Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കും.. അതില്‍ നാട്ടുകാരെന്ത് പറയും എന്ന് നോക്കാറില്ല'; തുറന്നടിച്ച് എസ്തര്‍

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി എത്തിയ താരം ഇപ്പോള്‍ നായികനിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ അനിലിന്റെ ഫോട്ടോഷൂട്ട് പലപ്പോഴും വൈറലാകാറുണ്ട്. എന്നാല്‍ ചിലര്‍ ഇതിനെതിരെ മോശം കമന്റുമായി എത്താറുണ്ട്.

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാറില്ല എന്ന് പറയുകയാണ് എസ്തര്‍ അനില്‍. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു എസ്തര്‍ അനിലിന്റെ പ്രതികരണം. തനിക്ക് ഇഷ്ടപ്പെട്ടത് പോലെ വസ്ത്രം ധരിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന ആളാണ് താന്‍ എന്ന് എസ്തര്‍ പറയുന്നു. എസ്തര്‍ അനിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

കുറെ പേര്‍ക്ക് ഇത് പോലുള്ള സംശയമുണ്ട് എന്ന് തോന്നുന്നു. കുറെ പേര്‍ ചോദിക്കാറുണ്ട്, ഫാമിലി സപ്പോര്‍ട്ടീവ് ആണോ, അവര്‍ എന്ത് പറയും എന്നൊക്കെ. എന്റെ ഫാമിലി വളരെ സപ്പോര്‍ട്ടീവ് ആണ്. നാട്ടുകാരെന്ത് വിചാരിക്കും, അവരിങ്ങനെ പറയും ഇവരിങ്ങനെ പറയും. അതുകൊണ്ട് ഇങ്ങനെ നടക്ക് എന്ന് ചെറുപ്പം മുതലെ പറഞ്ഞ് ശീലിപ്പിച്ച പാരന്റ്‌സ് അല്ല. കാരണം അവരും അങ്ങനെ ജീവിച്ച ആള്‍ക്കാരല്ല.

2

അവരൊരിക്കലും നാട്ടുകാരിങ്ങനെ പറയും അതുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ നടക്കണം എന്നൊന്നും പറഞ്ഞിട്ടില്ല. അവര്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. ഞങ്ങളും അത് കണ്ട് കൊണ്ടാണ് വളര്‍ന്നത്. അതിനാല്‍ നാട്ടുകാര്‍ ഇങ്ങനെ പറയും അതുകൊണ്ട് ഇങ്ങനെ നടക്കണം ഇങ്ങനെ ഡ്രെസ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ കതിരില്‍ കൊണ്ട് വളം വെക്കുന്ന പോലെയായിരിക്കും. ഞങ്ങള്‍ അങ്ങനെ അല്ല ശീലിച്ചത്.

3

അതിനുള്ള റെസ്‌പോണ്‍സ് എന്താണ് എന്ന് ചോദിച്ചാല്‍ അറിയത്തില്ല. കാരണം ഞാന്‍ അതൊക്കെ ഇഷ്യൂ ആവും എന്നൊന്നും ചിന്തിക്കുന്നില്ല. അത് ഇട്ടത് പോലും അതിനായിരുന്നില്ല. വീട്ടില്‍ നിന്നാണെങ്കിലും ആ ഒരു പ്രഷര്‍ തരാതിരിക്കുന്നു. പക്ഷെ ഇങ്ങനൊരു റെസ്‌പോണ്‍സ് ഉള്ളതായി അറിഞ്ഞിരുന്നു. അപ്പോള്‍ ഞങ്ങള്‍ എല്ലാവരും സംസാരിച്ചു. അതൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു.

4

പക്ഷെ അഭിമുഖത്തിലൊക്കെ പലരും ചോദിക്കുമ്പോള്‍ ഞാന്‍ അതില്‍ നിന്നൊക്കെ സ്‌കിപ്പ് ചെയ്യാറുണ്ടായിരുന്നു. എന്റെ തന്നെ ഒരു പ്ലാറ്റ്‌ഫോമില്‍ ആന്‍സര്‍ ചെയ്യാം എന്ന് കരുതി. എനിക്ക് അങ്ങനെ പ്രതികരിക്കാനൊന്നുമില്ല. എങ്ങനെ നെഗറ്റീവ് കമന്റുകളോട് ഡീല്‍ ചെയ്തു എന്നും എനിക്ക് അറിയില്ല. ബാധിച്ച ദിവസങ്ങളും വിഷമിച്ച ദിവസങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് കൂട്ടുകാരുണ്ട്, ഫാമിലിയുണ്ട്.

5

ഞാന്‍ പ്രതീക്ഷിക്കാതെ ഒത്തിരി സ്‌നേഹവും കരുതലും തന്ന ഒത്തിരി ആള്‍ക്കാറുണ്ടായിരുന്നു ലൈഫില്‍. അതൊന്നും കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ ഒരു കാര്യം ഞാന്‍ മനസിലാക്കിയത് ഒത്തിരി ഫോട്ടോയുടെ താഴേയും വീഡിയോയുടെ താഴേയും ആള്‍ക്കാരിടുന്ന കമന്റാണ് ഞങ്ങളുടെ വീട്ടിലെ കൊച്ചുകുഞ്ഞായിരുന്നു എസ്തര്‍. ഞങ്ങളുടെ മനസിലിപ്പോഴും കൊച്ചുകുട്ടിയാണ്. ഐ അണ്ടര്‍സ്റ്റാന്റ്. അത് അങ്ങനെ തന്നെയാണ് എന്നുള്ളത്.

6

പക്ഷെ നമ്മളും വലുതാകില്ലേ. ഞാന്‍ ആരുടേയും കൊച്ച് കുട്ടിയല്ല. എന്റെ പാരന്റ്‌സ് പറയുകയാണ് ഞങ്ങളുടെ മുന്നില്‍ നീ കുഞ്ഞുമോളാണ് എന്ന് പറയുകയാണെങ്കിലും എനിക്ക് അറിയില്ല അത് എങ്ങനെ ആന്‍സര്‍ ചെയ്യണം എന്ന്. എനിക്ക് എന്റെ ആഗ്രഹങ്ങളും ഡ്രീംസും എന്റെ എക്‌സപ്‌റ്റേഷന്‍സും ഒക്കെ ഉള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും.

7

എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കണം, എന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് അല്ലെങ്കില്‍ എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+