കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് തന്നെ? തെളിവുണ്ടെന്ന് പ്രതി, കരുത്തോടെ അന്വേഷണ സംഘം

സുനിയെ കൂടാതെ മാര്‍ട്ടിന്‍, മണികണ്ഠന്‍, വിപി വിജേഷ്, സലീം, പ്രദീപ്, സനില്‍കുമാര്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയില്‍ കഴിയുന്നത്.

Google Oneindia Malayalam News

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ തനിക്ക് ബന്ധമില്ലെന്നാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ ബോധിപ്പിച്ചത്. തന്നെ കുടുക്കാന്‍ ചിലര്‍ ബോധപൂര്‍വം നീക്കം നടത്തുന്നുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം രണ്ടാം പ്രതി മാര്‍ട്ടിനും സമാനമായ കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ദിലീപ് തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെന്ന് പ്രതികളിലൊരാള്‍ പറഞ്ഞതായാണ് വിവരം.
ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയാണ് അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചത്. മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. കുറ്റം ഏറ്റുപറയുകയും മറ്റുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കൈമാറുകയും ചെയ്താല്‍ മാപ്പ് സാക്ഷിയാകാം എന്ന് കരുതിയാണ് പുതിയ നീക്കം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കളികള്‍ മാറുന്ന കാഴ്ചയാണിപ്പോള്‍. ദിലീപിന് പങ്കുണ്ടെന്ന തെളിവുകള്‍ പ്രതി കൈമാറിയാല്‍ കേസ് നടന് കൂടുതല്‍ കുരുക്കാകും. കേസിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

കൃത്യമായ ഗൂഢാലോചന

കൃത്യമായ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരാണ്. നടി ആക്രമിക്കപ്പെട്ട ശേഷം താരങ്ങള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലല്ല, ദിലീപിനെ കുടുക്കാനാണ് ഗൂഢാലോചന നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറയുന്നു. നടന്റെ ഭാവി തകര്‍ക്കാന്‍ നീക്കമുണ്ടെന്നും ദിലീപുമായി ബന്ധമുള്ളവര്‍ പറയുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതി മാര്‍ട്ടിന്‍ ദിലീപിനെ പിന്തുണയ്്ക്കുന്ന വാക്കുകളാണ് പറഞ്ഞത്. ദിലീപിനെ കുടുക്കാന്‍ മഞ്ജുവാര്യര്‍, നടി രമ്യാ നമ്പീശന്‍, സംവിധായകരായ ലാല്‍, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ ശ്രമിക്കുന്നുവെന്നാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ദൃശ്യങ്ങളിലെ കളികള്‍

ദൃശ്യങ്ങളിലെ കളികള്‍

കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ നടിയുടെ കാര്‍ ഓടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാര്‍ട്ടിന്‍ നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസില്‍ അടുത്ത നടപടി ഏപ്രില്‍ 11ന് നടക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപടക്കമുള്ള പ്രതികള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന കേസിലെ തെളവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി കൈമാറണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്നെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉടക്കിട്ടിരിക്കുകയാണ്.

ദിലീപിനെതിരെ തെളിവ്?

ദിലീപിനെതിരെ തെളിവ്?

ഈ സാഹചര്യത്തിലാണ് കേസിലെ പ്രതി തന്നെ ദിലീപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പീഡന ദൃശ്യം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് തെളിവുണ്ടെന്നാണ് പ്രതി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുണ്ട്. തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ ഒരുക്കമാണെന്നും പ്രതി അറിയിച്ചിട്ടുണ്ടത്രെ. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയാണ് ഇത്തരത്തില്‍ അന്വേഷണ സംഘത്തിന് വിവരം കൈമാറിയത്. ഒരു ബന്ധു മുഖേനയാണ് ഇയാള്‍ അന്വേഷണസംഘത്തെ വിവരം അറിയിച്ചിട്ടുള്ളത്.

ദിലീപും സുനിയും

ദിലീപും സുനിയും

നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് പള്‍സര്‍ സുനിയും ദിലീപും സംസാരിച്ചിരുന്നു. ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കൈമാറാണെന്നാണ് പ്രതി പറയുന്നത്. കോടതിയില്‍ ഇക്കാര്യം നേരിട്ട് ബോധിപ്പിക്കാമെന്നും ഇയാള്‍ സമ്മതിച്ചുവത്രെ. മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണിതെന്ന് കരുതുന്നു. പ്രധാന പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവും മൊഴിയും നല്‍കിയാല്‍ മാപ്പ് സാക്ഷിയായി ശിക്ഷയില്‍ നിന്ന് ഒഴിയാന്‍ സാധിക്കും. കുറ്റപത്രം സമര്‍പ്പിച്ച ശേഷവും ഇത്തരത്തില്‍ ചെയ്യാന്‍ കഴിയും. ഈ അവസരമാണ് റിമാന്റ് പ്രതി ഉപയോഗിക്കുന്നതെന്ന് കരുതുന്നു. മേല്‍ നടപടികള്‍ എങ്ങനെ സ്വീകരിക്കണമെന്നത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടുമെന്നാണ് വിവരങ്ങള്‍.

തന്ത്രമാണോ? അതോ

തന്ത്രമാണോ? അതോ

ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ അന്വേഷണ സംഘത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രമാണ് പ്രതി ചെയ്യുന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. ഒരുമാസം മുമ്പാണ് ദിലീപിനെതിരെ തെളിവ് നല്‍കാമെന്ന് പ്രതി ബന്ധു മുഖേന പോലീസിന് അറിയിച്ചത്. അന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ ചില രഹസ്യവിവരങ്ങള്‍ കൈമാറുകയും അതില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം നടത്താന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. നിയമോപദേശം ലഭിക്കുന്നതിനെ അടിസ്ഥാനമാക്കിയാകും ബാക്കി കാര്യങ്ങള്‍ അന്വേഷണ സംഘം കൈക്കൊള്ളുക.

ഏതാണ് ആ പ്രതി

ഏതാണ് ആ പ്രതി

ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നേരത്തെ ദിലീപിനെതിരേ പരോക്ഷമായി ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇയാള്‍ ജയിലിലാണ്. സുനിയെ കൂടാതെ മാര്‍ട്ടിന്‍, മണികണ്ഠന്‍, വിപി വിജേഷ്, സലീം, പ്രദീപ്, സനില്‍കുമാര്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയില്‍ കഴിയുന്നത്. ഇതില്‍ ആരാണ് പോലീസിനെ സമീപിച്ചതെന്ന് വ്യക്തമല്ല. നേരത്തെ മാഡം, വിഐപി പ്രയോഗങ്ങള്‍ നടത്തി പള്‍സര്‍ സുനി രംഗത്തുവന്നിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍ ദിലീപിന് അനുകൂലമായ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്. പോലീസിനെ സമീപിച്ച പ്രതി ആരാണെന്ന് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതംമലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതം

English summary
Actress Attack Case: Accused says will hand over to Police evidence against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X