Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹൈലറ്റ് മാൾ സംഭവത്തിന് ശേഷം നിരവധി മെസേജുകൾ വന്നു, ഞെട്ടിപ്പോയി'; ഗ്രേസ് ആന്റണി പറയുന്നു

കൊച്ചി: കോഴിക്കോട് ഹൈലറ്റ് മാളിൽ സിനിമ പ്രമോഷനിടെ ഉണ്ടായ ദുരനുഭവത്തിന് പിന്നാലെ നിരവധി പെൺകുട്ടികൾ തനിക്ക് മെസേജ് അയച്ചിരുന്നുവെന്ന് നടി ഗ്രേസ് ആന്റണി. അതൊക്കെ വായിച്ചപ്പോൾ തന്റെ പ്രശ്നം ഒന്നുമല്ലെന്ന് തോന്നിപ്പോയെന്നും നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗ്രേസ് ആന്റണിയുടെ പ്രതികരണം. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും ആണാണെങ്കിലും പെണ്ണാണെങ്കിലും പരസ്പര ബഹുമാനത്തോടെ പെരുമാറാൻ പഠിക്കണമെന്നും ഗ്രേസ് പറഞ്ഞു. അഭിമുഖത്തിൽ നടി പറഞ്ഞത് വായിക്കാം

സാധാരണക്കാരായ എത്ര പെൺകുട്ടികൾക്ക്


'നാലഞ്ച് പേര് അറിയുന്ന ആളായിട്ടും നമ്മുക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ സാധാരണക്കാരായ എത്ര പെൺകുട്ടികൾക്ക് ഇക്കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. ആ സംഭവത്തിന് ശേഷം എത്ര പെൺകുട്ടികളാണെന്നറിയോ എനിക്ക് മെസേജ് ചെയ്തത്. അതൊക്കെ വായിച്ചപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. എന്റെ പ്രശ്നങ്ങൾ ഒന്നും ഒന്നുമല്ലെന്ന് തോന്നിപ്പോയി.

അങ്ങനെയൊരു മാനസികാവസ്ഥയിലായി പോകും നമ്മൾ


വിദ്യാഭ്യാസം ഇല്ലായ്മയുടെ പ്രശ്നമാണോ, അവരുടെ മാനസിക നിലയുടെ പ്രശ്നമാണോ, സമൂഹത്തിന്റെ പ്രശ്നമാണോ, വീട്ടുകാരുടെ പ്രശ്നമാണോ എന്നൊന്നും മനസിലാക്കാൻ സാധിക്കുന്നില്ല. ഇതിനെതിരെ എന്താണ് ചെയ്യേണ്ടത്, എവിടെ തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നൊന്നും നമ്മുക്ക് അറിയാത്ത അവസ്ഥയാണ്. അങ്ങനെയൊരു മാനസികാവസ്ഥയിലായി പോകും നമ്മൾ.

യാൾ അടുത്താളിലക്ക് പകർന്നോളും


ഇപ്പോൾ ഉള്ളവരെ നന്നാക്കാനൊന്നും നമ്മുക്ക് സാധിക്കില്ല. ഞാൻ ഇവിടെ നിന്ന് പ്രസംഗം നടത്തിയത് കൊണ്ടൊന്നും ആരും നന്നാകാൻ പോകുന്നില്ല. നമ്മൾ പറഞ്ഞാൽ മനസിലാക്കുന്ന, കേൾക്കുന്ന കുട്ടികളേയും സുഹൃത്തുക്കളേയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുക. ഒരാളെ പറഞ്ഞ് മാറ്റാൻ സാധിച്ചാൽ മതി. അത് അയാൾ അടുത്താളിലക്ക് പകർന്നോളും.

വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്നാണ്


ഇതൊക്കെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിച്ച് തുടങ്ങണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ ചേച്ചിക്ക് ഒരു ആൺകുട്ടിയാണ്. അവനെ ഞാൻ പല കാര്യങ്ങളും പറഞ്ഞ് പഠിപ്പിക്കാറുണ്ട്. അത് അവൾ പറഞ്ഞ് കൊടുക്കാത്തതൊന്നും കൊണ്ടല്ല. എന്നാൽ കഴിയുന്നതും അവനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കുകയാണ്. ഇതൊക്കെ ആരുടെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞാൽ പിന്നെ അതാകും നാളത്തെ പ്രശ്നം.

നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്


നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. കേൾക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്. എല്ലാവർക്കം ശക്തമായ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കണമെന്നില്ല. എല്ലാവരും ബോൾഡായിക്കൊള്ളണമെന്നുമില്ല.
ചിലർ ആ സാഹചര്യത്തെ സീരിയസ് ആയി കാണണമെന്നില്ല. ചിലർ വളരെ തമാശയായിട്ട് എടുക്കും. ഇത് ആസ്വദിക്കുന്നവരും ഉണ്ട്. ചിലതൊക്കെ കാണുമ്പോൾ ഈ കുട്ടിക്ക് മനസിലാവുന്നില്ലേ എന്ന് തോന്നാറുണ്ട്. അതവര് മനസിലാക്കുന്നില്ല. ഇതാരുടെ പ്രശ്നമാണ്? ചെയ്യുന്നയാളുടെ പ്രശ്നമോ അതോ നിന്ന് കൊടുക്കുന്നവരുടെ പ്രശ്നമോ? അത്തരം കാര്യങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട്.

കാലത്തിന് അനുസരിച്ച് മുതിർന്നവർ മാറുക


കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതിനെതിരെ രക്ഷിതാക്കൾ തന്നെ രംഗത്ത് വരുന്ന സാഹചര്യം ഉള്ളത് കൊണ്ടാണ് പറഞ്ഞ് എവിടെ തുടങ്ങണമെന്ന് അറിയില്ല. രക്ഷിതാക്കളെ പറഞ്ഞ് പഠിപ്പിക്കാനാകുമോ? അവർ വളർന്ന് വന്ന സാഹചര്യം വേറെയായിരിക്കും. പക്ഷേ ഈ കാലത്തിന് അനുസരിച്ച് മുതിർന്നവർ മാറുക.

 പരസ്പര ബഹുമാനം


ആൺ ആണെങ്കിലും പെൺ ആണെങ്കിലും പരസ്പരം ബഹുമാനം കൊടുക്കണം എന്നത് പ്രധാനമാണ്. കാശ് കൊടുത്ത് വാങ്ങാൻ പറ്റുന്ന കുറേ കാര്യങ്ങൾ ഉണ്ട്. കാശ് കൊടുത്ത് വാങ്ങാൻ പറ്റാത്ത കുറെ കാര്യങ്ങളും ഉണ്ട്. ബഹുമാനവും , സ്നേഹവുമൊക്കെ പണം കൊടുത്താലും കിട്ടാത്തതാണ്. ആ വികാരങ്ങൾ അങ്ങോട്ട് പ്രകടിപ്പിക്കുമ്പോഴാണ് ഇങ്ങോട്ട് കിട്ടുന്നത്. സ്നേഹവും ബഹുമാനവുമൊക്കെ എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നാണ് പറയാനുള്ളത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+