Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് സ്വാഭാവിക നീതി കിട്ടി, ദൈവം വലിയവനാണ്'; ജാമ്യത്തില്‍ പ്രതികരിച്ച് അടുത്ത സുഹൃത്തുക്കള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് അല്‍പസമയം മുമ്പാണ് ജാമ്യം ലഭിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ടിഎന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് വധഗൂഢാലോചന കേസിലെ പ്രതികള്‍.

1

അതേസമയം, ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ താരവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന സുഹൃത്തുക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നാദിര്‍ഷ ജാമ്യ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ദൈവം വലിയവനമാണെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

2

ദിലീപ് ഏറ്റവും അവസാനമായ അഭിനയിച്ച ചിത്രം നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലായിരുന്നു. നാദിര്‍ഷുടെ പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് ദിലീപിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നത്. ' ദിലീപേട്ടാ ഞങ്ങള്‍ ഉണ്ട് കൂടെ എന്നും എപ്പോഴും ഞങ്ങളുടെ പ്രാര്‍ത്ഥനകളും.. എവിടെയും തോല്‍ക്കില്ല.. സത്യം ഏട്ടന്റെ പക്കല്‍ ഉള്ള കാലത്തോളം' എന്നാണ് ഒരു ആരാധകര്‍ നാദിര്‍ഷുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

3

ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ കെപിയും ജാമ്യ വാര്‍ത്തയില്‍ പ്രതികരിച്ചു. ലോകായുക്തയെ വന്ധ്യകരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല, ക്ഷീരമുള്ളൊരകിടിന്‍ ചുവട്, ദിലീപ് തന്നെ, മാധ്യമ ധര്‍മ്മം എന്നാണ് വ്യാസന്‍ പ്രതികരിച്ചത്. പിന്നാലെ സംവിധായകന്‍ ജോണ്‍ ഡിറ്റോയും പ്രതികരണവുമായി രംഗത്തെത്തി. ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും
റിപോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

4

കേസില്‍ സത്യം ജയിച്ചെന്നാണ് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞത്. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ദൈവം വലിയവനാണെന്നും സത്യം ജയിച്ചെന്നുമാണ് പ്രതികരിച്ചത്. ദിലീപിനുള്ള ജാമ്യമല്ലിത്, ആള്‍ക്കൂട്ട വിചാരണയുടെ അന്ത്യമാണിതെന്നാണ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും ്അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചത്. ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം പങ്കുവച്ചാണ് നടന്‍ ആദിത്യന്‍ ജയന്‍ പിന്തുണ അറിയിച്ചത്.

5

അതേസമയം, ദിലീപിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വറും രംഗത്തെത്തി. ദിലീപിനെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നയാളാണ് രാഹുല്‍ ഈശ്വര്‍. പൊതുബോധത്തിന് മുകളില്‍ നീതിബോധം നേടിയ വിജയം ആണെന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ദിലീപിന്റെ വിജയം മാത്രമല്ല ഓരോ മനുഷ്യനെയും നിയമം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നീതി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

ഒരു വശത്ത് പോലീസ്, പ്രോസിക്യൂഷന്‍, മറ്റൊരു സൈഡില്‍ പത്രക്കാര്‍ അങ്ങനെ എല്ലാ വശത്ത് നിന്നും കുറേ ഗൂഢാലോചനക്കാര്‍ ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടുന്നതായിരുന്നു നമ്മള്‍ കണ്ടത്. ഇന്നത്തെ കോടതി വിധിയോടെ അവര്‍ പറഞ്ഞ പാല വാദങ്ങളും ദുര്‍ബലമാണെന്നും അടിസ്ഥാനരഹിതമാണെന്നും തെളിഞ്ഞു. അതിന് അര്‍ത്ഥം ദിലീപ് നിരപരാധിയാണ് എന്ന് കോടതി പ്രഖ്യാപിച്ചു എന്നല്ല. പക്ഷേ കോടതി നിരപരാധിയെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി അടുത്ത് ദിലീപ് എത്തി എന്ന് വേണം കരുതാനെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

Recommended Video

cmsvideo
    ഞാൻ ഏത് നിമിഷവും കൊല്ലപ്പെടും,പേടിച്ചരണ്ട് ബാലചന്ദ്രകുമാർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+