സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; 'മലയാളത്തിന്റെ അഭിമാനം'
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. ഭാവനയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പമുള്ള ചിത്രം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജിലിട്ടത് വൈറലായിട്ടുണ്ട്. 'സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം' എന്ന് കുറിച്ചാണ് ശിവന്‍കുട്ടി ചിത്രം പങ്കുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്ത് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. ഭാവനയെ കൂടാതെ മതനേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വിരുന്നിനെത്തിയില്ല. ഗവര്‍ണറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. അതേസമയം ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും എന്നാണ് വിവരം. ഈ മാസം 22-നാണ് ലോക്ഭവനില്‍ ഗവര്‍ണറുടെ വക വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും വിരുന്നില്‍ പങ്കെടുക്കും. നേരത്തെ 2022 ല്‍ തലസ്ഥാനത്ത് നടന്ന 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു
ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്ത് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അന്ന് വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്. ബംഗ്ലാദേശ് നടി അസ്മരി ഹഖ്, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്. ഭാവന ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല
ചലച്ചിത്ര അക്കാദമി ചെയര്‍മാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണെന്ന് വിശേഷിപ്പിച്ചായിരുന്നു അന്ന് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. തെന്നിന്ത്യയിലെ ഏറെക്കുറെ എല്ലാ ഭാഷകളിലുമായി 60 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഭാവന നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.












Click it and Unblock the Notifications