നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍!! ചിത്രങ്ങള്‍ പങ്കുവച്ച് നടി; വാര്‍ത്തയുടെ സത്യം ഇങ്ങനെ

കൊച്ചി; യുവനടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍ പോയോ. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം സുപ്രീംകോടതിയില്‍ വരെ എത്തിയിരിക്കെയാണ് നടി ശബരിമലയില്‍ എത്തിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ പ്രചാരണം തീര്‍ത്തും തെറ്റാണ്. നടി ശബരിമലയില്‍ പോയിട്ടില്ല. പക്ഷേ, സുപ്രസിദ്ധമായ ഒരു ക്ഷേത്രം നടി സന്ദര്‍ശിക്കുകയും അതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കാഴ്ചയില്‍ ശബരിമല പോലെ തോന്നിക്കുന്ന ക്ഷേത്രം.... വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെ....

വെള്ളിയാഴ്ച മുതല്‍

വെള്ളിയാഴ്ച മുതല്‍

കഴിഞ്ഞദിവസം മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച പ്രചാരണം കൊഴുത്തത്. ചന്ദ്രാ ലക്ഷ്മണ്‍ തന്നെ പങ്കുവച്ച ചിത്രങ്ങളുടെ അകമ്പടിയോടെയാണ് പ്രചാരണം. പതിനെട്ടാം പടിക്ക് താഴെയായി നടി നില്‍ക്കുന്നതാണ് ദൃശ്യം. പക്ഷേ അത് ശബരിമലയല്ലെന്ന് മാത്രം.

നടി വ്യക്തമാക്കി

നടി വ്യക്തമാക്കി

ഏത് ക്ഷേത്രത്തിലാണ് പോയതെന്ന് ഫോട്ടോ പങ്കുവയ്ക്കുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ നടി വ്യക്തമായി സൂചിപ്പിച്ചിരുന്നു. എന്നാല്‍ നടിയുടെ വിശദീകരണം പ്രചരിപ്പിക്കുന്നില്ല. പകരം ചിത്രം മാത്രമാണ് പ്രചരിപ്പിക്കുന്നത്. കൂടെ തല്‍പ്പര കക്ഷികളുടെ വക ചില വരികളും.

വടക്കന്‍ ശബരിമല

വടക്കന്‍ ശബരിമല

ചെന്നൈയിലെ ഒരു ക്ഷേത്രത്തിലാണ് ചന്ദ്രാ ലക്ഷ്മണ്‍ പോയത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു നടിയുടെ ക്ഷേത്ര സന്ദര്‍ശനം. മഴ തുള്ളികള്‍ വീണ പതിനെട്ടാം പടിക്ക് താഴെ നിന്നാണ് നടി ഫോട്ടോ എടുത്തത്. വടക്കന്‍ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രം കൂടിയാണിത്.

സ്ത്രീ പ്രവേശനം

സ്ത്രീ പ്രവേശനം

ശബരിമലയില്‍ സ്ത്രീ പ്രവേശനം നിലവിലില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ചിലര്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരിക്കുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രവേശനം അനുവദിക്കാമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

ജയമാല വിവാദം

ജയമാല വിവാദം

മുമ്പ് നടി ജയമാല ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വന്നിരുന്നു. ജോത്സ്യന്‍ ഇക്കാര്യം പ്രവചിക്കുകയായിരുന്നു. തൊട്ടുപിന്നാലെ നടിയുടെ വെളിപ്പെടുത്തലുമുണ്ടായി. ഈ സംഭവം ഏറെ ബഹളമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് ചന്ദ്രാ ലക്ഷ്മണിനെ ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തുന്നത്.

ചന്ദ്രാ ലക്ഷ്മണ്‍ പ്രിയതാരം

ചന്ദ്രാ ലക്ഷ്മണ്‍ പ്രിയതാരം

ഒരു കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍. പൃഥ്വിരാജിനൊപ്പമുള്ള സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ ശ്രദ്ധേയമായത്. കൂടാതെ കാക്കി, ചക്രം തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+