• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലിംഗസമത്വത്തിന്റെ പേരിൽ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കരുത്; വിധിക്കെതിരെ പോരാടാൻ പ്രമുഖ നടി

 • By Desk

തിരുവനന്തപുരം: 12 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയിൽ നിന്നും ചരിത്രവിധിയുണ്ടായിരിക്കുന്നത്. പ്രയാഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

വിധി നിരാശാജനകമാണെന്നും ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നുമാണ് സമുദായ നേതാക്കളുടെ പ്രതികരണം. ശബരിമലക്കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള തന്റെ അതൃപ്തി ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുകയാണ് പ്രമുഖ നടി രഞ്ജിനി ഒപ്പം വിധിക്കെതിരെ പോരാടാൻ നടി ആഹ്വാനം ചെയ്യുകയും ചെയ്തു.

കറുത്ത ദിനം

കറുത്ത ദിനം

സ്ത്രീകൾക്ക് മല ചവിട്ടാൻ അനുമതി നൽകുന്ന സുപ്രീം കോടതി വിധി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് രഞ്ജിനിയുടെ നിലപാട്. വിധി ഹിന്ദുത്വത്തിന്റെ കറുത്ത ദിനമാണെന്നും ലിംഗ സമത്വത്തിന്റെ പേരിൽ ആചാരാനുഷ്ടാനങ്ങൾ തകർക്കപ്പെടുകയാണെന്നും ര‍ഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.

ഒപ്പമുണ്ടോ?

ഒപ്പമുണ്ടോ?

ഒരുമിച്ച് നിന്നാൽ ഈ വിധിയെ നമുക്ക് മറികടക്കാം. അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ എനിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി ചോദിക്കുന്നു. മതത്തിനും പ്രകൃതിക്കും എതിരെ നിൽക്കരുത് അത് തിരിച്ചടിക്കുമെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

എതിർപ്പ്

എതിർപ്പ്

സ്ത്രീകൾക്ക് പ്രവേശനത്തിന് സുപ്രീം കോടതി നിയമപരമായി അനുമതി നൽകിയിട്ടുണ്ടെങ്കിലും വിധിയെ ശക്തമായി എതിർത്തുകൊണ്ട് സ്ത്രീകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോടതി വിധിച്ചാലും ശബരിമലയിൽ ദർശനം നടത്താനില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സ്ത്രീകളും. പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വാർത്തയുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് രഞ്ജിനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ ജഡ്ജിയും

വനിതാ ജഡ്ജിയും

വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിധിയെ എതിർക്കുകയായിരുന്നു. വിശ്വാസികളുടെ വികാരത്തിൽ സുപ്രീം കോടതിക്ക് ഇടപെടനാകില്ലെന്നും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധി പ്രസ്താവത്തിൽ പറഞ്ഞത്.

ഭീഷണി

ഭീഷണി

ശബരിമല സ്ത്രീ പ്രവേശനത്തെ ശക്തമായി എതിർക്കുന്ന ആളാണ് രാഹുൽ ഈശ്വർ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വിധിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും ആവർത്തിക്കുമെന്നാണ് രാഹുൽ ഈശ്വറിന്റെ മുന്നറിയിപ്പ്. പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്കിറങ്ങിയാൽ ആരും ചോദിക്കാൻ വരരുതെന്നും രാഹുൽ ഈശ്വർ വെല്ലുവിളിക്കുന്നു. വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാനാണ് തീരുമാനമെന്നും രാഹുൽ ഇശ്വർ വ്യക്തമാക്കി.

പ്രവേശനമാകാം

പ്രവേശനമാകാം

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ‌ കമൽഹസ്സൻ രംഗത്തെത്തിയിരുന്നു. പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ തീർച്ചയായും ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണം. ആരാധനയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളയണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.

cmsvideo
  ശബരിമല വിധിയെ കുറിച്ച് ഇവർക്ക് പറയാനുള്ളത് | Oneindia Malayalam
  നിലപാട്

  നിലപാട്

  പൊതു വിഷയങ്ങളിൽ എപ്പോഴും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് നടി ര‍ഞ്ജിനി. ദിലീപ് വിഷയത്തിൽ നടനെതിരെയും അമ്മ സംഘടനയ്ക്കെതിരെയും രഞ്ജിനി ആഞ്ഞടിച്ചിരുന്നു. മലയാളത്തിൽ ഓരോ നടനും ഓരോ ലോബിയാണെന്നും പുരുഷാധിപത്യമാണ് മലയാള സിനിമയിൽ ഉള്ളതെന്നും രഞ്ജിനി ആരോപിച്ചിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റ്

  രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

  ശബരിമല വിധിക്കെതിരെ രാഹുൽ ഈശ്വർ, ജനങ്ങൾ തെരുവിലിറങ്ങും.. അപ്പോൾ ആരും ചോദിക്കാൻ വരരുത്!

  ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? തനുശ്രീയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നാന പടേക്കർ.. വെളിപ്പെടുത്തലുകൾ

  English summary
  actress ranjini facebook post criticizing sc verdict on sabarimala case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more