ദിലീപിനു പിന്നാലെ ലാലിന്റെ മകനും!!അശ്ലീല സംഭാഷണവും ബോഡി ഡ്യൂപ്പും സത്യം!കസ്റ്റഡി?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമയ്ക്ക് ഇപ്പോൾ നല്ല കാലമല്ലെന്നാണ് സൂചനകൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായി ജയിലിലായതിനു പിന്നാലെ മലയാള സിനിമയിലെ യുവ സംവിധായകൻ ജീൻ പോൾ ലാലും അഴിക്കുള്ളിലാകുമെന്ന് സൂചന. യുവ നടി നൽകിയ പരാതിയിൽ ജീൻ പോളിനെ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം. അന്വേഷണത്തിൽ കാര്യങ്ങൾ ജീൻ പോൾ ലാലിന് എതിരാണെന്നാണ് വിവരം.

ചാർമിയിലും, രവിതേജയിലും മാത്രമല്ല!! ടോളിവുഡിനെ പിടിച്ചുകുലുക്കിയ മയക്കു മരുന്ന് വേരുകൾ മോളിവുഡിലും?

സംഭവത്തിൽ സിനിമയിലെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളിൽ നിന്ന് നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതായാണ് വിവരം. അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും അഭിനയിച്ചതിന് പണം നൽകിയില്ലെന്നും ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുമാണ് യുവ നടി നൽകിയിരിക്കുന്ന പരാതി.

 കസ്റ്റഡിയിലെടുത്തേക്കും

കസ്റ്റഡിയിലെടുത്തേക്കും

നടിയുടെ പരാതിയിൽ ജീൻ പോൾ ലാലിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരങ്ങൾ. നടിയുടെ പരാതി ശരിയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പരാതി സത്യം

പരാതി സത്യം

നടി നൽകിയ പരാതി സത്യമണെന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറെയും സെറ്റിലുണ്ടായിരുന്ന ചിലരെയും ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി.

സെറ്റിൽ പ്രശ്നങ്ങളുണ്ടായി

സെറ്റിൽ പ്രശ്നങ്ങളുണ്ടായി

സെറ്റിൽ പ്രശ്നങ്ങളുണ്ടായതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

മേക്കപ്പ് മാനും പറഞ്ഞു

മേക്കപ്പ് മാനും പറഞ്ഞു

ഹണി ബീ 2 ചിത്രത്തിന്റെ മേക്കപ്പ് മാനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. മേക്കപ്പ് മാനും നടിക്ക് സെറ്റിൽ പ്രശ്നമുണ്ടായിരുന്നതായി മൊഴി നൽകി. അതേസമയം നടിക്ക് ഉണ്ടായ പ്രശ്നത്തെ കുറിച്ച് കൃത്യമായി തനിക്ക് അറിയില്ലെന്നും പ്രശ്നത്തെ തുടർന്ന് നടി ഷൂട്ടിങ് ഉപേക്ഷിച്ച് പോയെന്നും മേക്കപ്പ് മാൻ പറഞ്ഞു. മറ്റൊരു നടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതായി ഇയാൾ പറഞ്ഞു.

ശരീര ഭാഗങ്ങൾ ഉപയോഗിച്ചു

ശരീര ഭാഗങ്ങൾ ഉപയോഗിച്ചു

ചിത്രത്തിന്റെ സിഡി പരിശോധിച്ച പോലീസ് നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. യുവ നടിയുടേതെന്ന വിധത്തിൽ ഡ്യൂപ്പിന്റെ ശരീര ഭാഗങ്ങൾ ചിത്രീകരിച്ച് ഉൾപ്പെടുത്തുകയായിരുന്നു.

സെൻസർ കോപ്പി

സെൻസർ കോപ്പി

ഡ്യൂപ്പിന്റെ ശരീരഭാഗങ്ങൾ ഉപയോഗിച്ചതിൽ വ്യക്തത ലഭിക്കാനായി സെൻസറിനു മുമ്പുള്ള കോപ്പി പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി സെൻസർ ബോർഡിനെ സമീപിക്കും.

നടിയുടെ പരാതി

നടിയുടെ പരാതി

ഹണി ബീ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന് വിധത്തിൽ മറ്റാരുടെയോ ശരീര ഭാഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി.

ജീൻപോളിനെ കൂടാതെ

ജീൻപോളിനെ കൂടാതെ

ഹണിബീ 2 സംവിധായകൻ ജീൻപോൾ ലാലിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, അസി. ഡയറക്ടർ അനിരുദ്ധ് അണിയറ പ്രവർത്തകൻ അനൂപ് എന്നിവർക്കെതിരെയും പരാതിയുണ്ട്. ഒരാഴ്ച മുമ്പാണ് പനങ്ങാട് പോലീസ് കേസെടുത്തത്.

Appunni Has Arrived Finally
ഉടൻ ചോദ്യം ചെയ്യും

ഉടൻ ചോദ്യം ചെയ്യും

സംഭവത്തിൽ ജീൻപോൽ ലാലിനെ അടക്കം ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ ചിലരുടെ മൊഴി കൂടി എടുക്കാനുണ്ട്. അതിനു ശേഷമായിരിക്കും ചോദ്യം ചെയ്യൽ.

English summary
actress complaint police may take jean paul lal in custody
Please Wait while comments are loading...