Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാര്യം നടക്കാതെ ആയപ്പോൾ അയാൾ എല്ലാവരുടേയും മുന്നിൽ വെച്ച് സെറ്റിൽ ഇൻസൾട്ട് ചെയ്തു';തുറന്ന് പറഞ്ഞ് നടി ഗീത

കൊച്ചി:സിനിമയിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ആവശ്യങ്ങൾക്ക് വഴങ്ങാതെ വരുമ്പോൾ സിനിമ വരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കും അത്തരത്തിൽ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ഗീതാ വിജയൻ. ഒരു സംവിധായകനിൽ നിന്നാണ് ദുരനുഭാവം ഉണ്ടായതെന്ന് അവർ പറയുന്നു. ചിലരുടെ ആവശ്യങ്ങളോട് 'നോ'പറഞ്ഞതിന് തനിക്ക് നിരവധി സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗീതാ വിജയൻ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്

'കൊല്ലുന്ന നോട്ടം'..ഓരോ ക്ലിക്കിലും മാളവിക വൻ ലുക്ക്..ഏത് വസ്ത്രവും ചേരുന്ന മാജിക്ക് എന്താണെന്ന് ആരാധകർ

മീടു പോലുള്ള വിഷയങ്ങൾ


'മീടു പോലുള്ള സംഭവങ്ങൾ നിരവധി മേഖലകളിൽ ഉണ്ട്. സിനിമയും സിനിമാ പ്രവർത്തകരും സെലിബ്രിറ്റികൾ ആയത് കൊണ്ടാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകുന്നത്. സിനിമയിൽ എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചതിൻറെ പേരിൽ പല പ്രൊജക്ടുകളും നഷ്ടമായിട്ടുണ്ട്'.

പുറത്തേക്ക് പോകും


'മോശമായി ആരെങ്കിലും പെരുമാറിയിൽ ഉടൻ ഞാൻ പ്രൊഡ്യൂസറെ അറിയിക്കും. അല്ലേങ്കിൽ പ്രൊഡക്ഷൻ കൺട്രോളറോട് കാര്യം പറയും. ചിലപ്പോൾ അവർക്ക് പ്രശ്നം പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല. തീർച്ചയായും ചില സമ്മർദ്ദങ്ങൾ ഉണ്ടാവുമല്ലോ.അത്തരമൊരു സാഹചര്യം വരുമ്പോൾ ആ പ്രൊജക്ടിൽ നിന്ന് ഞാൻ തന്നെ സ്വയം പുറത്ത് പോകും'

എന്തിന് വിഷമിക്കണം


'ഇത്തരം ദുരനുഭവങ്ങൾ മനസിൽ വെച്ച് നിൽക്കാറില്ല.ഏതോ ഒരുത്തൻ മോശമായി പെരുമാറിയതിന് താൻ എന്തിന് വിഷമിക്കണം.പക്ഷേ ഓർമ്മയിൽ നിരവധി കാര്യങ്ങളുണ്ട്.നടിമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശുദ്ധ നുണയാണ്'.

സുരക്ഷിത ബോധത്തോടെ വന്നായാളാണ്

'ആദ്യ സിനിമയിൽ ഒക്കെ അഭിനയിക്കുമ്പോൾ വളരെ സുരക്ഷിത ബോധത്തോടെ വന്നായാളാണ് ഞാൻ. 1992ൽ ഒരു സിനിമ ചെയ്യുമ്പോൾ ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്.'അയാൾക്ക് അന്ന് വല്യ റെപ്യൂട്ടേഷനൊന്നും ഇല്ല. പക്ഷേ നല്ല സംവിധായകനായിരുന്നു.അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകൾ അയാൾ ചെയ്തിട്ടുണ്ട്'.

അവരുടെ രീതി

'എന്നോട് ഒരു തരത്തിൽ പെരുമാറുന്നു. കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ ചീത്ത പറയും. ചിലർ അങ്ങനെയാണ് കാര്യം നടക്കാതിരിക്കുമ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്യുന്നതാണ് അവരുടെ രീതി'.

ഞാൻ 'നോ' പറഞ്ഞു

'ഒരിക്കലും അങ്ങനെ ചെയ്യരുത്.സിനിമ എന്നത് നമ്മുടെ അന്നമാണ്. ഇത് തുടർന്നപ്പോൾ ഞാൻ 'നോ' പറഞ്ഞു.ഇങ്ങനെയാണെങ്കിൽ ഞാൻ ഈ പ്രൊജക്ട് വിടുകയാണെന്ന് പറഞ്ഞു. ആ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് സമയത്താണ് ഞാൻ ഇത് പറയുന്നത്. പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും അവിടെ ഉണ്ടായിരുന്നു. അവർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്'

പ്രശ്നം പരിഹരിച്ചത്


'അവരോടെനിക്ക് കാര്യങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടെന്ന് അവരെ ഞാൻ അറിയിച്ചു.എനിക്ക് തുടരാൻ താത്പര്യമില്ലെന്നും ക്ഷമിക്കണമെന്നും ഞാൻ പറഞ്ഞു.ഞങ്ങൾ പ്രശ്നം പരിഹരിക്കാം ഗീത ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞ് അവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്'.

സിനിമകൾ നഷ്ടമായി


'അയാൾ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു. പക്ഷേ അയാളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തവരോടാണ് അയാൾ അത്തരത്തിൽ പെരുമാറുകയെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇത്തരത്തിൽ ഉള്ള ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് ഒരു വർഷം നാലഞ്ച് സിനിമകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്', ഗീതാ വിജയൻ പറഞ്ഞു.

Recommended Video

cmsvideo
    നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+