• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സോപ്പിട്ട് കാര്യം നേടൽ ശീലമില്ല, എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷന്മാരാണ്'; ഡബ്ല്യൂസിസിക്കെതിരെ ഹിമ

കൊച്ചി: സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചതോടെ ഡബ്ല്യൂസിസി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംഘടനയ്ക്കതെിരെയും ചില അംഗങ്ങള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചാണ് വിധു വിന്‍സെന്റ് രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട രാജിക്കത്ത് വിധു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിധു വിന്‍സെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഹിമ ശങ്കര്‍. പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയില്‍ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കില്‍ പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകുമെന്ന് ഹിമ ശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

ശ്വാസംമുട്ടൽ

ശ്വാസംമുട്ടൽ

ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം .... പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയിൽ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കിൽ പുരുഷൻമാർ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടൽ സ്ത്രീകൾ ഉള്ള സംഘടനയിൽ ആകും ....

ചിലപ്പോൾ തിരിച്ചും

ചിലപ്പോൾ തിരിച്ചും

എനിക്ക് പാർവ്വതിക്ക് ഒരു മെയിൽ എന്റെ സിനിമയുടെ details അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓർമ്മ വരുന്നു .... ഒരു റെക്കൊനിഷൻ റിപ്ലെ എന്നത് ഒരു ക്ലിക്ക് away ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി . ഒരു NO ആണെങ്കിലും , it was respect.... ചിലപ്പോൾ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളിൽ ചിലര് ഇവിടെ ഉണ്ടായിരിക്കാം .... ചിലപ്പോൾ തിരിച്ചും ...

 പ്രതീക്ഷകൾ ഉണ്ട്

പ്രതീക്ഷകൾ ഉണ്ട്

WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട് ... പക്ഷേ ഒപ്പം സഞ്ചരിക്കാൻ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടൽ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല.... ഒറ്റക്ക് നിൽക്കുക ... WCC കുറച്ച് പേരുടെ താത്പര്യങ്ങൾ അല്ല .... സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .... പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യും ,

cmsvideo
  Hima Shankar Exclusive Interview | Oneindia Malayalam
  നിങ്ങൾക്കു പറ്റിയതല്ല

  നിങ്ങൾക്കു പറ്റിയതല്ല

  അകത്ത് നിൽക്കാൻ എന്റെ സ്വഭാവം നിങ്ങൾക്കു പറ്റിയതല്ല ... എന്ന് പറഞ്ഞു കൊണ്ട് ... വിധു വിൻസന്റിനൊപ്പം നിൽക്കുന്നു , എനിക്ക് അവരെ പേർസണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ.... സപ്പോർട് ചെയ്യാൻ ആളുള്ളവർക്ക് വിധു വിൻസന്റിനെ മനസിലാകണം എന്നില്ല ... ഞാൻ WCC യിൽ active Partner അല്ല ...

  പ്രതീക്ഷിക്കുന്നു

  പ്രതീക്ഷിക്കുന്നു

  എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോഴും ... ഒരു കാൾ പോലും വിളിച്ചിട്ടില്ല ... എന്ത് കൊണ്ട് എന്നതിന് ഒരു ആൻസർ പ്രതീക്ഷിക്കുന്നു .... അല്ലെങ്കിൽ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയിൽ കാര്യമായി അഭിനയിക്കാത്ത ഞാൻ നിങ്ങൾക്കു . അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ...

  ഭേദം പുരുഷൻമാർ

  ഭേദം പുരുഷൻമാർ

  എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ് ... ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും ... ആരുടേയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ .... OTT ക്കാലത്ത് പലതിനും പ്രസക്തി കുറയും... കാലം മാറുന്നു ...

  അത് ആണും പെണ്ണും ഓർത്താൽ നന്ന്...

  'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി

  സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്; WCC തലപ്പത്തിരിക്കുന്ന സംവിധായികയ്ക്ക് എതിരെ കുറിപ്പ്

  English summary
  Actress Hima Shankar Criticizes Women in Cinema Collective
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X