ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നതായി നടി ദിവ്യ. നിരവധി സിനിമകളിലും മിനി സ്ക്രീന്‍ റിയാലിറ്റി ഷോയിലും ഭാഗമായ ദിവ്യ ജെ ജെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദുര്‍മന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും ദിവ്യ 24 ന്യൂസിനോട് പറഞ്ഞു.
ഭര്‍ത്താവിന്റെ ദോഷം മാറാന്‍ എന്ന പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നല്കാത്തതിനാല് അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് ദിവ്യയുടെ ആരോപണം. വെള്ളായണി സ്വദേശിയായ ഭര്‍ത്താവ് അരുണിനും കുടുംബത്തിനും എതിരെയാണ് നേമം സ്വദേശിനിയായ ദിവ്യയുടെ ആരോപണം. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായി. ഈ ആറ് വര്‍ഷത്തിനിടയില്‍ എല്ലാ ദിവസവും ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും നാളിന്റെ ദോഷവും ജാതക ദോഷവും പറഞ്ഞിട്ട് ദിവസവും പ്രശ്നങ്ങളാണ്. ആ പ്രശ്നങ്ങളുണ്ടായിട്ട് ഒരു വിധത്തിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വഴിമുട്ടി നില്‍ക്കുകയാണ് ഞാനും എന്റെ മോളും. ഞങ്ങളെ ഇതിലേക്ക് നിര്‍ബന്ധിക്കുകയും അതിലേക്ക് വഴങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നു.
പിന്നെ പൂജ ചെയ്ത ഭക്ഷണങ്ങള്‍ എന്ന് പറഞ്ഞ് ഓരോന്ന് കഴിക്കാന്‍ തരും. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാന്‍ തുടങ്ങി. ഓരോ ജപിച്ച സാധനങ്ങള്‍ അവളുടെ ദേഹത്ത് കെട്ടാനും തുടങ്ങി. അവളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ട് വീട്ടില്‍ സേഫ് അല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഭര്‍ത്താവില്‍ നിന്ന് കുറച്ച് മാറി നിന്നു. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനും മോളും ആയിട്ടുള്ള ബന്ധം പിരിക്കണം എന്നുള്ള ഒറ്റ ആഗ്രഹത്തോട് കൂടി ഭര്‍ത്താവിനെ കൊണ്ട് പലതും ചെയ്യിപ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്', ദിവ്യ പറയുന്നു.
അരുണിന്റെ അച്ഛന് ജ്യോത്സനാണ്. ഇയാള്‍ നിരന്തരം അന്ധവിശ്വാസത്തിന്റെ പേരില്‍, ദോഷം മാറാന്‍ എന്ന പേരില്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കുന്നു എന്നാണ് ആരോപണം. വിശ്വാസങ്ങള്‍ക്ക് അപ്പുറത്തേക്കുള്ളവ അടിച്ചേല്‍പ്പിക്കുന്നു എന്നും പൂജകളും മറ്റും ചെയ്യിക്കുന്നു എന്നുമാണ് ദിവ്യ പറയുന്നത്. വഴങ്ങിയില്ലെങ്കില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നു എന്ന പരാതിയും ഇവര്‍ക്കുണ്ട്.
ആറ് വര്‍ഷം മുന്‍പ് ജാതകദോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നോക്കാതെയാണ് വിവാഹം കഴിച്ചത്. കുട്ടി ആയതിന് ശേഷം ജാതകദോഷത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കുന്നു എന്നാണ് ദിവ്യ പറയുന്നത്. ഭാര്യയും മകളും കൂടെ താമസിച്ചാല്‍ ഇയാള്‍ക്ക് ദോഷമാണ് എന്നാണ് ഭര്‍ത്താവ് വിശ്വസിച്ച് വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിവാഹ മോചനവും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
വിവാഹസമയത്ത് സ്ത്രീധനമൊന്നും നല്‍കിയിരുന്നില്ല. സ്ത്രീധനം നല്കാത്തതിനാല് അന്ധവിശ്വാസത്തെ മറയാക്കുകയാണ് ഭര്‍ത്താവും വീട്ടുകാരും എന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കാന് ഒരുങ്ങുകയാണ് ദിവ്യ.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications