• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം കൊടുത്ത് ആളെ നിർത്തിയിരിക്കുന്നു: നമ്മള്‍ പ്രതികരിക്കുക എന്നതാണ് അവർക്കും വേണ്ടത്: ഭാവന

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് നടി ഭാവന കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു താരത്തിനെതിരായ അധിക്ഷേപം. ടോപ്പിനടിയില്‍ വസ്ത്രം ധരിച്ചിട്ടും താരം ടോപ്പ് മാത്രം വസ്തം ധരിച്ചാണ് എത്തിയതെന്ന വ്യാജ അവകാശവാദത്തോടെയായിരുന്നു പ്രചരണം.

സാധാരണ എല്ലാവരും ധരിക്കുന്ന ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമായിരുന്നു ഭാവനയും ധരിച്ചിരുന്നത്. ഇത് മനസ്സിലായിട്ടും ഇവർ താരത്തിനെതിരെ അധിക്ഷേപം തുടരുകയായിരുന്നു. ഇത് ഒരു ഘട്ടത്തില്‍ മാനസികമായി വലിയ പ്രശ്നം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാവന വ്യക്തമാക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ സൈബർ രംഗത്ത് അക്രമിക്കുക

ഏതെങ്കിലും വ്യക്തിയെ സൈബർ രംഗത്ത് അക്രമിക്കുക എന്നുള്ളത് ഒരു ജോലി പോലെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതായത് ഒരു ക്വട്ടേഷന്‍ പോലെ. ബോളിവുഡ് മുതലുള്ള ഒരുപാട് സെലിബ്രിറ്റികള്‍ ഇപ്പോള്‍ ഇതിനെതിരായി സംസാരിക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ഉള്ളത് പോലെ തന്നെ ഒരു മൊബൈലിന്റേയും കംപ്യൂട്ടറിന്റേയും പിന്നില്‍ ഒളിഞ്ഞിരുന്ന് ആരേയും എന്തും പറയാം എന്ന മോശമായ അവസ്ഥയും ഇവിടെയുണ്ടെന്നും ഭാവന പറയുന്നു.

ജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ

ഇതിനെതിരെ കേസ് കൊടുത്താല്‍ അവരെ കണ്ടെത്താന്‍

ഇതിനെതിരെ കേസ് കൊടുത്താല്‍ അവരെ കണ്ടെത്താന്‍ സാധിക്കില്ല. ഒരുകാലത്തും നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകളായിരിക്കും ഇതിന് വേണ്ടി മാത്രം ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതൊരു ജോലി പോലെ തന്നെയാണ്. ആർക്കെങ്കിലും ഇന്നയാളെ, അല്ലെങ്കില്‍ ഏതെങ്കിലും പ്രോജക്ടിനെ അറ്റാക്ക് ചെയ്യണമെന്ന നിർദ്ദേശത്തോടെയുള്ള ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് എനിക്ക് കിട്ടിയ വിവരം.

എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്

സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായവർക്ക്

ഇതിനെക്കുറിച്ചുള്ള മുഴുവന്‍ കാര്യം എനിക്ക് അറിയില്ലെങ്കിലും കിട്ടിയ വിവരങ്ങള്‍ വെച്ച് ഇതൊരു ജോലി പോലെ തുടരുന്നുവെന്ന് തന്നെയാണ് മനസ്സിലാക്കുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായവർക്ക് കൂടുതല്‍ അറിയമായിരിക്കും. ഒരു ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അക്രമിക്കുന്നതിന് അവർക്ക് പണം കിട്ടുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഒരു മനുഷ്യ ജീവി കടന്ന് പോവുന്ന സാഹചര്യം മനസ്സിലാക്കണം.

അവർക്കും വികാരങ്ങളും കുടുംബവും സുഹൃത്തുക്കളും

അവർക്കും വികാരങ്ങളും കുടുംബവും സുഹൃത്തുക്കളും ഒക്കെയുണ്ട്. അവർക്കൊക്കെ ഇത് വായിക്കുമ്പോള്‍ വലിയ വിഷമം ഉണ്ടാവു. അവനവന് വരുമ്പോഴെ അതിന്റെ വേദന മനസ്സിലാവു എന്ന് പറയുന്നത് വളരെ സത്യമാണ്. എത്രയോ ആളുകള്‍ ഇത്തരം ആക്രമണം കാരണം ഡിപ്രഷനിലാവുകുയം ധാരാളം വിഷമങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഇവർ മനസ്സിലാക്കുന്നില്ലെന്നതാണ് എന്നെ വിഷമിക്കുന്നത്.

അധികം ആളുകളും ഇതിനോടൊന്നും റിയാക്ട് ചെയ്യില്ല.

അധികം ആളുകളും ഇതിനോടൊന്നും റിയാക്ട് ചെയ്യില്ല. റിയാക്ട് ചെയ്താലാണല്ലോ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുകയെന്നും അതല്ലേ അവർക്കും വേണ്ടതെന്നും തോന്നും. പക്ഷെ ചില സമയത്ത് ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമുക്ക് റിയാക്ട് ചെയ്യേണ്ടി വരുന്നതാണ്. അവർ വിചാരിക്കുന്നത് വിചാരിച്ചോട്ടെ എന്ന് പറഞ്ഞ് നമുക്ക് മിണ്ടാതിരിക്കാമായിരുന്നു. എന്നാല്‍ എപ്പോഴും നമ്മുടെ മാനസികാവസ്ഥ അതായിരിക്കില്ല.

എന്തിനാണ് ഇവരോടൊക്കെ മറുപടി പറയാന്‍ പോവുന്നത്

എന്തിനാണ് ഇവരോടൊക്കെ മറുപടി പറയാന്‍ പോവുന്നത്, വിട്ടുകള എന്നൊക്കെ പറഞ്ഞ് ഒരുപാട് മെസേജുകള്‍ എനിക്ക് വന്നിരുന്നു. അത് വളറെ നല്ല കാര്യമാണ്. അതൊക്കെ കണ്ടപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നി. ഇതിലൂടെയൊക്കെ ചിലർ തന്നെ തളർത്താന്‍ ശ്രമിക്കുകയാണ്. നിരന്തരം ഇത് ആവർത്തിക്കപ്പെടുമ്പോള്‍ നമ്മള്‍ വേറെയെന്താണ് മനസ്സിലാക്കേണ്ടത്. ഇതിന് പിന്നില്‍ ചിലർ പ്രവർത്തിക്കുന്നുണ്ട്. അല്ലാതെ ആ വസ്ത്രത്തെക്കുറിച്ച് മനസ്സിലായിട്ടും അത്തരം വിമർശനം ഉണ്ടാവേണ്ട കാര്യമില്ല. പലരും വേണ്ടെന്ന് പറഞ്ഞെങ്കിലും ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ മാറിക്കേട്ടെന്ന് കരുതിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയതെന്നും ഭാവന കൂട്ടിച്ചേർക്കുന്നു.

English summary
Actress Bhavana Opens Up Someone Has Paid Criticizers To Provoke Her In Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X