കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനവാര്‍ത്തകള്‍ വ്യാജമെന്ന് ജ്യോതി കൃഷ്ണ

Google Oneindia Malayalam News

ഷൂട്ടിംഗിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടി ജ്യോതി കൃഷ്ണ. ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ സര്‍ സി പി യിലെ നായികയാണ് ജ്യോതി കൃഷ്ണ. ജ്യോതിയെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഷാജി ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നടിയുടെ പരാതിയെ തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഫെഫ്കയില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അസംബന്ധമാണ് എന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്. തനിക്കെതിരായ വാര്‍ത്തകളെല്ലാം വെറും മാധ്യമസൃഷ്ടി മാത്രമാണ്. പ്രതിഫലം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യം അസോസിയേഷനെ അറിയിച്ചിരുന്നെന്നും നടി പറയുന്നു.

jyothi-krshna

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലും ജ്യോതി കൃഷ്ണ ഇക്കാര്യം വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നു എന്നും എല്ലാ വിവരങ്ങളും വ്യക്തമാക്കിക്കഴിഞ്ഞതാണ് എന്നും ജ്യോതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫീലിംഗ് ബെറ്റര്‍ എന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. മൂവായിരത്തില്‍ പരം ലൈക്കുകളും നൂറ് കണക്കിന് പേരുടെ കമന്റുകളും പോസ്റ്റിന് കിട്ടി.

നേരത്തെ, നടിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി സമ്മതിച്ചിരുന്നു. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് അന്ന് ഷാജി പറഞ്ഞത്. ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതി മലയാള സിനിമയിലെത്തിയ്. ജയറാമിന്റെ പുതിയ ചിത്രമായ സര്‍ സി പി ംവിധാനം ചെയ്യുന്നത് ഷാജൂണ്‍ കാര്യാലാണ്.

English summary
Actress Jyothi Krishna denies rumors in Facebook. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X