മുക്കത്ത് പ്രമുഖ യുവനടിയെ പട്ടാപ്പകൽ അപമാനിക്കാൻ ശ്രമം! യുവാവ് പിടിയിൽ.. നടിയോട് മാപ്പ് പറഞ്ഞു
മുക്കം: സിനിമാ താരങ്ങള്‍ ഉളളിടത്തെല്ലാം വലിയ തോതില്‍ ആള് കൂടുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെയാണ് കടയുദ്ഘാടനം അടക്കമുള്ളവയ്ക്ക് താരങ്ങളെ എത്തിക്കുന്നതും. ആള്‍ത്തിരക്കുള്ള ഇത്തരം ഇടങ്ങളില്‍ താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്രത്യേകിച്ച് നടിമാര്‍. തൊട്ട് നോക്കാനും തോണ്ടാനും പിടിക്കാനും കിട്ടുന്ന അവസരങ്ങള്‍ ചില ഞരമ്പ് രോഗികള്‍ മുതലാക്കാറുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് കട ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മലയാളത്തിലെ പ്രമുഖ യുവനടിക്കും ഉണ്ടായി അത്തരമൊരു അനുഭവം.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മുക്കത്ത് പുതിയതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള യുവനടി. ഉദ്ഘാടന പരിപാടിക്കിടെ ഒരു യുവാവ് നടിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രശ്‌നമാകുമെന്ന് കണ്ടപ്പോള്‍ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.

പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ നടി മുക്കം പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ താമസിക്കുന്ന മനു അര്‍ജുന്‍ എന്ന ഇരുപത്തിയൊന്നുകാരനെയാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിലാണ് മനു അര്‍ജുന്‍ നടിയെ അപമാനിച്ചതെന്ന് പോലീസ് പറയുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചേലാംകുന്ന് കോളനിയിലെ വീട്ടിലെത്തി മുക്കം എസ്‌ഐ കെപി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനുവിനെ പിടികൂടിയത്. അപമാനിച്ച യുവനടിയോട് പ്രതി ഫോണില്‍ മാപ്പ് പറഞ്ഞതായും പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് മനുവിനെ വൈകുന്നേരത്തോടെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. കേരള പോലീസ് ആക്ട് പ്രകാരം മനുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications