ഉപ്പും മുളകും താരങ്ങളായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ കേസ്; പരാതി നൽകിയത് നടി
കൊച്ചി: ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ പരാതി. നടിയാണ് പരാതി നൽകിയത്.സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തു.

നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ യുവതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്.
എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications