നടിയോട് ലൈംഗികച്ചുവയോടെ;ഹോട്ടലിൽ സംഭവിച്ചത് ഞെട്ടിക്കും!ലാൽ ജൂനിയറിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്
ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഹണി ബീ ടൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ 2016 നവംബർ 16ന് കൊച്ചിയിലെ ഹോട്ടലിൽ വെച്ചാണ് സംഭവമുണ്ടായത്.
കൊച്ചി: യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനും പ്രതിഫലം നൽകാതെ വഞ്ചിച്ചതിനും സംവിധായകൻ ജീൻ പോൾ ലാൽ ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. യുവനടിയുടെ പരാതിയിൽ കൊച്ചി പനങ്ങാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംവിധായകൻ ജീൻ പോൾ ലാലിന് പുറമേ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ നടൻ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീൻ പോൾ ലാൽ. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഹണി ബീ ടൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ 2016 നവംബർ 16ന് കൊച്ചിയിലെ ഹോട്ടലിൽ വെച്ചാണ് സംഭവമുണ്ടായത്. ചിത്രത്തിലെ അഭിനേതാവായ ശ്രീനാഥ് ഭാസിയും ടെക്നീഷ്യന്മാരായ അനൂപും അനിരുദ്ധും ആ സമയം ലാൽ ജൂനിയറിനൊപ്പം ഹോട്ടലിലുണ്ടായിരുന്നു.

ഹണി ബി ടൂ...
ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഹണി ബി ടൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കൊച്ചി പനങ്ങാട്ടെ ഹോട്ടലിൽ വെച്ചാണ് നടിക്ക് മോശം അനുഭവമുണ്ടായത്.

പ്രതിഫലം ചോദിച്ചെത്തി...
സിനിമയിൽ അഭിനയച്ചതിന്റെ പ്രതിഫലം ചോദിച്ചാണ് യുവനടി 2016 നവംബർ 16ന് കൊച്ചി പനങ്ങാട്ടെ ഹോട്ടൽ മുറിയിലെത്തിയത്.

ജീൻപോൾ ലാലും സംഘവും...
നടി ഹോട്ടലിലെത്തിയപ്പോൾ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് മുറിയിലുണ്ടായിരുന്നത്.

ലൈംഗികച്ചുവയോടെ...
സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ ഇവർ നാലുപേരും സംസാരിച്ചെന്നാണ് യുവനടിയുടെ പരാതി.

പണവും നൽകിയില്ല...
ലൈംഗികച്ചുവയോടെ സംസാരിച്ചത് മാത്രമല്ല, സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലവും നൽകിയിട്ടില്ലെന്നും യുവനടിയുടെ പരാതിയിലുണ്ട്.

പോലീസ് കേസ്...
നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെ പനങ്ങാട് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യും...
വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ നാലുപേരെയും ഉടൻ ചോദ്യം ചെയ്യും.

നടിയുടെ മൊഴി...
പരാതിക്കാരിയായ യുവനടിയുടെ മൊഴി കൊച്ചി ഇൻഫോപാർക്ക് സിഐ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നടി വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

ലാലിന്റെ മകൻ...
നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ലാൽ ജൂനിയർ എന്ന ജീൻ പോൾ ലാൽ. ഹായ് അയാം ടോണി, ഹണി ബീ, ഹണി ബീ ടൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജീൻ പോൾ ലാൽ.

ശ്രീനാഥ് ഭാസി...
മലയാളത്തിലെ ന്യൂജെൻ നടന്മാരിൽ പ്രമുഖനാണ് ശ്രീനാഥ് ഭാസി. ഹണി ബീ, ഹണി ബീ ടൂ, ഡാ തടിയാ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീനാഥ് ഭാസി. കേസിൽ കുറ്റാരോപിതരായ അനൂപ്, അനിരുദ്ധ് എന്നിവർ സിനിമയിലെ ടെക്നീഷ്യന്മാരാണ്.












Click it and Unblock the Notifications