Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

കൊച്ചി: ബോഡി ഷെയ്മിങ്ങിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്ന് നടി ഹണി റോസ്. ഇതില്‍ പരാതി കൊടുക്കുക എന്നല്ലാതെ വേറെ വഴിയില്ല എന്നും ഹണി റോസ് പറയുന്നു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്. ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെര്‍ഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. സെര്‍ച്ച് ചെയ്‌തൊന്നും ഞാന്‍ പോകാറില്ല. എങ്കിലും നമ്മുടെ മുന്‍പിലേക്ക് വരുമല്ലോ സ്വാഭാവികമായിട്ടും. പലരും അയച്ച് തരുന്നതായിരിക്കാം. ഇതിന്റെ തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്താണ് ഇത് ഇങ്ങനെ വന്ന് കൊണ്ടിരിക്കുന്നത് എന്ന്.

1

പിന്നെ ഇതില്‍ നമ്മള്‍ എന്ത് ചെയ്യാനാണ്, നമ്മള്‍ എന്ത് പ്രൂവ് ചെയ്യാനാണ്. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഈ പറഞ്ഞത് പോലെ ബോഡി ഷെയിമിങ്‌ന്റെ ഒക്കെ എക്‌സ്ട്രീം ലെവല്‍ ആണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷന്‍ മുന്നില്‍ ഇല്ല. എന്നാലും ഇത് എത്രകാലം എന്ന് വെച്ചിട്ടാണ്.

2

പലപ്പോഴും നമുക്ക് അതിനൊന്നും ഓപ്‌നില്ല. ഈ എഴുതുന്ന ആളുകള്‍ തന്നെ സ്വയം ചിന്തിക്കേണ്ട കാര്യമാണ് ഇതെല്ലാം. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ നമ്മള്‍ കുറച്ച് കൂടി ഒരു പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. പേഴ്‌സണല്‍ അറ്റാക്ക് എന്ന് പറയുമ്പോള്‍ വലിയ രീതിയിലാണ്. ഇതെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതാണ്.

3

അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയില്‍ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് അടിക്കുന്നത് ഞാന്‍ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം.

4

നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട വള്‍ഗര്‍ കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് ഭയങ്കരമായി ആഗ്രഹിക്കുന്ന ആളാണ്. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല. എന്നെ ഈ പറയുന്ന കാര്യങ്ങളൊന്നും ബോദര്‍ ചെയ്യുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+