നടി ചാര്‍മിളയെ അഡ്വാന്‍സ് കൊടുത്ത് കോഴിക്കോട്ടേക്ക് വിളിപ്പിച്ചു, കൂടെ കിടക്കണം എന്ന് വാശി; ഞെട്ടും
കോഴിക്കോട്: ഏറെ നാളായി സിനിമ ലോകത്ത് നടി ചാര്‍മിള വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബാബു ആന്റണി, കിഷോര്‍ സത്യ എന്നിവരെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ അടുത്ത ദിവസം ഒരു ചാനല്‍ പരിപാടിയില്‍ ചാര്‍മിള നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ചെറുപ്പകാലത്ത് ഉണ്ടാകാത്ത പ്രശ്നങ്ങള്‍ ആണ് ഇപ്പോള്‍ 42-ാം വയസ്സില്‍ ഉണ്ടായത് എന്ന് ചാര്‍മിള പറയുന്നു.
ചെറുപ്പക്കാരായ മൂന്ന് സംവിധായകരില്‍ നിന്നാണ് ചാര്മിളക്ക് അത്രയും മോശം അനുഭവം ഉണ്ടായത്. കോഴിക്കോടേക്ക് വിളിച്ച് വരുത്തി അവര്‍ ചെയ്ത കാര്യങ്ങളായിരുന്നു ചാര്‍മിള വെളിപ്പെടുത്തിയത്.

സിനിമയിലെ കാസ്റ്റിങ് കൗച്ച്
മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണ് പാര്‍വ്വതിയെ പോലുള്ള യുവ നടിമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അതിലും ഗുരുതരമായ കാര്യമാണ് ഇപ്പോള്‍ ചാര്‍മിള പറഞ്ഞിട്ടുള്ളത്.

ചെറുപ്പം ആകണം എന്നില്ല
നടിമാര്‍ ചെറുപ്പക്കാര്‍ ആകണം എന്ന് പോലും പലര്‍ക്കും നിര്‍ബന്ധമില്ലത്രെ. അവസരങ്ങളുടെ പേരില്‍ പ്രലോഭിപ്പിച്ചുപോലും അല്ല പലരേയും ഇത്തരം കുടുക്കില്‍ പെടുത്തുന്നത്.

മൂന്ന് ചെറുപ്പക്കാര്‍
മൂന്ന് ചെറുപ്പക്കാര്‍ വീട്ടില്‍ വന്ന് സിനിമയെ കുറിച്ച് പറഞ്ഞു. അഡ്വാന്‍സ് ഒക്കെ തന്നു. കോഴിക്കോട് വച്ചാണ് ഷൂട്ടിങ് എന്നും പറഞ്ഞു. പക്ഷേ കോഴിക്കോട് എത്തിയപ്പോള്‍ ആണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.

ഇരുപത്തിരണ്ടോ ഇരുപത്തി മൂന്നോ വയസ്സുള്ള ചെറുപ്പക്കാരായിരുന്നു അവര്‍. കുട്ടികളെന്നേ അവരെ തനിക്ക് വിളിക്കാന്‍ പറ്റൂ എന്നും ചാര്‍മിള പറയുന്നു.

കൂടെ കിടക്കണം എന്ന് നിര്‍ബന്ധം
കോഴിക്കോട്ടെത്തിയപ്പോള്‍ താന്‍ അവരുടെ കൂടെ കിടക്ക പങ്കിടണം എന്ന ആവശ്യമാണ് ഉന്നയിച്ചത് എന്നാണ് ചാര്‍മിള പറയുന്നത്. എതിര്‍ത്തപ്പോള്‍ കാര്യങ്ങള്‍ പിന്നേയും മാറി.

മൂന്ന് പേര്‍ക്കും ഒപ്പം വേണ്ട, മൂന്നില്‍ ഒരാളുമായെങ്കിലും കിടക്ക പങ്കിട്ടേ പറ്റൂ എന്നായി യുവാക്കള്‍. ഒരാളെ പറഞ്ഞ് ബോധ്യപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേര് ഈ ആവശ്യത്തില്‍ ഉറച്ച് നിന്നത്രെ.

അതൊന്നും നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് സ്ഥലം വിടാം എന്നായിരുന്നത്രെ മറുപടി. അവിടെ നിന്ന് ഇറങ്ങിപ്പോകാനും അവര്‍ ആവശ്യപ്പെട്ടു എന്നാണ് ചാര്‍മിള പറയുന്നത്.

അതിന് ശേഷം അവിടെയെത്തിയതിനുള്ള പണമോ തിരിച്ച് ചെന്നൈയിലേക്ക് പോകാനുള്ള ടിക്കറ്റോ തന്നില്ലെന്നും ചാര്‍മിള പറയുന്നുണ്ട്. പിന്നീട് സ്വന്തം കൈയ്യിലെ കാശ് എടുത്താണ് ബസ്സില്‍ കയറി ചെന്നൈയില്‍ എത്തിയതത്രെ.

ഇപ്പോള്‍ സെലക്ടീവ് ആയിട്ടാണ് മലയാള സിനിമകളില്‍ അഭിനയിക്കുന്നത് എന്നും ചാര്‍മിള പറഞ്ഞു. ഇങ്ങനെ ഒരു അനുഭവം മലയാളത്തില്‍ ഉണ്ടായതിനാല്‍ പേടിയാണ്. ഇനി പ്രൊഷണല്‍ ആയ ആളുകളുടെ കൂടെ മാത്രമേ മലയാളത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും ചാര്‍മിള പറഞ്ഞു.

42 വയസ്സുണ്ട് ചാര്മിളക്ക് ഇപ്പോള്‍. ഒരു ആണ്‍കുട്ടിയുടെ അമ്മയും ആണ്. അങ്ങനെയുള്ള ഒരു നടിയ്ക്കാണ് ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നത് എന്ന് കൂടി ഓര്‍ക്കണം.
വീഡിയോ കാണാം
ചാര്‍മിള പങ്കെടുത്ത മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ആയിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്. വീഡിയോ കാണാം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications