Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അമ്മയെ സ്ത്രീകള്‍ നയിക്കട്ടെയെന്ന് ഹണി റോസ്, ശ്വേതയ്‌ക്കെതിരായ കേസിലെ പ്രതികരണം ഇങ്ങനെ

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് ഒരു വനിത വരണം എന്നാണ് ആഗ്രഹം എന്ന് നടി ഹണി റോസ്. നാളെ അമ്മയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹണി റോസ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.

'തീര്‍ച്ചയായും ഒരു മാറ്റം ഉണ്ടാകണം. അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്,' ഹണി റോസ് പറഞ്ഞു. അതേസമയം നടി ശ്വേത മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ലെന്നും കേസിനെ കുറിച്ച് വാര്‍ത്തകളിലൂടെയാണ് അറിയുന്നതെന്നും ഹണി റോസ് പറഞ്ഞു.

Honey Rose

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ല എന്ന് അറിയിച്ചതോടെയാണ് അമ്മയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ ശ്വേത മേനോനും ദേവനും ആണ് മത്സരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതിന് പിന്നാലെ അമ്മയില്‍ താരങ്ങള്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി ബാബുരാജിന്റേയും ശ്വേത മേനോന്റേയും പക്ഷങ്ങള്‍ തമ്മിലായിരുന്നു വാക്‌പോര്.

ഇതിന് പിന്നാലെ ശ്വേത മേനോനെതിരെ പോക്‌സോ കേസും ചുമത്തിയിരുന്നു. അശ്ലീല സിനിമയില്‍ അഭിനയിച്ചെന്ന് പറഞ്ഞഅ മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയായിരുന്നു പരാതി നല്‍കിയത്. ഇത് പ്രകാരം കോടതി നിര്‍ദേശത്തില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അമ്മയിലെ ചിലര്‍ തന്നെയാണ് ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു.

പീഡന ആരോപണം നേരിടുന്ന ബാബുരാജ് ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നതിനെ തുടര്‍ന്നുണ്ടായ വാക്‌പോരാണ് പുതിയ തലത്തിലേക്ക് കടന്നത്. പിന്നാലെ ബാബുരാജ് പത്രിക പിന്‍വലിച്ചു. നേരത്തെ അമ്മ തിരഞ്ഞെടുപ്പില്‍ രണ്ടു പാനലുകളില്‍ നിന്നുള്ളവര്‍ മത്സരിക്കുന്നതായിരുന്നു പതിവ്. ഇതിന് പകരം വ്യക്തിപരമായാണ് ഇപ്പോള്‍ അമ്മയില്‍ മത്സരം നടക്കുന്നത്. ആകെ 74 പേര്‍ പത്രിക നല്‍കിയതില്‍ 23 പേരാണ് മത്സരരംഗത്തുള്ളത്.

നേരത്തെ ജോയന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ സ്ഥാനാര്‍ത്ഥിയായി കുക്കു പരമേശ്വരനും മത്സരിക്കുന്നുണ്ട്. അന്‍സിബയ്ക്ക് പിന്നാലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലും വനിതകള്‍ ജയിച്ചാല്‍ അത് ചരിത്രമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+