'സുഹൃത്താണ് പറഞ്ഞത് അത് വള്‍ഗറായ കാര്യമാണെന്ന്; എനിക്ക് വിഷമമായി'; മോശം കമന്റില്‍ പ്രതികരണവുമായി ദേവി
മഹേഷ് നാരായണന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അല്‍പം വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ചിത്രം എല്ലാവരും ഏറ്റെടുത്തത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ആകുമ്പോഴും മാലിക്കിലൂടെ മറ്റൊരു സന്തോഷം കൂടി മലയാളിക്ക് സമ്മാനിച്ചു. പഴയകാല നടി ജലജയുടെ തിരിച്ചുവരവായിരുന്നു അത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജലജ മലയാള സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്.
മികച്ച പ്രകടനത്തിലൂടെ ജലജ കയ്യടി നേടുമ്പോള്‍ താരത്തിന് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. മകള്‍ ദേവിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മാലിക്. ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മകള്‍ ദേവി അവതരിപ്പിച്ചത്. തന്റെ തിരിച്ചുവരവിനെ കുറിച്ചും മകളുടെ അരങ്ങേറ്റത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ ജലജ ഒരുപാട് അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ജലജയുടെ മകള്‍ ദേവി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദേവി നേരിടേണ്ടി വന്ന മോശം സാഹചര്യവും അതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ മിക്ക സിനിമ താരങ്ങള്‍ക്കും നേരിടേണ്ടി വന്ന സമാനമായ അവസ്ഥയാണ് ദേവിക്കും നേരിടേണ്ടിവന്നത്. മിക്ക താരങ്ങളും ഇതിനെതിരെ പ്രതികരിക്കുകയും സോഷ്യല്‍ മീഡിയയില്‍ അത് ചര്‍ച്ചയാകുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദേവി ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റുമായി രംഗത്തെത്തുകയായിരുന്നു. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ദേവി ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇതോടെ നിരവധി പേര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ദേവി വനിത ഓണ്‍ലൈനിനോട് പറഞ്ഞത് ഇങ്ങനെയാണ്. ദേവിയുടെ വാക്കുകളിലേക്ക്.

സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്താണ് സജീവമാകുന്നത്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ ഇടയ്ക്ക് വയിക്കാറുണ്ട്. പോസിറ്റീവ് പ്രതികരണങ്ങളാണ് എപ്പോഴും ലഭിക്കാറുള്ളത്. തനിക്ക് ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ് ലഭിക്കുന്നത്. അയാള്‍ എ്ന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് കൃത്യമായി മനസിലായില്ലെന്നും ദേവി പറയുന്നു.
പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

വിദേശത്താണ് ഞാന്‍ പഠിച്ചു വളര്‍ന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രയോഗങ്ങളൊന്നും തനിക്കറിയില്ല. ഇതുവരെ ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ഒന്നും തന്നെ കേട്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ അക്കാര്യം വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അയാള്‍ എഴുതിയിരിക്കുന്നതെന്ന് മനസിലായി. എനിക്കത് വിഷമമായെന്ന് താരം പറയുന്നു.

ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ പതിവാണെന്ന് കരുതി അവഗണിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തെ വെറുതെ വിട്ടാല്‍ വീണ്ടും പലരും ഇത് ആവര്‍ത്തിക്കും. ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ആരും പ്രതികരിക്കുന്നില്ല, എന്നാല്‍ ഇനിയും ആകാമെന്ന തോന്നല്‍ ഉണ്ടാകും. അത് ശരിയല്ലെന്ന് തോന്നി, അതുകൊണ്ടാണ് ആ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ദേവി പറഞ്ഞു.

സ്റ്റോറി പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ തനിക്ക് പിന്തുണയുമായി രംഗത്തെത്തിയെന്ന് ദേവി പറയുന്നു. നിരവധി പേര്‍ മെസേജ് അയച്ചു. വലിയ ആത്മവിശ്വാസമാണ് അതിലൂടെ തനിക്ക് ലഭിച്ചത്. അവരില്‍ പലരും ആ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്‍സ്റ്റഗ്രാം ആ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത്തരം അനുഭവങ്ങള്‍ തനിക്ക് ആദ്യമാണെന്ന് ദേവി വ്യക്തമാക്കുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ അടുത്തിടെ വരെ പ്രൈവറ്റ് ആയിരുന്നു. മാലിക് സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് ഞാന്‍ അത് പബ്ലിക്ക് ആക്കിയതെന്നും ദേവി പറയുന്നു.

ഇത് ആദ്യമായല്ല ഒരു സിനിമ താരം സോഷ്യല്‍ മീഡിയിലൂടെ മോശം കമന്റുകള്‍ നേരിടുന്നത്. നേരത്തെ പല താരങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ നേരിട്ടിരുന്നു. അതില്‍ പ്രധാന സംഭവം തണ്ണീര്‍മത്തന്‍ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അനശ്വര രാജനായിരുന്നു. അനശ്വര കാലുകള്‍ കാണിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം നടന്നത്. എന്നാല്‍ ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

അന്ന് താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അനാര്‍ക്കലി മരയ്ക്കാല്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങള്‍ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സദാചാരവാദികള്‍ക്ക് മറുപടി നല്‍കിയത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിന്നും നിരവധി പേര്‍ അന്ന് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

മാലിക്കിലൂടെ തിളങ്ങി അമ്മയും മകളും
അതേസമയം, മാലിക്കിലൂടെ അമ്മയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദേവി. ഇക്കാര്യത്തെ കുറിച്ച് നേരത്തെ ജലജ മനസുതുറന്നിരുന്നു. ചെറിയ വേഷമാണെങ്കിലും മാലിക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. അമേരിക്കയിലെ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിവരണമെന്ന താല്‍പര്യം മകള്‍ക്കായിരുന്നെന്ന് ജലജ പറഞ്ഞിരുന്നു. കൂടുതല്‍ ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ പറ്റുകയുള്ളു എന്ന് അവളോട് ഞാന്‍ പറയാറുണ്ട്. അവളുടെ സന്തോഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ സന്തോഷമെന്ന് ജല പറഞ്ഞിരുന്നു.

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ജലജ. വിവാഹം കഴിഞ്ഞതോടെയാണ് താരം സിനിമയില്‍ നിന്ന് മാറിനിന്നത്. പിന്നീട് കുടുംബ ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു. മകള്‍ക്ക് സിനിമയിലേക്ക് അവസരം എന്തെങ്കിലും വരുന്നുണ്ടോ എന്നാണ് താന്‍ ആദ്യം നോക്കിയതെന്ന് ജലജ നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാലിക്കില്‍ എത്തിയതിന് പിന്നില്‍ മഹേഷ് നാരായണന്‍ ആണെന്നും ജലജ പറഞ്ഞിരുന്നു.

മാലിക്കിനെ കുറിച്ച് ആദ്യം മഹേഷ് പറഞ്ഞപ്പോള്‍ മകള്‍ക്കായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ അവള്‍ക്കും വേണമെങ്കില്‍ ചെയ്യാമെന്ന് മഹേ,് പറയുകയായിരുന്നു. ഇത്രയും ശക്തമായ കഥാപാത്രം ചേച്ചി തന്നെ ചെയ്യണമെന്ന് സ്‌നേഹത്തോടെ പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ മാലിക്കില്‍ വന്നത്. സിനിമയില്‍ ഇല്ലാത്ത സമയം മിസ് ചെയ്തിട്ടില്ല. ആ സമയങ്ങളൊക്കെ കുടുംബത്തിലെ കാര്യങ്ങള്‍ നോക്കി മുന്നോട്ടു പോകുകയായിരുന്നെന്നും താരം പറഞ്ഞിരുന്നു.












Click it and Unblock the Notifications