'സോപ്പിട്ട് കാര്യം നേടൽ ശീലമില്ല, എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷന്മാരാണ്'; ഡബ്ല്യൂസിസിക്കെതിരെ ഹിമ
കൊച്ചി: സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചതോടെ ഡബ്ല്യൂസിസി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംഘടനയ്ക്കതെിരെയും ചില അംഗങ്ങള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചാണ് വിധു വിന്‍സെന്റ് രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട രാജിക്കത്ത് വിധു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിധു വിന്‍സെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഹിമ ശങ്കര്‍. പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയില്‍ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കില്‍ പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകുമെന്ന് ഹിമ ശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

ശ്വാസംമുട്ടൽ
ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം .... പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയിൽ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കിൽ പുരുഷൻമാർ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടൽ സ്ത്രീകൾ ഉള്ള സംഘടനയിൽ ആകും ....

ചിലപ്പോൾ തിരിച്ചും
എനിക്ക് പാർവ്വതിക്ക് ഒരു മെയിൽ എന്റെ സിനിമയുടെ details അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓർമ്മ വരുന്നു .... ഒരു റെക്കൊനിഷൻ റിപ്ലെ എന്നത് ഒരു ക്ലിക്ക് away ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി . ഒരു NO ആണെങ്കിലും , it was respect.... ചിലപ്പോൾ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളിൽ ചിലര് ഇവിടെ ഉണ്ടായിരിക്കാം .... ചിലപ്പോൾ തിരിച്ചും ...

പ്രതീക്ഷകൾ ഉണ്ട്
WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട് ... പക്ഷേ ഒപ്പം സഞ്ചരിക്കാൻ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടൽ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല.... ഒറ്റക്ക് നിൽക്കുക ... WCC കുറച്ച് പേരുടെ താത്പര്യങ്ങൾ അല്ല .... സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .... പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യും ,
Recommended Video

നിങ്ങൾക്കു പറ്റിയതല്ല
അകത്ത് നിൽക്കാൻ എന്റെ സ്വഭാവം നിങ്ങൾക്കു പറ്റിയതല്ല ... എന്ന് പറഞ്ഞു കൊണ്ട് ... വിധു വിൻസന്റിനൊപ്പം നിൽക്കുന്നു , എനിക്ക് അവരെ പേർസണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ.... സപ്പോർട് ചെയ്യാൻ ആളുള്ളവർക്ക് വിധു വിൻസന്റിനെ മനസിലാകണം എന്നില്ല ... ഞാൻ WCC യിൽ active Partner അല്ല ...

പ്രതീക്ഷിക്കുന്നു
എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോഴും ... ഒരു കാൾ പോലും വിളിച്ചിട്ടില്ല ... എന്ത് കൊണ്ട് എന്നതിന് ഒരു ആൻസർ പ്രതീക്ഷിക്കുന്നു .... അല്ലെങ്കിൽ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയിൽ കാര്യമായി അഭിനയിക്കാത്ത ഞാൻ നിങ്ങൾക്കു . അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ...

ഭേദം പുരുഷൻമാർ
എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ് ... ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും ... ആരുടേയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ .... OTT ക്കാലത്ത് പലതിനും പ്രസക്തി കുറയും... കാലം മാറുന്നു ...
അത് ആണും പെണ്ണും ഓർത്താൽ നന്ന്...
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications