നടി ഭാവന വിവാഹിതയാകുന്നു..വിവാഹ നിശ്ചയം കഴിഞ്ഞു..വരന്‍ കന്നട നിര്‍മ്മാതാവ് നവീന്‍..
കൊച്ചി: നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നടനിര്‍മ്മാതാവ് നവീനാണ് വരന്‍. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.തൃശ്ശൂരിലെ ഭാവനയുടെ വീട്ടില്‍ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്.
Read Also: നടി ആക്രമിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ അര്‍മാദമാക്കിയവർ കുടുങ്ങും..!! പോലീസ് വേട്ട തുടങ്ങി !
Read Also: കൊട്ടിയൂരിലെ വൈദികന്റെ ബലാത്സംഗത്തില്‍ പ്രതികളെ ന്യായീകരിച്ച് സിന്ധു ജോയ്..!! നടന്നത് ഗൂഢാലോചന..!!
വിവാഹം ചിങ്ങത്തിലുണ്ടാവുമെന്നാണറിയുന്നത്. കന്നട ആചാരപ്രകാരമാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നടി മഞ്ജു വാര്യര്‍ അടക്കം പതിനാറോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ആഡംബരം ഒഴിവാക്കിയായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. കന്നട സിനിമാ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമാണ് വരനായ നവീന്‍ കൃഷ്ണ.

ഏറെനാളുകളായി ഭാവനയും നവീനും പ്രണയത്തിലായിരുന്നു. നേരത്തെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇരുവരുടേയും തിരക്കുകള്‍ മൂലം നീണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഭാവനയുടെ അച്ഛന്‍ മരിച്ചിരുന്നു. ഇതും വിവാഹ തീരുമാനം നീളാന്‍ കാരണമാവുകയായിരുന്നു. 2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്.

റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. നവീന്റെ അമ്മയും അടുത്തിടെ മരിച്ചത് വിവാഹ തീരുമാനം വൈകാന്‍ കാരണമായി.

ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി നടിയുടെ അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ പ്രണയത്തിലാണെന്ന് താരവും വെളിപ്പെടുത്തിയിരുന്നു.

മലയാളത്തോടൊപ്പം തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിരക്കുള്ള താരമാണ് ഭാവന. കന്നടയിലും തമിഴിലും തെലുങ്കിലും താരത്തിന് സിനിമകളേറെയുണ്ട്. മലയാളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഭാവന തിരിച്ചു വന്നത്.

കന്നടയിലെ ഭാവനയുടെ ആദ്യചിത്രം ജാക്കി ആയിരുന്നു. പുനിത് രാജ്കുമാര്‍ നായകനായ ഈ ചിത്രം കന്നടത്തില്‍ ഭാവനയ്ക്ക് നല്ല മൈലേജ് നല്‍കി. തമിഴില്‍ അജിത്, മാധവന്‍, ജയംരവി അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടുണ്ട്.

മലയാളത്തില്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന അഭിനയിക്കുന്നത്. ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ ടുവാണ് മലയാളത്തില്‍ ഭാവയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

പൃഥ്വിരാജ് നായകനാവുന്ന ആദത്തിലാണ് മലയാളത്തില്‍ ഇപ്പോള്‍ ഭാവന അഭിനയിക്കുന്നത്. ഇവിടെ എന്ന ചിത്രത്തിന് ശേഷം ഭാവനയും പൃഥ്വിയും ഒരുമിക്കുന്ന ചിത്രമാണ് ആദം.

മലയാളത്തില്‍ കമലിന്റെ നമ്മളില്‍ സെക്കന്റ് ഹീറോയിന്‍ ആയിട്ടായിരുന്നു ഭാവനയുടെ രംഗപ്രവേശം. പക്ഷേ പിന്നീടങ്ങോട്ട് മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് എന്നിവരടക്കം സൂപ്പര്‍താരങ്ങളുടെ നായകയായി തിളങ്ങി.
ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications