അവസരം വാഗ്ദാനം ചെയ്ത് സഹസംവിധായകയെ പീഡിപ്പിച്ചു; സംവിധായകനും സഹസംവിധായകനുമെതിരെ കേസ്
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന സഹസംവിധായകയുടെ പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കും സുഹൃത്ത് വിജയ് വിജയകുമാറിനെതിരേയും കേസെടുത്ത് പോലീസ്. മരട് പോലീസാണ് കേസെടുത്തത്. മാവേലിക്കര സ്വദേശിയായ പെൺകുട്ടിയാണ് പരാതി നൽകിയത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജിത്ത് രണ്ട് തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് സുരേഷ് തന്നോട് ആവശ്യപെട്ടതായും യുവതി പരാതിയിൽ ആരോപിച്ചു. വിജിത്തിന് സിനിമ മേഖയിലെ സെക്സ് റാക്കറ്റമായി ബന്ധമുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

അതേസമയം പരാതിക്കാരിയുടെ ആരോപണം തള്ളി സുരേഷ് തിരുവല്ല രംഗത്തെത്തി. താൻ ഇതുവരെ പരാതിക്കാരിയെ നേരിട്ട് കണ്ടിട്ടില്ല, പരാതി കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും സുരേഷ് മീഡിയ വണ്ണിനോട് പ്രതികരിച്ചു.
'സത്യം പറഞ്ഞാൽ ഞട്ടിപ്പോയി. ഇവരെ നേരിൽ കണ്ടിട്ടില്ല. പുതിയ തിരക്കഥ പൂർത്തിയാക്കി നായകനേയും നായികയേയും തീരുമാനിക്കുന്ന ചർച്ചയിൽ നിൽക്കുമ്പോൾ ഒരു സുഹൃത്താണ് ഇവരുടെ നമ്പർ തന്നത്. അങ്ങോട്ട് വിളിച്ചതാണോ ഇങ്ങോട്ട് വിളിച്ചതാണോയെന്ന് ഓർമയില്ല. നേരിട്ട് കാണാം എന്ന് പറഞ്ഞപ്പോൾ ഞാൻ തിരക്കിലാണെന്നും കണ്ടതിന് ശേഷം ഏത് കഥാപാത്രം നൽകാമെന്ന് ആലോചിക്കാമെന്നും അവരോട് പറഞ്ഞു. ഇത്രയേ ഞാൻ സംസാരിച്ചിട്ടുള്ളൂ', സുരേഷ് പറഞ്ഞു. പരാതിക്ക് പിന്നിൽ സ്ഥാപിത താത്പര്യം ഉണ്ടാകാമെന്നും വിജിത്തും പരാതിക്കാരിയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications