Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവനയുടെ വിവാഹം ഇല്ലേ? നീട്ടിവെച്ചോ? വരൻ പിന്മാറിയോ.. എല്ലാ അഭ്യൂഹങ്ങൾക്കുമുള്ള മറുപടി ഇതാ

കൊച്ചി: നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം അടുത്ത ആഴ്ച നടക്കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഡിസംബര്‍ 22ന് തൃശൂരില്‍വെച്ച് വിവാഹം നടക്കുമെന്നായിരുന്നു വാര്‍ത്ത. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാലിതൊന്നുമല്ല സത്യം. ഭാവനയുടെ വിവാഹം സംബന്ധിച്ച് പരന്ന വാര്‍ത്തകളെല്ലാം വ്യാജമായിരുന്നുവെന്നാണ് കുടുംബത്തില്‍ നിന്നുള്ള വിവരം. ഒപ്പം പുതിയൊരു വിവരം കൂടിയുണ്ട്.

വിവാഹം അടുത്ത ആഴ്ച അല്ല

വിവാഹം അടുത്ത ആഴ്ച അല്ല

ഈ മാസം 22, 26 തിയ്യതികളില്‍ ഭാവനയുടെയും നവീന്റെയും വിവാഹം നടക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമായിരിക്കുന്നു. ഈ വര്‍ഷം എന്തായാലും ഭാവനയുടെ വിവാഹം നടക്കില്ലെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യമായിരിക്കും ആ ചടങ്ങ്. നടിയുടെ വിവാഹ ക്ഷണക്കത്തും പുറത്ത് വന്നിരിക്കുന്നു

കല്യാണക്കത്ത് പുറത്ത്

കല്യാണക്കത്ത് പുറത്ത്

അടുത്ത വര്‍ഷമാദ്യം, ജനുവരി 22നാണ് ഭാവനയുടെ വിവാഹം എന്നാണ് കല്യാണക്കുറിയിലുള്ളത്. ഇതോടെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിടുകയാണ്. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തൃശൂരില്‍ വെച്ചാണ് വിവാഹം നടക്കുകയെന്നും കത്തില്‍ പറയുന്നു.

ലളിതമായ ചടങ്ങ്

ലളിതമായ ചടങ്ങ്

അയ്യന്തോളിലുള്ള ലുലു കണ്‍വെന്‍ഷന്‍ സെന്ററാണ് വിവാഹ വേദി. ഭാവനയുടെ സഹോദരന്‍ ജയദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരുടെ പേരാണ് കത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ലളിതമായ ചടങ്ങായിരിക്കും വിവാഹം എന്നാണ് അറിയുന്നത്.

പല അഭ്യൂഹങ്ങൾ

പല അഭ്യൂഹങ്ങൾ

ഭാവനയുടെ വിവാഹം സംബന്ധിച്ച് നേരത്തെ നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ വിവാഹം നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇതോടെ വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും അടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ കുടുംബം നിഷേധിക്കുകയും ചെയ്തു.

വിവാഹ നിശ്ചയം മാർച്ചിൽ

വിവാഹ നിശ്ചയം മാർച്ചിൽ

മാർച്ച് ഒൻപതിന് തൃശൂരിലെ വീട്ടിൽ വെച്ചായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹ നിശ്ചയം. കന്നട ആചാരപ്രകാരമാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നടി മഞ്ജു വാര്യര്‍ അടക്കം പതിനാറോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ആഡംബരം ഒഴിവാക്കിയായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്.

നാളുകളായുള്ള പ്രണയം

നാളുകളായുള്ള പ്രണയം

കന്നട സിനിമാ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമാണ് വരനായ നവീന്‍ കൃഷ്ണ. ഏറെനാളുകളായി ഭാവനയും നവീനും പ്രണയത്തിലായിരുന്നു. നേരത്തെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇരുവരുടേയും തിരക്കുകള്‍ മൂലം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഭാവനയുടെ അച്ഛന്‍ മരിച്ചിരുന്നു. ഇതും വിവാഹ തീരുമാനം നീളാന്‍ കാരണമാവുകയായിരുന്നു.

വിവാഹം വൈകാൻ കാരണം

വിവാഹം വൈകാൻ കാരണം

2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. നവീന്റെ അമ്മയും അടുത്തിടെ മരിച്ചത് വിവാഹ തീരുമാനം വൈകാന്‍ കാരണമായി. ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി നടിയുടെ അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ പ്രണയത്തിലാണെന്ന് താരവും വെളിപ്പെടുത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+