'ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല, പണം കൊടുത്ത് ആളുകളെ ഇളക്കി വിടുന്നു'; ഭാവന
കൊച്ചി: സിനിമാ താരങ്ങളിൽ പലർക്കും സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തിലൊരാളാണ് നടി ഭാവന. അടുത്തിടെ ദുബൈയിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ വസ്ത്ര ധാരണത്തിന്റെ പേരിൽ നടിക്കെതിരെ വലിയ അധിക്ഷേപമായിരുന്നു ചിലർ ഉയർത്തിയത്.
ഇപ്പോഴിതാ അത്തരം സൈബർ അധിക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് ഭവന. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വായിക്കാം

സോഷ്യൽ മീഡിയ എന്നത് നല്ലകാര്യമാണെന്ന് നടി പറയുന്നു. എന്നാൽ മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ചിലർ ഉണ്ടെന്നും ഭാവന പറയുന്നു. അവർ നമ്മളെ യാതൊരു കാരണവും അല്ലാതെ തന്നെ വൃത്തികെട്ട കമന്റുകളുമായി അക്രമിക്കാൻ വരും. ഒരു പരിചയവും ഇല്ലാത്തവരാണ് ഇത്തരത്തിൽ തെറി വിളിക്കുന്നത്. തന്നെ കുറിച്ച് അറിയാത്തവർ ആണ് പറയുന്നതെന്നും കാര്യമാക്കേണ്ടെന്നും കരുതും. പക്ഷേ ചിലപ്പോൾ അത് വേദനിപ്പിക്കാറുണ്ട്', ഭാവന വ്യക്തമാക്കി.

എന്നെ ഒരു പരിചയവും ഇല്ലാത്തവർ എന്തിനാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അത് യഥാർത്ഥത്തിൽ ഒരു അമർഷമാണ്. ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. നടിയെന്ന നിലയിൽ താൻ ചെയ്ത വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് വിടാതെ വേട്ടയാടുന്നതെന്നും ഭാവന പറഞ്ഞു. എന്റെ സ്വഭാവം എന്താണെന്നോ, കുടുംബത്തെ കുറിച്ചോ അറിയാത്തവർ അധിക്ഷേപിക്കുമ്പോൾ അതിന് ശ്രദ്ധകൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ അവർക്ക് അർഹിക്കാത്ത അറ്റൻഷൻ ലഭിക്കാൻ കാരണമാകുമെന്നും ഭാവന പറയുന്നു.

ഗോൾഡൻ വിസ വാങ്ങൻ പോയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിൽ സംഘം ചേർന്നുള്ള സൈബർ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നത്. വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് വ്യക്തമായി മനസിലായിട്ട് കൂടിയും അധിക്ഷേപങ്ങൾ പടച്ച് വിടുകയായിരുന്നു. പലതരം ഫ്രസ്ട്രേഷനുകളാണ് ഇതെല്ലാം അവരെക്കൊണ്ട് ചെയ്യിക്കുന്നത്. അന്ന് താൻ നൽകിയ വിശദീകരണം ആവശ്യമുണ്ടായിരുന്നോ എന്ന് പല സഹൃത്തുക്കളും ചോദിച്ചിരുന്നു. കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും വിമർശനം ഉന്നയിക്കുന്നവരോട് സംസാരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു പലരും പറഞ്ഞത്. ഉറക്കം നടിക്കുന്നവരെ ഉണർത്താനാകില്ലല്ലോ.

സൈബർ ബുള്ളിയിംഗ് എന്നത് ഒരു പ്രൊഫഷനാണെന്നാണ് താൻ ഇന്ന് മനസിലാക്കുന്നുവെന്ന് ഭാവന പറയുന്നു. കൂലിക്കെടുത്ത് ആളുകളെ കൊണ്ട് എഴുതി പിടിപ്പിക്കുകയാണ്. പണം കൊടുത്ത് ആളെ വിടുകയാണ്. ഇന്നയാൾക്കെതിരെ അല്ലെങ്കിൽ സിനിമയെ നിങ്ങൾ സോഷ്യൽ മീഡഡിയിലൂടെ അറ്റാക്ക് ചെയ്യണമെന്ന് പറഞ്ഞ് ഇറക്കി വിടുകയാണ്.

അവർ എല്ലാ മുന്നൊരുക്കങ്ങളുമായി വന്ന് അവരുടെ ജോലി ചെയ്യും . ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കാൻ ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10 വ്യാജ അക്കൗണ്ടുകൾ എങ്കിലും ഉണ്ടാകും', നടി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് മലയാള സിനിമയിൽ നിന്നും മാറി നിന്നതെന്നും ഭാവന വ്യക്തമാക്കി. മനസമാധാനത്തിന് വേണ്ടിയായിരുന്നു മാറി നിൽക്കൽ.
മഞ്ജു വാര്യർ വീണ്ടും കോടതിയിലെത്തുമോ? ദിലീപിന്റെ സുപ്രധാന നീക്കം, ഇന്ന് നിർണായകം

ആ സമയത്തും നിരവധി ഓഫറുകൾ തനിക്ക് ലഭിച്ചിരുന്നു. പ്രമുഖരായ നടൻമാരും സംവിധായകരുമെല്ലാം തനിക്ക് ഓഫറുകൾ നൽകിയിരുന്നു. എന്തിന് മാറി നിൽക്കണമെന്നായിരുന്നു പലരും ചോദിച്ചത്. എന്നാൽ എനിക്ക് പ്രാധാന്യം എന്റെ മനസമാധാനം മാത്രമായിരുന്നു. തനിക്ക് ജീവിതത്തിൽ ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. ആ സൗഹൃദങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അവർ തനിക്ക് പകർന്ന് തന്ന കരുത്ത് വലുതാണ്, ഭാവന പറഞ്ഞു.












Click it and Unblock the Notifications