ലിംഗസമത്വത്തിന്റെ പേരിൽ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കരുത്; വിധിക്കെതിരെ പോരാടാൻ പ്രമുഖ നടി
തിരുവനന്തപുരം: 12 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയിൽ നിന്നും ചരിത്രവിധിയുണ്ടായിരിക്കുന്നത്. പ്രയാഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വിധി നിരാശാജനകമാണെന്നും ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നുമാണ് സമുദായ നേതാക്കളുടെ പ്രതികരണം. ശബരിമലക്കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള തന്റെ അതൃപ്തി ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുകയാണ് പ്രമുഖ നടി രഞ്ജിനി ഒപ്പം വിധിക്കെതിരെ പോരാടാൻ നടി ആഹ്വാനം ചെയ്യുകയും ചെയ്തു.

കറുത്ത ദിനം
സ്ത്രീകൾക്ക് മല ചവിട്ടാൻ അനുമതി നൽകുന്ന സുപ്രീം കോടതി വിധി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് രഞ്ജിനിയുടെ നിലപാട്. വിധി ഹിന്ദുത്വത്തിന്റെ കറുത്ത ദിനമാണെന്നും ലിംഗ സമത്വത്തിന്റെ പേരിൽ ആചാരാനുഷ്ടാനങ്ങൾ തകർക്കപ്പെടുകയാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.

ഒപ്പമുണ്ടോ?
ഒരുമിച്ച് നിന്നാൽ ഈ വിധിയെ നമുക്ക് മറികടക്കാം. അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ എനിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി ചോദിക്കുന്നു. മതത്തിനും പ്രകൃതിക്കും എതിരെ നിൽക്കരുത് അത് തിരിച്ചടിക്കുമെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

എതിർപ്പ്
സ്ത്രീകൾക്ക് പ്രവേശനത്തിന് സുപ്രീം കോടതി നിയമപരമായി അനുമതി നൽകിയിട്ടുണ്ടെങ്കിലും വിധിയെ ശക്തമായി എതിർത്തുകൊണ്ട് സ്ത്രീകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോടതി വിധിച്ചാലും ശബരിമലയിൽ ദർശനം നടത്താനില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സ്ത്രീകളും. പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വാർത്തയുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് രഞ്ജിനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ ജഡ്ജിയും
വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിധിയെ എതിർക്കുകയായിരുന്നു. വിശ്വാസികളുടെ വികാരത്തിൽ സുപ്രീം കോടതിക്ക് ഇടപെടനാകില്ലെന്നും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധി പ്രസ്താവത്തിൽ പറഞ്ഞത്.

ഭീഷണി
ശബരിമല സ്ത്രീ പ്രവേശനത്തെ ശക്തമായി എതിർക്കുന്ന ആളാണ് രാഹുൽ ഈശ്വർ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വിധിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും ആവർത്തിക്കുമെന്നാണ് രാഹുൽ ഈശ്വറിന്റെ മുന്നറിയിപ്പ്. പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്കിറങ്ങിയാൽ ആരും ചോദിക്കാൻ വരരുതെന്നും രാഹുൽ ഈശ്വർ വെല്ലുവിളിക്കുന്നു. വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാനാണ് തീരുമാനമെന്നും രാഹുൽ ഇശ്വർ വ്യക്തമാക്കി.

പ്രവേശനമാകാം
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ കമൽഹസ്സൻ രംഗത്തെത്തിയിരുന്നു. പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ തീർച്ചയായും ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണം. ആരാധനയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളയണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.
Recommended Video


നിലപാട്
പൊതു വിഷയങ്ങളിൽ എപ്പോഴും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് നടി രഞ്ജിനി. ദിലീപ് വിഷയത്തിൽ നടനെതിരെയും അമ്മ സംഘടനയ്ക്കെതിരെയും രഞ്ജിനി ആഞ്ഞടിച്ചിരുന്നു. മലയാളത്തിൽ ഓരോ നടനും ഓരോ ലോബിയാണെന്നും പുരുഷാധിപത്യമാണ് മലയാള സിനിമയിൽ ഉള്ളതെന്നും രഞ്ജിനി ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications