കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലിപീന് നിർണ്ണായക ദിനം! പൾസർ സുനിക്ക് പുറത്തിറങ്ങാനാകുമോ? ഫോട്ടോസ്റ്റാറ്റ് കഥകൾ കോടതിയിൽ...

നേരത്തെ രണ്ട് തവണ ദിലീപിന്റെ പരാതി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വാദം കേൾക്കാനായി മാറ്റിവെയ്ക്കുകയായിരുന്നു.

  • By Desk
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ നിർണ്ണായക വാദങ്ങൾ നടക്കും. കേസിലെ അനുബന്ധ കുറ്റപ്പത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിലാണ് കോടതി തിങ്കളാഴ്ച വാദം കേൾക്കുന്നത്.

പറന്ന് പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി! ഈ വർഷം 14 രാജ്യങ്ങൾ, ചരിത്രം രചിച്ച ഇസ്രായേൽ സന്ദർശനവും...പറന്ന് പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി! ഈ വർഷം 14 രാജ്യങ്ങൾ, ചരിത്രം രചിച്ച ഇസ്രായേൽ സന്ദർശനവും...

ചെറിയ കുട്ടിയൊന്നും അല്ലല്ലോ! പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ നടിയെ കളിയാക്കി സോഷ്യൽ മീഡിയ...ചെറിയ കുട്ടിയൊന്നും അല്ലല്ലോ! പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ നടിയെ കളിയാക്കി സോഷ്യൽ മീഡിയ...

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ദിലീപിന്റെ പരാതി പരിഗണിക്കുന്നത്. നേരത്തെ രണ്ട് തവണ ദിലീപിന്റെ പരാതി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വാദം കേൾക്കാനായി മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം, ദിലീപിന്റെ പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചിരുന്നു.

ചോർന്നു....

ചോർന്നു....

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് അതിലെ സുപ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചത്. പിന്നീട് കുറ്റപത്രത്തിലെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് പോലീസിനെതിരെ കോടതിയിൽ പരാതി നൽകിയത്.

ചോർത്തി നൽകി...

ചോർത്തി നൽകി...

കേസിലെ അനുബന്ധ കുറ്റപത്രം പോലീസ് സംഘം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ പരാതി. ദിലീപിന്റെ പരാതി സ്വീകരിച്ച കോടതി, പോലീസിനോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. ദിലീപിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പോലീസിന്റെ നിലപാട്. പ്രതിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും പോലീസ് സംഘം പറയുന്നുണ്ട്.

അങ്ങനെയോ...

അങ്ങനെയോ...

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്ന് ചോർന്നതാകാമെന്ന് പോലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് കരട് കുറ്റപത്രമാണ് ചോർന്നതെന്നും, യഥാർത്ഥ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായിട്ടില്ലെന്നും പോലീസ് അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു.

കോടതിയിൽ....

കോടതിയിൽ....

കുറ്റപത്രം ചോർന്നതുമായി ബന്ധപ്പെട്ട് ദിലീപ് നൽകിയ പരാതിയിലാണ് തിങ്കളാഴ്ച വാദം കേൾക്കുന്നത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച തന്നെ തീരുമാനമുണ്ടേയേക്കുമെന്നാണ് നിയമവിദഗ്ദരുടെ പ്രതീക്ഷ. സംഭവത്തിൽ പോലീസ് നൽകിയ റിപ്പോർട്ടും കോടതി വിശദമായി പരിശോധിക്കും.

ജാമ്യാപേക്ഷ...

ജാമ്യാപേക്ഷ...

അതേസമയം, കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. ദിലീപടക്കമുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനാൽ തനിക്കും ജാമ്യം അനുവദിക്കണമെന്നാണ് പൾസർ സുനി കോടതിയിൽ ആവശ്യപ്പെടുക. കേസിൽ കുറ്റപത്രം സമർപ്പിച്ചതും കോടതിയെ അറിയിക്കും.

നവംബർ....

നവംബർ....

അങ്കമാലി കോടതിയില്‍ നവംബർ 22നാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പിന്നീട് കോടതി സ്വീകരിക്കുകയും ചെയ്തു. ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞ ദിവസം കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്.

എട്ടാം പ്രതി...

എട്ടാം പ്രതി...

ചുമത്തി പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയും ആയിട്ടുള്ള കുറ്റപത്രത്തില്‍ 12 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.

കോടതിയിൽ...

കോടതിയിൽ...

കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് അയയ്ക്കും. കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടക്കണം എന്നത് നിശ്ചയിക്കുന്നത് സെഷന്‍സ് കോടതി ആയിരിക്കും. കുറ്റപത്രം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ദിലീപിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഡിസംബര്‍ 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

English summary
actress case charge sheet controversy;hearing on dileep's complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X