Get Updates
Get notified of breaking news, exclusive insights, and must-see stories!

'സരസുവിനെ ഞാൻ അന്തസോടെ കാണുന്നു, സിപിഎം മെമ്പർ എന്നത് അഭിമാനം'മറുപടിയുമായി ​ഗായത്രി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമ- സീരിയൽ നടിയും പുരോ​ഗമന കലാസാഹിത്യ സംഘം പ്രവർത്തകയുമായ ​ഗായത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടക്കുകയാണ്. സാംസ്കാരിക മേഖലയിലേക്ക് സംഘപരിവാർ നടത്തുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് അധിക്ഷേപം ആരംഭിച്ചത്. മീശമാധവൻ എന്ന സിനിമയിലെ സരസൂ എന്ന കഥാപാത്രത്തെ മുൻനിർത്തിയായിരുന്നു അധിക്ഷേപം. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗായത്രി

വളരെ ക്ലാസിക്കായി പ്രസന്റ് ചെയ്യപ്പെട്ട കഥാപാത്രമാണ് സരസുവെന്നും ഒരു കലാകാരി എന്ന നിലയിൽ അഭിനേത്രി എന്ന നിലയിൽ ​ഗായത്രി എന്ന് പറയുമ്പോൾ സരസൂ എന്ന ഇമേജും സരസൂ എന്ന് ആർക്കെങ്കിലും പേര് കേട്ടാൽ എന്റെ മുഖവും ഓർമ്മ വരുന്ന രീതിയിലേക്ക് ഒരു കഥാപാത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ താൻ വളരെ അന്തസ്സോടെയാണ് ആ കഥാപത്രത്തെ കാണുന്നത് എന്നും
.ഗായത്രി പറഞ്ഞു. മീഡിയ വണ്ണിനോടയിരുന്നു പ്രതികരണം.

Gayatri

' ഞാൻ ഇരന്നൂറ്റ് അമ്പതിനും മുന്നൂറിനും ഇടയിലുള്ള സിനിമകൾ 30 വർഷങ്ങളിലായി അഭിനയിച്ച ആളാണ്. ചെറുതും വലുതുമായ വേഷങ്ങൾ ഉണ്ട്. തലപ്പാവ് പോലുള്ള രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്ത സിനിമയിൽ ലാൽ സാറിനൊപ്പം വിവിധപ്രായത്തിൽ ഘട്ടത്തിലുള്ള ജാനു എന്ന കഥാപാത്രം ചെയ്തു. അന്ന് എന്റെ 35 വയസ്സിൽ 65 വയസ്സിന്റെ കഥാപാത്രം അഭിനയിച്ച ആളാണ് ഞാൻ.

ലാൽജോസ് സാർ മീശമാധവൻ ഇറങ്ങി 20ാമത്തെ വർഷം എനിക്കൊരും മെസേജ് അയച്ചു, ​ഗായത്രി സരസുവും പിള്ളേച്ചനും ജനിച്ചിട്ട് 20 വർഷമായി, അവർ ഇപ്പോഴും എലൈവ് ആയി യങ് ആയി ഇരിക്കുന്നുവെന്ന്, അതൊരു ക്ലാസിക് പരിവേഷം ഒരു കഥാപാത്രത്തിന് നൽകുകയാണ്. അത് എന്റേതല്ല അത് എഴുതിയ ആൾ മുതൽ അവിടെ ചായ എടുത്ത് തന്ന ആൾ വരെ. ജ​ഗതിച്ചേട്ടൻ എന്ന ലെജന്റിന്റെ നിഴലിൽ നിന്ന കഥാപാത്രം, ആ ഒരു കഥാപാത്രത്തിനും കഥയ്ക്കും അവിടെ കിട്ടിയ ക്ലാസിക് ഇമേജുണ്ട്.

എന്റെ ദേഹത്ത് ഒന്ന് തൊടുക പോലും ചെയ്യാതെ പിള്ളേച്ചന്റെ കീപ്പ് എന്ന് പറയുന്ന ഒരു കഥാപാത്രം. അത് വേറൊരു ഡിബേറ്റാണെങ്കിൽ പോലും ഞാൻ പറയുന്നത് ഏറ്റവും കൂടുതൽ സ്ത്രീ വിരുദ്ധത വന്ന കഥാപാത്രങ്ങളാണ് സരസുവും ശാന്തമ്മയും അതിൽ സരസുവാണ് കുറച്ച് കൂടി സ്ത്രീപക്ഷത്ത് നിന്നത്. അവളുടെ താത്പര്യം എന്തായാലും. അത് അവൾക്ക് പ്രായോ​ഗിക്കാൻ പറ്റിയ കഥാപാത്രമായിരുന്നു സരസു.

അങ്ങനെ വലിയൊരു സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമയുടെ ഭാ​ഗത്ത് അത്രയും ക്ലാസ്സിക്കായി പ്രസന്റ് ചെയ്യപ്പെട്ടയിടത്ത് ഞാൻ അതിന്റെ ഇമേജ് ആയി നിൽക്കാൻ പറ്റിയിടത്ത് വന്ന വലുപ്പമുണ്ട്. ആ വലുപ്പം ഇവർ അറിയാതെയാണ് പറയുന്നു. ഒരു കലാകാരി എന്ന നിലയിൽ അഭിനേത്രി എന്ന നിലയിൽ ​ഗായത്രി എന്ന് പറയുമ്പോൾ സരസൂ എന്ന ഇമേജും സരസൂ എന്ന് ആർക്കെങ്കിലും പേര് കേട്ടാൽ എന്റെ മുഖം ഓർമ്മ വരുന്ന രീതിയിലേക്ക് ഒരു കഥാപാത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ വളരെ അന്തസ്സോടെയാണ് ആ കഥാപത്രത്തെ കാണുന്നത്. ​ഗായത്രി പറഞ്ഞു.

താന്‍ ഒരു സി പിഎം മെമ്പര്‍ ആണെന്നും ബാലസംഘം എസ്എഫ്‌ഐ മുതല്‍ പരുവപ്പെടുത്തി വന്ന മെമ്പറാണെന്നും അഭിമാനത്തോടെ പറയുന്നുവെന്നും ഗായത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+