• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അമ്മ'യെ 'പൊരിച്ച്' നടിമാർ; നാലാം ക്ലാസുകാര്‍ക്ക് മുന്നില്‍ എന്ത് തുല്യനീതിയെന്ന് കെ ആര്‍ മീര

കൊച്ചി; നടി ഭാവനയ്ക്കെതിരെ എഎംഎംഎയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. താരസംഘടനയുടെ അടുത്ത മൾട്ടി സ്റ്റാർ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ടെന്ന ചോദ്യത്തിന് മരിച്ചവർ തിരിച്ചുവരില്ലെന്നത് പോലെയെന്നും ഇടവേള ബാബു പറഞ്ഞു. നടന്റെ പ്രതികരണത്തിലും താരസംഘടനയുടെ മൗനത്തിലും പ്രതിഷേധിച്ച് നടി പാർവ്വതി രാജിവെച്ചിരുന്നു

താരസംഘടന മൗനത്തിൽ

താരസംഘടന മൗനത്തിൽ

റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിക്കിടയെയായിരുന്നു ഇടവേള ബാബുവിന്റെ ഭാവനയ്ക്കെതിരായ പരാമർശം.അടുത്ത സിനിമയിൽ ഭാവന ഉണ്ടാകില്ല. കാരണം അവർ താരസംഘടനയുടെ ഭാഗമല്ലെന്നും ഇടവേള ബാബു വിശദീകരിച്ചു.അതേസമയം നടന്റെ പ്രതികരണം വിവാദമായെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ താരസംഘടന ഇതുവരെ തയ്യാറായില്ല.

എന്തുകൊണ്ട് നടപടിയില്ല

എന്തുകൊണ്ട് നടപടിയില്ല

തൊട്ട് പിന്നാലെയാണ് സംഘടനയ്ക്കെതിരേയും ഇടവേള ബാബുവിനെതിരേയും പൊട്ടിത്തെറിച്ച് നടി പാർവ്വതി തിരുവോത്ത് രാജിവെച്ചത്.എന്തുകൊണ്ടാണ് ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാൻ താരസംഘടന തയ്യാറാകാത്തത് എന്നാണ് പൊതുവേ ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ സംഘടന നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടിമാരായ രേവതിയും പദ്മപ്രിയയും സംഘടനയ്ക്ക് തുറന്ന കത്തെഴുതി.

അപകടകരമായ മാതൃക

അപകടകരമായ മാതൃക

മുൻകാലങ്ങളിലെന്നപോലെ A.M.M.A യുടെ ജനറൽ സെക്രട്ടറിയുടെ സമീപകാല അഭിമുഖങ്ങൾ വീണ്ടും അപകടകരമായ ഒരു മാതൃകയാണ് നമുക്ക് മുന്നിൽ സൃഷ്ടിക്കുന്നതെന്നായിരുന്നു നടിമാർ കത്തിൽ ആഞ്ഞടിച്ചത്. എന്തുകൊണ്ടാണ് ഇത്രയും നീചമായ പ്രതികരണത്തിലും നടനെതിരെ സംഘടനനടപടി സ്വീകരിക്കാത്തതെന്ന് കത്തിൽ നടിമാർ ചോദിച്ചു.

സിദ്ധിഖിനെതിരെ

സിദ്ധിഖിനെതിരെ

നടൻ സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി അഭിമുഖങ്ങളിൽ നടത്തിയ പ്രതികരണത്തിന്റെ വെളിച്ചത്തിൽ സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും കത്തിൽ നടിമാർ ചോദിച്ചിരുന്നു.

മോഹൻലാലിന് മൗനം

മോഹൻലാലിന് മൗനം

അതേസമയം താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന്റെ മൗനത്തിലാണ് പ്രതിഷേധം ഉയരുന്നത്. താരസംഘടനയുടെ മൗനത്തെ ചോദ്യം ചെയ്യുകയാണ് എഴുത്തുകാരി കെആർ മീര.രണ്ടു മൂന്നു കൊല്ലം മുമ്പ് എഴുതിയതാണ്. ഇപ്പോഴും അതങ്ങനെ തന്നെ നിലനിൽക്കുന്നു എന്ന കുറിപ്പോടെ മുൻപ് പങ്കുവെച്ച ഒരു പ്രതികരണമാണ് മീര വീണ്ടും പങ്കിട്ടിരിക്കുന്നത്.

നാലാം ക്ലാസുകാർക്ക് മുൻപിൽ

നാലാം ക്ലാസുകാർക്ക് മുൻപിൽ

'"A.M.M.A യുമായുള്ള സംഭാഷണത്തില്‍ WCC നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി സാമൂഹികപ്രതിബദ്ധതയുടെയും മൗലികാവകാശങ്ങളുടെയും സ്കൂളിലെ നാലാം ക്ലാസുകാര്‍ക്കു മുമ്പില്‍ തുല്യനീതിയുടെ പി.എച്ച്ഡി. പ്രബന്ധം അവതരിപ്പിക്കേണ്ടി വരുന്നതാണ്. "

- രണ്ടു മൂന്നു കൊല്ലം മുമ്പ് എഴുതിയതാണ്. ഇപ്പോഴും അതങ്ങനെ തന്നെ'. കെആർ മീര കുറിച്ചു.

പിന്തുണ പ്രഖ്യാപിച്ച് ഗീതു

പിന്തുണ പ്രഖ്യാപിച്ച് ഗീതു

ശബ്ദമുയർത്തിയ നടിമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടി ഗീതു മോഹൻദാസ് രംഗത്തെത്തി. അവരുടെ വാക്കുകൾ-പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി , പത്മപ്രിയ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല ,

വരും തലമുറ ഏറ്റെടുക്കും

വരും തലമുറ ഏറ്റെടുക്കും

എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം, എന്നായിരുന്നു നടി കുറിച്ചത്.

ചങ്ങലകൾ തകർക്കണം

ചങ്ങലകൾ തകർക്കണം

ചങ്ങലകള്‍ തകര്‍ക്കണമെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫെമിനിസ്റ്റായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും രേവതി, പാര്‍വ്വതി, പദ്മപ്രിയ എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ദീദി പ്രതികരിച്ചു.

'ഇന്റെ പടച്ചോളേ

ഇനി സൈക്കള് മുട്ടി ചത്താലും വേണ്ടൂല', ദീദി ദാമോദരനും കുറിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍, ഗുരുതര ആരോപണം

കനത്ത മഴ തുടരുന്നു; തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി 77 മരണം, കൃഷിമേഖലയില്‍ വ്യാപക നാശനഷ്ടം

ഡെമോക്രാറ്റുകൾക്ക് കനത്ത തിരിച്ചടി; കമല ഹാരിസ് പ്രചരണ പരിപാടികൾ നിർത്തിവച്ചു,റിപ്പബ്ലിക്കൻസിന് ആവേശം

cmsvideo
  Parvathy thiruvoth's reply to idavela babu | Oneindia Malayalam

  English summary
  actress geethu mohandas supports parvathy thiruvothu; KR meera slams AMMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X