• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ച് വർഷം നീണ്ട പ്രണയത്തിന് സാഫല്യം.. ഭാവന ഇനി നവീന് സ്വന്തം.. കനത്ത സുരക്ഷയിൽ വിവാഹം

cmsvideo
  ഭാവനയ്ക്കും നവീനും പ്രണയസാഫല്യം, വിവാഹം കനത്ത സുരക്ഷയിൽ | Oneindia Malayalam

  തൃശൂര്‍: ഭാവനയുടേയും നവീന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് അമ്പല നടയില്‍ സാഫല്യം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് നവീന്‍ താലിചാര്‍ത്തി. കനത്ത സുരക്ഷയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹച്ചടങ്ങ്. ബന്ധുക്കള്‍ക്കും സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും വേണ്ടി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്ന് നടക്കും. കന്നട നിര്‍മ്മാതാവായ നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിരുന്ന് ബെംഗളൂരുവില്‍ വെച്ച് പിന്നീടാണ് നടക്കുക.

  ജയമോളുടേത് വിചിത്ര സ്വഭാവം... ഭർത്താവ് ജോബിനെ ആക്രമിക്കുന്നതും പതിവ്! പോലീസിനോട് തുറന്ന് പറഞ്ഞു!

  ഭാവനയ്ക്ക് പ്രണയസാഫല്യം

  ഭാവനയ്ക്ക് പ്രണയസാഫല്യം

  ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. വിവാഹം എല്ലാവരേയും അറിയിച്ച് നടത്തുമെന്ന് ഭാവന പ്രതികരിക്കുകയും ചെയ്തിരുന്നു,.

  നടന്ന പ്രചാരണങ്ങൾ

  നടന്ന പ്രചാരണങ്ങൾ

  ഒക്ടോബറില്‍ ഭാവനയുടേയും നവീന്റെയും വിവാഹമുണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹത്തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ വിവാഹം മാറ്റിവെച്ചുവെന്നും വരൻ പിന്മാറിയെന്നുമുള്ള തരത്തിൽ വാർത്തകൾ പരക്കുകയുണ്ടായി. എന്നാൽ ഇത്തരം വാർത്തകളെ തള്ളിക്കളഞ്ഞ് കൊണ്ട് നടിയുടെ ബന്ധുക്കൾ തന്നെ രംഗത്ത് വരികയുണ്ടായി.

  പ്രണയത്തിന് തുടക്കം

  പ്രണയത്തിന് തുടക്കം

  2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്.

  വിവാഹം വൈകാൻ കാരണം

  വിവാഹം വൈകാൻ കാരണം

  നവീന്റെ അമ്മയും അടുത്തിടെ മരിച്ചത് വിവാഹ തീരുമാനം വൈകാന്‍ കാരണമായി. ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി നടിയുടെ അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ പ്രണയത്തിലാണെന്ന് താരവും വെളിപ്പെടുത്തിയിരുന്നു.

  വൈറലായ മെഹന്ദി

  വൈറലായ മെഹന്ദി

  ഇരുവീട്ടുകാരുടേയും അനുഗ്രഹത്തോടെയാണ് കന്നട രീതിയിൽ ഇരുവരുടേയും വിവാഹം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഭാവനയുടെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിമാരായ രമ്യ നമ്പീശൻ, മൃദുല, ശ്രിത, ഗായിക സയനോര ഫിലിപ്പ് എന്നിവരടക്കമുളളവരാണ് മെഹന്ദി ചടങ്ങിൽ പങ്കെടുത്തത്.

  ആശംസ അറിയിച്ച് പ്രിയങ്ക ചോപ്ര

  ആശംസ അറിയിച്ച് പ്രിയങ്ക ചോപ്ര

  മഞ്ഞ ഗൌണിൽ അതിസുന്ദരിയായിട്ടായിരുന്നു മെഹന്ദിയിൽ ഭാവന പ്രത്യക്ഷപ്പെട്ടത്. ഭാവനയുടെ വിവാഹത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആശംസയറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഭാവനയെ ധീരയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക താൻ ഭാവനയുടെ ആരാധികയാണ് എന്നും വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായുമാണ് വീഡിയോയിൽ പറഞ്ഞത്.

  നമ്മളിലൂടെ തുടക്കം

  നമ്മളിലൂടെ തുടക്കം

  കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തോടെയാണ് സിനിമാരംഗത്തേക്കുള്ള ഭാവനയുടെ പ്രവേശം. ഈ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കാനും ഭാവനയ്ക്ക് സാധിച്ചു. തുടർന്ന് മലയാളത്തിൽ മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ അടക്കമുള്ള മുൻനിര നായകന്മാരുടെ ജോഡിയായി അഭിനയിച്ചു.

  ആദം ജോണിലൂടെ തിരിച്ച് വരവ്

  ആദം ജോണിലൂടെ തിരിച്ച് വരവ്

  മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഭാവന സ്വന്തം സ്ഥാനം ഉറപ്പിച്ചു. ഇതിനിടെ മലയാളത്തിൽ ഭാവനയ്ക്ക് സിനിമയിൽ അവസരം കുറയുകയുണ്ടായി. സിനിമയ്ക്കുള്ളിലെ തന്നെ ചിലരുടെ ശത്രുതയ്ക്ക് പാത്രമായതോടെ ഭാവന മലയാളത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതായാണ് വാർത്തകൾ പരന്നത്. പിന്നീട് ആദം ജോണിലൂടെ ഗംഭീര തിരിച്ച് വരവും ഭാവന നടത്തി.

  റോമിയോയ്ക്കിടെ പ്രണയം

  റോമിയോയ്ക്കിടെ പ്രണയം

  കന്നട സിനിമാ നിർമ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനെ ഭാവന ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും കൊച്ചിയിൽ വെച്ചായിരുന്നു. ഭാവന നായികയായി അഭിനയിക്കുന്ന റോമിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു ആ കണ്ടുമുട്ടൽ. പിന്നീട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരുടേയും പരിചയം സൌഹൃദമായി വളർന്നു.

  വീട്ടുകാരുടെ ആശീർവാദം കൂടെ

  വീട്ടുകാരുടെ ആശീർവാദം കൂടെ

  ഭാവനയുടെ അച്ഛനും അമ്മയ്ക്കും നവീൻ വളരെപ്പെട്ടെന്ന് തന്നെ പ്രിയങ്കരനായി മാറിയെന്ന് നടി തന്നെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സൌഹൃദം വീട്ടുകാരുടെ അറിവോടെ തന്നെ പ്രണയമായി വളരുകയായിരുന്നു. രാജസ്ഥാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയം തുറന്ന് പറഞ്ഞത്. വീട്ടുകാർക്കും വിവാഹത്തിന് സമ്മതമായതോടെ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

  വിവാഹത്തിന്റെ ദൃശ്യങ്ങൾ

  ഭാവനയുടെ വിവാഹ വീഡിയോ

  English summary
  Actress Bhavana got married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more