നസ്‌റിയ നസീമും രഞ്ജിനി ഹരിദാസും ആനപ്പുറത്ത്.. ഇവരിതെന്ത് ഭാവിച്ചാ...
രണ്ട് നടിമാര്‍ ആനപ്പുറത്ത് കയറിയതല്ല ഇവിടെ പ്രശ്‌നം. വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ച് ആനസവാരി നടത്തിയതാണ് നസ്‌റിയ നസീമിനെയും രഞ്ജിനി ഹരിദാസിനെയും വെട്ടിലാക്കിയിരിക്കുന്നത്. കോടനാട് വെച്ചാണ് സിനിമാ താരങ്ങളായ നസ്‌റിയ നസീമും രഞ്ജിനി ഹരിദാസും ആനസവാരി നടത്തിയത്.
നടിമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. തൃശ്ശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലമാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും കേന്ദ്ര വനം ഡയറക്ടര്‍ ജനറലിനും പരാതി അയച്ചിരിക്കുകയാണ് വെങ്കിടാചലം. കൂടുതല്‍ വിവരങ്ങള്‍ കാണൂ..

ആനപ്പുറത്ത് കയറാം പക്ഷേ
കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആനകളെ സവാരിക്ക് ഉപയോഗിക്കരുത് എന്നാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ്. 2014 ഡിസംബര്‍ നാലിനാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

നസ്‌റിയയും രഞ്ജിനിയും ആനപ്പുറത്ത്
ഈ വിധിയെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് നടിമാരായ നസ്‌റിയ നസീമും രഞ്ജിനി ഹരിദാസും ആനപ്പുറത്ത് കയറിയത്. അതോടെ സംഭവം വിവാദമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ

ആനകള്‍ വനംവകുപ്പിന്റേതാണ്
വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ചായിരുന്നു കോടനാട് നസ്‌റിയയും രഞ്ജിനിയും സവാരി നടത്തിയത്. ഇത് നിയമലംഘനമാണ്

അനുമതി കിട്ടാനും പോകുന്നില്ല
വനംവകുപ്പിന്റെ കൈവശമുള്ള ആനകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ല. അതുകൊണ്ട് തന്നെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയും കിട്ടാനിടയില്ല എന്നാണ് അറിയുന്നത്.

നടിമാര്‍ പെടുമോ
അനുമതിയില്ലാതെ ആനപ്പുറത്ത് കയറിയ നടിമാര്‍ക്കെതിരെ നടപടി എടുക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. കോടനാട് ഡി എഫ് ഒയ്‌ക്കെതിരെയും നടപടി ഉണ്ടായേക്കും.

ആന വിവാദത്തില്‍ ഫഹദും
നസ്‌റിയ നസീമിന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലും നേരത്തെ ആനയുമായി ബന്ധപ്പെട്ട് ഒരു വിവാദത്തില്‍ പെട്ടിരുന്നു. അതിനിടയിലാണ് ഈ പുതിയ സംഭവം.

ആനക്കൊമ്പില്‍ തൂങ്ങിയതാണ് കേസ്
ആനക്കൊമ്പില്‍ തൂങ്ങിയാടുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ഫഹദ് ഫാസില്‍ പണി വാങ്ങിച്ചത്.

രഞ്ജിനിയാണോ പിന്നെ മോശം
വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തില്‍ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസും ഒട്ടും പിന്നിലല്ല. തെരുവുപട്ടികളുടെ വിഷയത്തിലായിരുന്നു രഞ്ജിനിയുടെ ഏറ്റവും അവസാനത്തെ വിവാദം.












Click it and Unblock the Notifications