Get Updates
Get notified of breaking news, exclusive insights, and must-see stories!

'എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ': ചോദ്യങ്ങള്‍ക്ക് പരിഹാസം, ട്രോള്‍ വീഡിയോയുമായി ദീപ തോമസ്

ശ്രീനാഥ് ഭാസി യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതി പുറത്ത് വന്നതിന് പിന്നാലെ തന്നെ അവതാരകയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ചോദ്യങ്ങള്‍ ഇഷ്ടമായില്ലെങ്കില്‍ അത് മാന്യമായ രീതിയില്‍ പറയാം, അല്ലെങ്കില്‍ അഭിമുഖം അവസാനിപ്പിച്ച് പോവുകയും ആവാം. അല്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ തെറിവിളിക്കാനോ അധിക്ഷേപിക്കാനോ ഉള്ള അധികാരം നടനെന്ന ഒരാള്‍ക്കും ഇല്ലെന്നും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പലരും ചൂണ്ടിക്കാട്ടുന്നു.

അതാണ് ശരിയും. അതോടൊപ്പം തന്നെ മറുവശത്ത് അഭിമുഖത്തിലെ ചോദ്യങ്ങളുടെ നിലവാരം ഉയർത്തേണ്ടതിനെക്കുറിച്ചുമുള്ള ചർച്ചകളുമുണ്ട്. നേരത്തെ തന്നെ ഈ വിഷയം ചർച്ചയിലുണ്ടായിരുന്നെങ്കിലും ശ്രീനാഥ് ഭാസി വിഷയത്തോടെ ഇത് കൂടുതല്‍ സജീവമാവുകയായിരുന്നു.

ട്രോള്‍ വീഡിയോയുമായി നടി ദീപ തോമസ് രംഗത്ത്

ഇത്തരം ചർച്ചകള്‍ക്കിടയില്‍ തന്നെയാണ് അഭിമുഖങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോയുമായി നടി ദീപ തോമസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവതാരകരുടേത് എന്ന തരത്തിലുള്ള ചില ചോദ്യങ്ങളാണ് തമാശ രൂപേണ ദീപ തോമസ് അവതരിപ്പിക്കുന്നത്.

അഞ്ച് ആക്ടേഴ്സിനെ ഒന്നു മുതല്‍ അഞ്ച് വരെ റേറ്റ്

'അഞ്ച് ആക്ടേഴ്സിനെ ഒന്നു മുതല്‍ അഞ്ച് വരെ റേറ്റ് ചെയ്യണം. അറിയില്ല എന്ന് പറയരുത്, നിർബന്ധമായും പറയണം. ഞാന്‍ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, നിങ്ങള്‍ പെണ്ണാണോ ആണാണോ. താന്‍ കടന്നുപോയ ട്രോമയെ കുറിച്ച് ഒന്ന് എക്സ്പ്ലെയിന്‍ ചെയ്യുമോ? മോഹന്‍ലാല്‍ ഓർ മമ്മൂട്ടി, അപ്പോള്‍ എന്തേ മറ്റേ ആള്‍ കൊള്ളില്ലേ? ആ മറ്റേ ആള്‍ കൊള്ളില്ലാട്ടോ'-ദീപ തോമസ് അവതാരകരെ പരിഹസിച്ചുകൊണ്ട് പറയുന്നു

എത്രപേർ തേച്ചിട്ടുണ്ട്, ലാസ്റ്റ് കോള്‍ ആരാണ്

എത്രപേർ തേച്ചിട്ടുണ്ട്, ലാസ്റ്റ് കോള്‍ ആരാണ്. ബോയ് ഫ്രണ്ട് അല്ലേ അത്. ഈ മുഖം എങ്ങനെയാണ് മെയിന്റയിന്‍ ചെയ്യുന്നത്. മൊത്തം കുരുവാണ്. ലാസ്റ്റ് വാട്സാപ്പ് ചാറ്റ്, യുവർ ഹിഡന്‍ ആല്‍ബം തുടങ്ങി നിലവാരം കുറഞ്ഞതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന മറ്റ് ചോദ്യങ്ങളും ദീപ തോമസ് തന്റെ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ

"റാഗ് വ്യൂ" എന്ന തലക്കെട്ടിൽ എവരിതിങ്ങ് ഈസ്‌ ഹർട്ടിങ്ങ് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വലിയ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വരുന്നത്. അതേസമയം തന്നെ തെറി പറഞ്ഞ ശ്രീനാഥ് ഭാസിയെ ഇതിലൂടെ അനുകൂലിക്കുകയാണോ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.

സെന്‍സിറ്റീവ് കണ്ടന്റ്,അഭിനേതാക്കളുടെ ജീവിതം,

സെന്‍സിറ്റീവ് കണ്ടന്റ്,അഭിനേതാക്കളുടെ ജീവിതം, സ്വകാര്യ ജീവിതം, തമാശയല്ല തുടങ്ങിയ ഹാഷ് ടാഗുകളും ദീപ വീഡിയോക്ക് നല്‍കിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറുന്ന ചോദ്യങ്ങളെയാണ് താരം ഇതിലൂടെ പരിഹസിക്കുന്നതെന്ന് വ്യക്തം. ആദ്യമായിട്ടാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ ഇത്തരമൊരു പ്രതികരണവുമായി ഒരു താരം രംഗത്ത് എത്തുന്നത്. ഹോം എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായി അഭിനയിച്ചത് ദീപ തോമസായിരുന്നു.

നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റ്

അതേസമയം, നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു നടപടി. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ ഇന്നലെ തന്നെ അദ്ദേഹത്തിന് പുറത്തിറങ്ങാനും സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+