പോലീസ് പീഡനം; കടുത്ത നടപടി വേണമെന്ന് നടി ഹിമാ ശങ്കര്‍
കൊല്ലം: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അനാവശ്യമായി തടഞ്ഞുവെക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്ന് നടി ഹിമ ശങ്കര്‍. സംഭവം നടന്ന് ദിവസങ്ങളായിട്ടും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഹിമ പറഞ്ഞു.
പോലീസുകാരെ ട്രെയിനിംഗിന് അയക്കുകയെന്ന പേരിനുമാത്രമുള്ള ശിക്ഷാ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ ചെറിയ ശിക്ഷകള്‍ നല്‍കുന്നതിലൂടെ അവര്‍ ഭാവിയില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് ഹിമ പറയുന്നു. പോലീസിന്റെ നടപടിയിലുണ്ടായ വീഴ്ചയ്‌ക്കെതിരെ വനിതാ കമ്മീഷനും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതിനല്‍കുമെന്നും ഹിമ അറിയിച്ചു.

പോലീസിന്റെ പെരുമാറ്റത്തില്‍ സൗഹൃദമുണ്ടാകണം. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ തന്റെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് അവര്‍ വിലക്കിയത്. പോലീസിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തതിനായിരുന്നു തന്നെ മാനസികമായി പീഡിപ്പിച്ചത്. പോലീസുകാരുടെ സംസാരം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് തെളിവ് ആവശ്യമായ ഇടങ്ങളില്‍ സമര്‍പ്പിക്കുമെന്നും ഹിമ ശങ്കര്‍ പറഞ്ഞു.
അതിനിടെ, നടി ഹിമ ശങ്കറിനും സുഹൃത്ത് ശ്രീറാമിനും പോലീസിന്റെ ഭാഗത്തുനിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ലാല്‍ജിയെ ചുമതലപ്പെടുത്തി. പോലീസിന് വീഴ്ചയുണ്ടോയെന്നാണ് ഉദ്യോഗസ്ഥന്‍ പ്രധാനമായും പരിശോധിക്കുക. വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications