പിന്നാലെ ഭാമയും.. ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ കാത്തിരിക്കും

Google Oneindia Malayalam News

ആരാധനയിലും ലിംഗനീതി ഉറപ്പ് വരുത്തുക എന്നതാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ കാതൽ. നിശ്ചിത പ്രായത്തിനുള്ളിൽ ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല വിശ്വാസികളായ ഭൂരിപക്ഷം സ്ത്രീകളും. എന്നാൽ ഒരാൾക്കെങ്കിലും പോകണം എന്നുണ്ടെങ്കിൽ അതിന് ജൈവികമായ പ്രത്യേകത തടസ്സമാകരുത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഭൂരിപക്ഷം സ്ത്രീകളും കോടതി വിധിയോട് മുഖം തിരിക്കുന്നു. സിനിമാ നടിമാർ അടക്കമുളളവർക്ക് സ്ത്രീപ്രവേശനത്തോട് യോജിപ്പില്ല. 50 വയസ്സിന് മുൻപ് ശബരിമലയിൽ പോകില്ല എന്നാണ് നടി നവ്യാ നായരുടെ തീരുമാനം. വിധി വന്ന ദിവസത്തെ കറുത്ത വെള്ളി എന്നാണ് നടി രഞ്ജിനി വിളിച്ചത്. യുവനടി ഭാമയ്ക്കും ചിലത് പറയാനുണ്ട്.

വിധിയോട് യോജിക്കുന്നില്ല

വിധിയോട് യോജിക്കുന്നില്ല

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം ഇങ്ങനെയാണ്: ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങൾ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല.. സുപ്രീംകോടതി യെ ബഹുമാനിക്കുന്നു. പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാൻ തീരെ കഴിയുന്നില്ല. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല!

ആചാരവും അനുഷ്ടാനങ്ങളും

ആചാരവും അനുഷ്ടാനങ്ങളും

ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്,ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്.മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മിൽ വ്യത്യാസവുമുണ്ട്!

ആചാരത്തെ ഉന്മൂലനം ചെയ്യണോ

ആചാരത്തെ ഉന്മൂലനം ചെയ്യണോ

സംസ്കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ! “കാലങ്ങളായി പഴക്കമുള്ള, ആർക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന ‘ക്ഷേത്രാചാരങ്ങളെ’ ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ” എന്ന ഒരു ചോദ്യത്തിൽ നിന്നുമാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. സുപ്രീംകോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ...

കാത്തിരിക്കാൻ തയ്യാർ

കാത്തിരിക്കാൻ തയ്യാർ

വ്യക്തിപരമായി പറഞ്ഞാൽ, ഇനിയും ഒരുപാടു വർഷങ്ങൾ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ, ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാൻ കാത്തിരിക്കും!!! എല്ലാ പെണ്കുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം എന്നാണ് ഭാമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാമയുടെ നിലപാടിനോട് യോജിച്ച് കൊണ്ടാണ് ഭൂരിപക്ഷം പേരും പോസ്ററിനോട് പ്രതികരിച്ചിരിക്കുന്നത്. മറ്റുള്ളവർ പോകുന്നതിനെ എതിർക്കുന്നത് എന്തിന് എന്ന ചോദ്യം ചിലർ ചോദിക്കുന്നുമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

പമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻപമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻ

ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!

English summary
Actress Bhama's reaction in SC Verdict about Sabarimala Women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X