Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം? സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണം....

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതിന് തെളിവാണ്.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേസ് ഒതുക്കി തീര്‍ക്കുന്നതിന് ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുയാണ്. അതിനാല്‍ ഇനി സത്യം പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ. കേസ് സിബിഐയ്ക്ക് വിടണമെന്നും വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

vmsudheeran

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതിന് തെളിവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തിരുത്തി പറയേണ്ടി വന്നതെന്നും സുധീരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്ക് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+