Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ടാഗ് ചെയ്ത് പോസ്റ്റ്, വ്യാജ ശബ്ദ സന്ദേശം..പിന്നാലെ പരാതിയുമായി നടി; സനൽ കുമാർ ശശിധരനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്. കൊച്ചി എളമക്കര പോലീസാണ് കേസെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിക്കെതിരെ സംവിധായകൻ പല ആരോപണങ്ങളും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടി പരാതി നൽകിയത്.

നടിക്ക് തന്നോട് പ്രണയമാണെന്നും അവരുടേയും മകളുടേയും ജീവന് ഭീഷണിയുള്ളതിനാലാണ് ഇക്കാര്യം അവർ തുറന്നുപറയാത്തത് എന്ന് കാണിച്ചാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടത്. നടി തന്നോട് ഇപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നും പോസ്റ്റിൽ പറഞ്ഞു. ഇതിന്റെ തെളിവെന്ന നിലയ്ക്ക് ഒരു സ്ത്രീ സംസാരിക്കുന്ന ശബ്ദരേഖയും സനൽ കുമാർ പങ്കിട്ടിരുന്നു. എന്നാൽ ഇത് നടിയുടെ ശബ്ദമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതോടെ അവരാണ് ഇക്കാര്യം നിഷേധിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി വീണ്ടുമൊരു കുറിപ്പാണ് സനൽ കുമാർ പങ്കുവെച്ചത്. എല്ലാ കുറിപ്പുകളും നടിയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു സംവിധായകൻ പങ്കിട്ടത്. ഇത്തരത്തിൽ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് നടി നിയമനടപടിയുമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചത്.

sanal2-17

അതേസമയം നേരത്തേ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സനിലിനെതിരെ തിരുവനന്തപുരം പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. അന്ന് ഏറെ നാടകീയമായിരുന്നു സംവിധായകന്റെ അറസ്റ്റ്. പിന്നാലെ അദ്ദേഹത്തിന് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അതേസമയം തനിക്കെതിരായുള്ളത് വ്യാജ പരാതിയാണെന്നായിരുന്നു സനൽ കുമാറിന്റെ വാദം. നടിയൊരിക്കലും തനിക്കെതിരെ പരാതി നൽകില്ലെന്നും ആരോ അവരെ ഭീഷണിപ്പെടുത്തി പരാതി കൊടുപ്പിച്ചതാണെന്നും സംവിധായകൻ ആരോപിച്ചു. പരാതിയിലെ കൈയ്യക്ഷരം നടിയുടേതല്ലെന്നും ഒപ്പുമാത്രമാണ് നടിയുടേതെന്നും സനൽ കുമാർ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ കുറച്ച് നാൾ നടിക്കെതിരെ ഫേസ്ബുക്കിൽ താരം പോസ്റ്റ് പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. അടുത്തിടെയാണ് വീണ്ടും നടിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ചത്. അന്നത്തെ കേസിന് ശേഷം താൻ ഇപ്പോൾ അമേരിക്കയിലാണെന്നും അവിടെ നിന്നാണ് ഇപ്പോൾ കുറിപ്പുകൾ പങ്കിടുന്നതെന്നും സനൽ പറഞ്ഞിരുന്നു. അതേസമയം പുതിയ പരാതിയിൽ സംവിധായകനെതിരെ എന്ത് നടപടിയായിരിക്കും പോലീസ് സ്വീകരിക്കുകയെന്നാണ് ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+