'യുദ്ധങ്ങൾ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനം!!
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് പിന്നാലെ നിരവധി പേരാണ് നടി ഭാമയെ വിമർശിച്ച് രംഗത്തെത്തിയത്. സിനിമാ രംഗത്തെ പ്രമുഖർക്ക് പുറമേ പൊതു പ്രവർത്തകരിൽ പലരും നടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള രൂക്ഷ വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്റ് നടി ഡിസേബിൾ ചെയ്തിരുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റും ഇതിനൊപ്പം ഭാമ നീക്കം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറെക്കാലത്തേക്ക് വിട്ടുനിന്ന ഭാമ നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിന് ശേഷം നടി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. 'യുദ്ധങ്ങൾ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്' ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് ഭാമയുടെ പ്രതികരണം. ശുഭാപ്തിവിശ്വാസത്തോടെയിരിക്കാനും ഭാമ സ്റ്റാറ്റസിൽ കുറിക്കുന്നുണ്ട്.

സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയാണ് വിവാദങ്ങൾക്ക് ശേഷം നടി ഇൻസ്റ്റഗ്രാമിലിട്ടത്. താര സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് ഭാമ കേസിൽ നേരത്തെ നൽകിയ മൊഴി. ഈ നിർണ്ണായക മൊഴിയാണ് പിന്നീട് തിരുത്തിയത്. ഭാമ ഇക്കാര്യം കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറാവാത്തതോടെയാണ് ഭാമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ഭാമയ്ക്ക് പുറമേ നടൻ സിദ്ദിഖും കൂറുമാറിയിരുന്നു.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications