കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം: എന്തിനാണ് ഈ വാശി.. തുറന്നടിച്ച് നടി.. കടുത്ത പ്രതിഷേധം.. ലൈവില്‍ എത്തി വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി ദേവി അജിത്ത്. വിധിക്ക് പിന്നാലെ നട തുറന്ന ബുധനാഴ്ച മുതല്‍ നാല് സ്ത്രീകളാണ് മലകയറാനെത്തിയത്. ഇതില്‍ ആദ്യ ദിവസം വന്ന രണ്ട് പേര്‍ പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍ വെച്ച് തിരിച്ചുപോയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മലകയറാനെത്തിയ ആക്റ്റിവിസ്റ്റും മോഡലുമായ കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ഹൈദരാബാദ് മാധ്യമ പ്രവര്‍ത്തകയായ കവിതയും സന്നിധാനത്ത് വരെ എത്തുകയും ചെയ്തു

.എന്നാല്‍ ഇവര്‍ക്കെതിരെ കനത്ത പ്രതിഷേധമായിരുന്നു സന്നിധാനത്ത് നടന്നത്. ഇതോടെ ഇവരും മല തിരിച്ചിറിങ്ങി.ശബരിമലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ എന്തിനാണ് ശബരിമലയില്‍ പോകുവാനായി ഇത്ര വാശിപിടിക്കുന്നതെന്ന് ചോദിക്കുകയാണ് നടി ദേവി അജിത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി കടുത്ത പ്രതികരണവുമായി എത്തിയത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ

 വിഷമത്തോടെ

വിഷമത്തോടെ

ചെറിയ വിഷമത്തോട് കൂടിയാണ് ഞാനിത് ഷെയർ ചെയ്യുന്നത്. തിരുവനന്തപുരത്താണ് എന്റെ വീട്. എന്റെ വീടിൻന്റെ അടുത്തുള്ള അമ്പലങ്ങളിൽ ഞാൻ പോകാറുണ്ട്. അടുത്തുള്ള അമ്പലങ്ങളിലാണ് കൂടുതൽ പോകുന്നത്. ഷൂട്ടിങ്ങ് ഇല്ലാത്തപ്പോൾ അല്ലെങ്കിൽ ബോഡിയിൽ ചേഞ്ചസ് ഇല്ലാതിരിക്കുമ്പോൾ ഒക്കെയും അമ്പലത്തിൽ പോകാൻ ശ്രമിക്കാറുണ്ട്.

 ദൈവവിശ്വാസി

ദൈവവിശ്വാസി

കുട്ടിക്കാലം മുതല്‍ തൊട്ടേ അങ്ങനെയാണ്. ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അത് അച്ഛനമ്മമാരും ഗുരുക്കൻമാരും പഠിപ്പിച്ചതായിരിക്കാം അല്ലെങ്കിൽ സ്വയം തോന്നി അങ്ങനെയായായതായിരിക്കാം. എന്റെ ജീവിതത്തിലുണ്ടായ ഒരുപാട് വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ദൈവമാണ് എന്നെ സഹായിച്ചിട്ടുള്ളത്.

 ഭക്തിയോടെ

ഭക്തിയോടെ

ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്വെ റുതേ പോകുന്നവര്‍
അമ്പലങ്ങളിൽ വെറുതേ പോകുന്നവരുണ്ടോ എന്നെനിക്ക് അറിയില്ല. പോകുന്നവരൊക്കെ ഭക്തിയോട്
കൂടിത്തന്നെയാണ് പോകുന്നത്. ഞാൻ പറഞ്ഞു വരുന്നത് ഭക്തിയുടെ കാര്യമാണ്.
ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്.

 സത്യമാണ്

സത്യമാണ്

അതിന് ഭാഗ്യം കിട്ടിയിട്ടുള്ള കുട്ടിയാണ് ഞാൻ. എന്റെ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ശബരിമലയിൽ കൊണ്ടുപോയത്. എല്ലാവരും പറയുന്നതു പോലെ ശരിക്കും കാണേണ്ട കാഴ്ച തന്നെയാണത്. അയ്യപ്പൻ മുന്നിൽ നിൽക്കുമ്പോൾ കിട്ടുന്ന അനുഭവം അല്ലെങ്കിൽ അനുഭൂതി
അത് വളരെ നല്ലതു തന്നെയാണ്. നമുക്കവിടുന്നു വരാൻ തോന്നില്ല..അതൊക്കെ സത്യമാണ്.

 എന്തിനാണ് വാശി

എന്തിനാണ് വാശി

പക്ഷേ അവിടെ ഒരു നിയമം ഉണ്ടാക്കിയിരിക്കുന്നത് എന്നു നമുക്ക് അറിയാം. എന്നാൽ അതിൽ എന്തിനാണ് ഇത്ര വാശി. എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ അയ്യപ്പനെ
കാണണമെങ്കിൽ അടുത്തുള്ള അമ്പലങ്ങളിൽ പോകാമല്ലോ? അല്ലെങ്കിൽ ആ പ്രായം വരുമ്പോൾ നിങ്ങൾക്ക് പോകാമല്ലോ, അതിന് ആരും തടസ്സം നിൽക്കുന്നില്ല.

 ഭംഗി കാണാനാണോ

ഭംഗി കാണാനാണോ

എന്നാൽ ഇപ്പോൾ തന്നെ പോകണമെന്ന് പറഞ്ഞു വാശി പിടിക്കുന്നത് ഭക്തിയുടെ മാർഗ്ഗമാണെന്ന് എനിക്ക് തോന്നുന്നില്ല. ഭക്തി മാർഗ്ഗമാണെങ്കിൽ ഇവിടെ മറ്റ് അമ്പലങ്ങളുണ്ട്. ദൈവങ്ങൾ എല്ലാം വിളി കേൾക്കും , എല്ലാ ദൈവവും ഒന്നല്ലേ. ഇവിടെ നിന്നു വിളിച്ചാലും അയ്യപ്പൻ വിളി
കേൾക്കും. ഭംഗി കാണാനാണോ അവിടേക്ക് പോകുന്നത്.

 പുണ്യകര്‍മ്മമാണ്

പുണ്യകര്‍മ്മമാണ്

ശുദ്ധമായ സ്ഥലമാണ്. അവിടെ പോകുന്ന ഓരോരുത്തരും അയ്യപ്പന്മാരായാണ് പോകുന്നത്. വൃതമെടുത്ത് വൃത്തിയിലും വെടുപ്പിലുമാണ് അയ്യപ്പനെ കാണാൻ പോകുന്നത്. കഴിക്കുന്നതിൽ
പോലും ശ്രദ്ധിച്ച് പ്രാർത്ഥനാനുഭൂതിയിലാണ് അവർ എത്തുന്നത്. അതൊരു പുണ്യകർമമാണ്.

 ദേഷ്യപ്പെടുമായിരിക്കും

ദേഷ്യപ്പെടുമായിരിക്കും

ഇത് നമുക്ക് സ്ത്രീകൾക്ക് കഴിയില്ല എന്നത് എനിക്ക് മാത്രമല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെ പോകാൻ കഴിയാത്ത സ്ഥലത്ത് എന്തിനാണ് ഇത്രയും
വാശികാണിച്ച് പോണം എന്നുപറയുന്നത്. നിങ്ങൾ എന്നോട് ദേഷ്യപ്പെടുമായിരിക്കും. എനിക്ക് അതിനോട് യോജിക്കാൻ കഴിയില്ല. അതിൽ വേദനയുണ്ട്.

 എന്തൊക്കെ പ്രശ്നങ്ങള്‍

എന്തൊക്കെ പ്രശ്നങ്ങള്‍

ഇതല്ല ശരിയായ മാർഗം, നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ കഴിയാത്തതാണോ വലിയ പ്രശ്നം. മറ്റ് എന്തൊക്കെ പ്രശ്നങ്ങൾ ഇവിടെ നടക്കുന്നുണ്ട്.
എത്ര ചാരിറ്റി പ്രവർത്തനങ്ങൾ െചയ്യാം. ഫെമിനിസമാണോ ന്തിനാണ് ഈ കടുംപിടുത്തം. നിങ്ങൾ തന്നെ അത് വേണ്ടെന്ന് വെയ്ക്കണം....

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ

English summary
actress devi ajiths facebook live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X