പണം കൊടുത്ത് ആളെ നിർത്തിയിരിക്കുന്നു: നമ്മള്‍ പ്രതികരിക്കുക എന്നതാണ് അവർക്കും വേണ്ടത്: ഭാവന
സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് നടി ഭാവന കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു താരത്തിനെതിരായ അധിക്ഷേപം. ടോപ്പിനടിയില്‍ വസ്ത്രം ധരിച്ചിട്ടും താരം ടോപ്പ് മാത്രം വസ്തം ധരിച്ചാണ് എത്തിയതെന്ന വ്യാജ അവകാശവാദത്തോടെയായിരുന്നു പ്രചരണം.
സാധാരണ എല്ലാവരും ധരിക്കുന്ന ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമായിരുന്നു ഭാവനയും ധരിച്ചിരുന്നത്. ഇത് മനസ്സിലായിട്ടും ഇവർ താരത്തിനെതിരെ അധിക്ഷേപം തുടരുകയായിരുന്നു. ഇത് ഒരു ഘട്ടത്തില്‍ മാനസികമായി വലിയ പ്രശ്നം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാവന വ്യക്തമാക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ സൈബർ രംഗത്ത് അക്രമിക്കുക എന്നുള്ളത് ഒരു ജോലി പോലെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതായത് ഒരു ക്വട്ടേഷന്‍ പോലെ. ബോളിവുഡ് മുതലുള്ള ഒരുപാട് സെലിബ്രിറ്റികള്‍ ഇപ്പോള്‍ ഇതിനെതിരായി സംസാരിക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ഉള്ളത് പോലെ തന്നെ ഒരു മൊബൈലിന്റേയും കംപ്യൂട്ടറിന്റേയും പിന്നില്‍ ഒളിഞ്ഞിരുന്ന് ആരേയും എന്തും പറയാം എന്ന മോശമായ അവസ്ഥയും ഇവിടെയുണ്ടെന്നും ഭാവന പറയുന്നു.

ഇതിനെതിരെ കേസ് കൊടുത്താല്‍ അവരെ കണ്ടെത്താന്‍ സാധിക്കില്ല. ഒരുകാലത്തും നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകളായിരിക്കും ഇതിന് വേണ്ടി മാത്രം ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതൊരു ജോലി പോലെ തന്നെയാണ്. ആർക്കെങ്കിലും ഇന്നയാളെ, അല്ലെങ്കില്‍ ഏതെങ്കിലും പ്രോജക്ടിനെ അറ്റാക്ക് ചെയ്യണമെന്ന നിർദ്ദേശത്തോടെയുള്ള ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് എനിക്ക് കിട്ടിയ വിവരം.

ഇതിനെക്കുറിച്ചുള്ള മുഴുവന്‍ കാര്യം എനിക്ക് അറിയില്ലെങ്കിലും കിട്ടിയ വിവരങ്ങള്‍ വെച്ച് ഇതൊരു ജോലി പോലെ തുടരുന്നുവെന്ന് തന്നെയാണ് മനസ്സിലാക്കുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായവർക്ക് കൂടുതല്‍ അറിയമായിരിക്കും. ഒരു ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അക്രമിക്കുന്നതിന് അവർക്ക് പണം കിട്ടുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഒരു മനുഷ്യ ജീവി കടന്ന് പോവുന്ന സാഹചര്യം മനസ്സിലാക്കണം.

അവർക്കും വികാരങ്ങളും കുടുംബവും സുഹൃത്തുക്കളും ഒക്കെയുണ്ട്. അവർക്കൊക്കെ ഇത് വായിക്കുമ്പോള്‍ വലിയ വിഷമം ഉണ്ടാവു. അവനവന് വരുമ്പോഴെ അതിന്റെ വേദന മനസ്സിലാവു എന്ന് പറയുന്നത് വളരെ സത്യമാണ്. എത്രയോ ആളുകള്‍ ഇത്തരം ആക്രമണം കാരണം ഡിപ്രഷനിലാവുകുയം ധാരാളം വിഷമങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഇവർ മനസ്സിലാക്കുന്നില്ലെന്നതാണ് എന്നെ വിഷമിക്കുന്നത്.

അധികം ആളുകളും ഇതിനോടൊന്നും റിയാക്ട് ചെയ്യില്ല. റിയാക്ട് ചെയ്താലാണല്ലോ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുകയെന്നും അതല്ലേ അവർക്കും വേണ്ടതെന്നും തോന്നും. പക്ഷെ ചില സമയത്ത് ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമുക്ക് റിയാക്ട് ചെയ്യേണ്ടി വരുന്നതാണ്. അവർ വിചാരിക്കുന്നത് വിചാരിച്ചോട്ടെ എന്ന് പറഞ്ഞ് നമുക്ക് മിണ്ടാതിരിക്കാമായിരുന്നു. എന്നാല്‍ എപ്പോഴും നമ്മുടെ മാനസികാവസ്ഥ അതായിരിക്കില്ല.

എന്തിനാണ് ഇവരോടൊക്കെ മറുപടി പറയാന്‍ പോവുന്നത്, വിട്ടുകള എന്നൊക്കെ പറഞ്ഞ് ഒരുപാട് മെസേജുകള്‍ എനിക്ക് വന്നിരുന്നു. അത് വളറെ നല്ല കാര്യമാണ്. അതൊക്കെ കണ്ടപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നി. ഇതിലൂടെയൊക്കെ ചിലർ തന്നെ തളർത്താന്‍ ശ്രമിക്കുകയാണ്. നിരന്തരം ഇത് ആവർത്തിക്കപ്പെടുമ്പോള്‍ നമ്മള്‍ വേറെയെന്താണ് മനസ്സിലാക്കേണ്ടത്. ഇതിന് പിന്നില്‍ ചിലർ പ്രവർത്തിക്കുന്നുണ്ട്. അല്ലാതെ ആ വസ്ത്രത്തെക്കുറിച്ച് മനസ്സിലായിട്ടും അത്തരം വിമർശനം ഉണ്ടാവേണ്ട കാര്യമില്ല. പലരും വേണ്ടെന്ന് പറഞ്ഞെങ്കിലും ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ മാറിക്കേട്ടെന്ന് കരുതിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയതെന്നും ഭാവന കൂട്ടിച്ചേർക്കുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications