Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യമായിട്ടല്ല ഈ നടിയുടെ ധൈര്യം!! പീഡനങ്ങള്‍ക്കെതിരെ നടി ആഞ്ഞടിച്ചത് ഇങ്ങനെ!!

ഇതാദ്യമായിട്ടല്ല പ്രമുഖ താരം ഇത്തരത്തില്‍ ധൈര്യം കാണിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ജിഷ ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ ഭാഷയില്‍ ഈ താരം പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി കൊച്ചി നഗരത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ താരം തന്നെ ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ കാണിച്ച ധൈര്യത്തെ കേരളമാകെ അഭിവാദ്യം ചെയ്യുകയാണ്. തനിക്ക് നേരിട്ട ദുരനുഭവത്തെ നിയമത്തിന് മുന്നിലെത്തിക്കാനും അതിനെതിരെ പോരാടാനും താരം മടി കാണിച്ചില്ല.

ഇതാദ്യമായിട്ടല്ല പ്രമുഖ താരം ഇത്തരത്തില്‍ ധൈര്യം കാണിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ജിഷ ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ ഭാഷയില്‍ ഈ താരം പ്രതികരിച്ചിരുന്നു. താരത്തിന്റെ അന്നത്തെ പ്രതികരണം കോരളമൊന്നാകെ ചര്‍ച്ച ചെയ്തതുമായിരുന്നു. വളരെ വൈകാരികമായിട്ടായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം.

 ശക്തമായ നിയമം ആവശ്യം

ശക്തമായ നിയമം ആവശ്യം

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് നടി അന്ന് രംഗത്തെത്തിയിരുന്നത്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ ശക്തമായ നിയമങ്ങളാണ് ആവശ്യമെന്നും താരം വ്യക്തമാക്കിയിരുന്നു. ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും നടി പറഞ്ഞിരുന്നു.

 ജിഷ വധക്കേസില്‍

ജിഷ വധക്കേസില്‍

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.

 മാനസികാവസ്ഥയും

മാനസികാവസ്ഥയും

പുരുഷന്റെ ചിന്തയും ചിന്താഗതിയുമാണ് മാറേണ്ടതെന്നായിരുന്നു നടി അന്ന് അപറഞ്ഞിരുന്നത്. ഏത് മാനസികാവസ്ഥയിലാണ് പുരുഷന്മാര്‍ ഇത്തരം അവസ്ഥയില്‍ എത്തുന്നതെന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു.

 സജീവമായി പ്രതികരിക്കാറില്ല

സജീവമായി പ്രതികരിക്കാറില്ല

സ്ത്രീകളുടെ സമീപനമോ പെരുമാറ്റമോ അല്ല ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നും താരം അന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രതികരിക്കുന്ന ആളല്ല താനെന്നും താരം വ്യക്തമാക്കിയിരുന്നു.

 ആക്രമിക്കപ്പെടുന്നത് ബിക്കിനി ധരിക്കുന്നവര്‍ മാത്രമല്ല

ആക്രമിക്കപ്പെടുന്നത് ബിക്കിനി ധരിക്കുന്നവര്‍ മാത്രമല്ല

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ രാത്രി വൈകിയും വീട്ടിലെത്തുന്നവരാണെന്നും അവരോട് വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആരും അനുസരിക്കില്ലെന്നും നടി പറയുന്നു. ബിക്കിനി ധരിച്ചവര്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നതെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+