കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ പല പ്രാവശ്യം പെൺവാണിഭ സംഘങ്ങൾ പിടിയിലായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് പെൺ വാണിഭം വീണ്ടും പിടിമുറുക്കുന്നു. പുതിയ പെൺവാണിഭ ഓൺലൈൻ സൈറ്റുകളും രംഗത്ത് വന്നിട്ടുണ്ട്. ലുക്ക് ഔട്ട് ഗോൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പോരുകളിലുള്ള ഓൺലാൻ സൈറ്റുകളിലൂടെയാണ് പെൺവാണിഭം തകൃതിയായി നടക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

<strong>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..</strong>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..

<strong>ശ്രീറാം വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒത്തുകളി; ലൈസൻസ് സസ്പെന്റ് ചെയ്തില്ല, വിചിത്ര വാദം!</strong>ശ്രീറാം വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒത്തുകളി; ലൈസൻസ് സസ്പെന്റ് ചെയ്തില്ല, വിചിത്ര വാദം!

പലപ്രാവശ്യം പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ചവർ തന്നെയാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെ ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖചിത്രങ്ങളും ചേർത്തിട്ടുണ്ട്. ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ചുകൊടുക്കുമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്ഥലങ്ങളുണ്ടെന്നുമാണ് സൈറ്റുകളിലെ വിവരം.

ഫോൺകോളും വാട്സ്ആപ്പും

ഫോൺകോളും വാട്സ്ആപ്പും

ഫോൺകോളുകളിലൂടെയും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയുമാണ് ഇടപാടുകൾ കൂടുതലായും നടക്കുന്നത്. നേരത്തെ ലൊക്കാന്റോ, എസ്കോർട്ട് ട്രിവാൻഡ്രം എന്നീ പേരുകളിലൂടെയായിരുന്നു കൂടുതലായും പെൺവാണിഭ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇത് പോലീസ് നിരീക്ഷിക്കാൻ തുടങ്ങി. കൂടുതൽ മലയാളികൾ അറസ്റ്റിലാകുകയും ചെയ്തു. ഇതോടെയാണ് പുതിയ സൈറ്റുകൾ ഓപൺ ചെയ്തിരിക്കുന്നത്.

വീണ്ടും സംഘം സജീവം

വീണ്ടും സംഘം സജീവം

വാരാപ്പുഴ പെൺവാണിഭ കേസിൽ പ്രതി ജോഷി ജോസഫും മകൻ ജോയ്സ് ജോസഫും ഉൾപ്പെടെ നിരവധി ആളുകൾ പിടിയിലായതോടെ പിന്നീട് നിരവധി പേർ പോൺവാണിഭവുമായി ബന്ധപ്പെട്ട് പോലീസ് വലയിലായി. ഇതോടെ ഇത്തരം സംഘങ്ങൾ കേരളത്തിൽ ഒതുങ്ങിയിരുന്നു. എന്നാൽ‌ വീണ്ടും ഇത്തരം സംഘങ്ങൾ സജീവമായി കേരളത്തിൽ വളരുന്നുണ്ടെന്നാണ് മംഗളം പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ആകർഷകമായ ഓൺലൈൻ പേജുകൾ

ആകർഷകമായ ഓൺലൈൻ പേജുകൾ


ഓപ്പറേഷന്‍ ബിഗ്ഡാഡിയെന്ന പ്രത്യേക പദ്ധതിയിലൂടെ സംസ്ഥാനത്ത് നിരവധി വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയത്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ക്ക് കുറവില്ലെന്നു തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ. ആകര്‍ഷകമായ പേരില്‍ പുതിയ സൈറ്റുകള്‍ക്ക് രൂപം നല്‍കിയാണ് സംഘം ഇപ്പോള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

പ്രധാന സന്ദർശകർ പ്രവാസികൾ?

പ്രധാന സന്ദർശകർ പ്രവാസികൾ?

ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വരെ പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളുടെ പ്രധാന സന്ദർശകർ പ്രവാസികളായിരുന്നു. കേരളത്തിലെ സിനിമ, സീരിയൽ, ആൽബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്സൈറ്റ് വഴികളാണ് നടക്കുന്നത്. കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവരും ഇത്തരം വെബ്സൈറ്റുകളിലെ പ്രധാന സന്ദർശകരാണെന്ന് കഴിഞ്ഞ ലോക്കോ പൈലറ്റ് സൈറ്റുമായി ബനധപ്പെട്ട് പുറത്ത് വന്നിരുന്നു. ലൊക്കാന്റോ രാജ്യാന്തരതലത്തിൽ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായാതിനാൽ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടായിരുന്നു. പോസ്റ്റുകളും മൊബൈൽ നമ്പറുകൾ നൽകുന്നവർ എവിടെ നിന്നാണെന്ന് അന്വേഷിക്കാൻ മാത്രമാണ് പൊലീസിനു സാധിക്കുക എന്ന പരിമിധികളും പോലീസിനുണ്ട്.

English summary
Actress image used in online rackets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X