ആ നേട്ടത്തിന്റെ പട്ടികയിലേക്ക് ഇതാ ഭാവനയും, യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഭാവന
ദുബായ്: മലയാള സിനിമയിലെ പ്രമുഖര്‍ക്ക് ഗോള്‍ഡന്‍ വിസാ അനുവദിക്കുന്നത് തുടരുന്നു. നടി ഭാവനയ്ക്കാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ഇത് ആദ്യമായിട്ടല്ല ഒരു നടിക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖര്‍ക്കെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നുണ്ട്.
നടി നഗ്മയ്ക്കും തെലുങ്ക് സംവിധായകന് സുകുമാറിനുമെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ആ പട്ടികയിലേക്കാണ് ഭാവനയും എത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: bhavana_fans_team
ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്തെത്തിയാണ് ഭാവന ഗോള്‍ഡന്‍ സ്വീകരിച്ചത്. യുഎഇയിലെ പ്രമുഖരില്‍ ഇവിടെയുണ്ടായിരുന്നു. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി ഭാവനയ്ക്ക് വിസ കൈമാറി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും എല്ലാം യുഎഇ ഭരണകൂടം ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കാറുണ്ട്. ഈ വിസകള്‍ക്ക് പത്ത് വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.

കാലാവധിക്ക് ശേഷം ഗോള്‍ഡന്‍ വിസകള്‍ പുതുക്കി നല്‍കാറുണ്ട്. നേരത്തെ ഗോള്ഡന്സ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്ലാലിനുമായിരുന്നു അടുത്തിടെ ആദ്യമായി ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. പക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ താരങ്ങളല്ല ഇവര്‍. ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത് എന്നിവര്‍ക്കാണ് ആദ്യം ലഭിച്ചത്. കായിക മേഖലയില്‍ നിന്ന് സാനിയ മിര്‍സക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

മലയാളത്തിലെ യുവതാരങ്ങളായ ടൊവിനോ തോമസിനും പൃഥ്വിരാജിനുമായിരുന്നു അടുത്തതായി ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പാണ് തനിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിക്കും, ആശാ ശരത്തിനും, സുരാജ് വെഞ്ഞാറമൂടിനും ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചതാണ്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

മലയാള സിനിമയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ ദമ്പതിമാരായി നസ്രിയയും ഫഹദ് ഫാസിലും മാറിയിരുന്നു. ഇരുവരും നേരിട്ടെത്തിയാണ് വിസ സ്വീകരിച്ചത്. നടന് ദിലീപ്, നടി ശ്വേത മേനോന്, നടന് നീരജ് മാധവ്, നിര്‍മാതാവ് മഹാസുബൈര്‍, നടി ലെന, അഞ്ജലി അമീര്‍, ഗായകന് മധു ബാലകൃഷ്ണന്, സംവിധായകന് എംഎ നിഷാദ്, എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഭാവനയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി നഗ്മയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇവര്‍ യുഎഇ സര്‍ക്കാരിന് നന്ദി അറിയിച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications