'അത് നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല', വൈറലായി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
കൊച്ചി: നമ്മള്‍ എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഇടം നേടിയ താരമായിരുന്നു നടി ഭാവന. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ താരത്തിന് കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളില്‍ തിളങ്ങാനും താരത്തിന് കഴിഞ്ഞിരുന്നു. കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു ഭാവനയും നവീനും തമ്മില്‍ പ്രണയത്തിലാവുന്നത്.

വിവാഹത്തോടെ അഭിനയം നിര്‍ത്തി ഭാര്യയെ വീട്ടില്‍ നിര്‍ത്തുന്നതിനോട് തീരെ യോജിപ്പില്ലാത്ത ആളായിരുന്നു നവീന്‍. തമിഴില്‍ സൂപ്പര്‍ ഹിറ്റായ 96 ന്റെ കന്നഡ പതിപ്പില്‍ നായികയായത് ഭാവനയായിരുന്നു. എന്നാല്‍ താരം മലയാളത്തില്‍ വരാത്തതിനെ കുറിച്ച് ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ വിവാഹത്തിന് ശേഷം താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
Recommended Video
അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ, ഇങ്ങനെയായിരുന്നു ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആരാധകരും സുഹൃത്തുക്കളായ സയനോര ഫിപിപ്പ്, മൃദൂല മുരളി, തുടങ്ങി നിരവധി പേരാണ് താരത്തിന് പിന്തുണയായി എത്തിയത്.












Click it and Unblock the Notifications