കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡാര്‍ ലൗവിലെ നടിയുടെ ഫേസ്ബുക്ക് കുറിപ്പ്.. ഷുഹൈബ് വധത്തിനിടയിലും പരിഗണിച്ചതിന് നന്ദി!

  • By Sajitha
Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ സൈബര്‍ നിയമങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും സംഭവിക്കുന്നില്ല. അത് മാത്രമല്ല ദിനംപ്രതിയെന്നോണം കൂടിവരികയും ചെയ്യുന്നു. പൊങ്കാല എന്ന ഓമപ്പേരില്‍ അറിയപ്പെടുന്ന തെറിവിളികളൊക്കെ സൈബര്‍ ക്രൈമിന്റെ ചെറിയൊരു വശം മാത്രമാണ്. സ്ത്രീകള്‍ക്കെതിരെ, പ്രത്യേകിച്ച് പൊതു ഇടങ്ങളിലുള്ള സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വളരെ അധികമാണ്.

തെറിവിളിയും ലൈംഗിക അധിക്ഷേപവും ബലാത്സംഗ ഭീഷണികളും മോര്‍ഫിംഗും നഗ്നചിത്രം പ്രചരിപ്പിക്കലുമൊക്കെ മുറപോലെ നടക്കുന്നു. തരംഗമായ അഡാര്‍ ലൗവിലെ നായിക കഴിഞ്ഞ ദിവസം തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ജിപ്‌സയുടെ പുതിയ പോസ്റ്റും അത്തരം ഞരമ്പ് രോഗികളെ കുറിച്ചുള്ളതാണ്.

മോർഫ് ചെയ്ത ചിത്രങ്ങൾ

മോർഫ് ചെയ്ത ചിത്രങ്ങൾ

അഡാര്‍ ലൗവിലെ നടിമാരില്‍ ഒരാളായ ജിപ്‌സ ബീഗത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു. തലയില്ലാത്ത നഗ്നചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് പ്രചാരണം. അത് ചെയ്തത് ആരാണെങ്കിലും അവനെ കാത്ത് വന്‍ ദുരന്തമാണുള്ളതെന്നാണ് ജിപ്‌സ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്.

മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി

മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി

പ്രിയ വാര്യര്‍ കണ്ണിറുക്കി ഹിറ്റാക്കിയ മാണിക്യ മലരായ എന്ന ഗാനരംഗത്തിലും ജിപ്‌സയുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച വിഷയത്തില്‍ തനിക്കൊപ്പം നിന്ന മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതാണ് പുതിയ ഫേസ്ബുക്ക് കുറിപ്പ്. ജിപ്‌സ ബീഗം എഴുതിയിരിക്കുന്നത് ഇതാണ്: സ്ത്രീ സുരക്ഷാ ദിവസവും നിരവധി തവണ നാം കേൾക്കുന്ന വാക്ക്. പലപ്പോഴും ആ വാക്കിന്റെ ഗൗരവം എന്തെന്ന് മനസ്സിലായിട്ടില്ല. ഒരു പക്ഷേ ചങ്കൂറ്റത്തോടെ കാര്യങ്ങളെ നേരിടുന്നതു കൊണ്ട് ആവാം ഒരു തവണ പോലും അരക്ഷിതാവസ്ഥ എനിക്ക് അനുഭവപ്പെട്ടിരുന്നില്ല.

അദൃശ്യമായ കരങ്ങൾ

അദൃശ്യമായ കരങ്ങൾ

എന്നാൽ കഴിഞ്ഞ കുറച്ച് നാളായി സമൂഹമാധ്യമങ്ങളിൽ കൂടെയുള്ള സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർദ്ധിച്ചു വരുന്നതായി കണ്ടിരുന്നു. എനിക്ക് നേരെയും അതിക്രമം വന്നപ്പോഴാണ് അതിന്റെ ഗൌരവവും ആഴവും എനിക്കും മനസിലായത്.നിയമം കൊണ്ട് മാത്രം ഇത്തരക്കാരെ നേരിടുക എന്നത് സാധ്യവുമല്ല. അനീതി ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ അദൃശ്യമായ കരങ്ങൾ ഉണ്ടാവുക. അത് ലോകത്തിന്റെ നീതിയുമാണ്.ഇത്തവണ ആ കരങ്ങൾ എന്നെ സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങളാണ്.

കുറ്റവാസനയുള്ളവർക്ക് സന്ദേശം

കുറ്റവാസനയുള്ളവർക്ക് സന്ദേശം

ഞാൻ കുറ്റവാളിയോട് പറയാൻ തീരുമാനിച്ച കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ കേരളത്തിലെ ആർജവമുള്ള മാധ്യമങ്ങൾ തയ്യാറായി.വാർത്തക്കുപരി കുറ്റകൃത്യവാസനയുള്ള ഒരു സമൂഹത്തിനുള്ള സന്ദേശം കൂടി ആയിരുന്നു എന്റെ എഫ്ബി പോസ്റ്റ്.. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ശുഹൈബ് വധം അടക്കമുള്ള വിഷയങ്ങൾക്കിടയിലും ഗൗരവമായി തന്നെ എന്റെ ചെറിയ സങ്കടത്തിനെ നല്ല വാർത്തയായി അവതരിപ്പിച്ച എന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെ ഭാഷയിൽ എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു.ഒപ്പം എന്നെ പിൻതുണച്ച എല്ലാ നല്ലവരായ എന്റെ എഫ്ബി ഫ്രണ്ട്സിനും ഒരായിരം നന്ദി എന്നാണ് പോസ്റ്റ്.

പിതൃശൂന്യ പ്രവർത്തനം

പിതൃശൂന്യ പ്രവർത്തനം

വിഷയം പുറത്തറിയിച്ച ജിപ്സയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: വിവാദങ്ങളെ ഭയപ്പെടാത്തത് കൊണ്ടു് ഇത്പോലെയുള്ള സൈബർ ക്രൈമിന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടും. എനിക്കെന്റേതായ വ്യക്തിത്വം ഉള്ളതു കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത്. ഇന്റർനെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽകൂടെ പിതൃശൂന്യ പ്രവർത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യൻ മാർക്കോ എതിരായുയുള്ള എന്റെ പ്രതിഷേധമായി നിങ്ങൾ ഈ കുറിപ്പിനെ കാണണം.

കഴുത കാമം കരഞ്ഞ് തീർക്കും

കഴുത കാമം കരഞ്ഞ് തീർക്കും

കഴുത കാമം കരഞ്ഞ് തീർക്കും എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിൽ 2 ദിവസമായി എന്റെ ചിത്രങ്ങൾക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്നചിത്രങ്ങൾ കൂടി ചേർത്ത് വച്ച് അശ്ലീല വാട്ട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന മാന്യ നോട് ഒന്നേ പറയാനുള്ളു സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെയും പണയം വെച്ച് കഴിയുമ്പോൾ ഞങ്ങളെ പോലുളള സാധാരണക്കാരുടെ മേൽ ആകരുത് പരാക്രമം.

നല്ല നാടൻ തല്ല് കിട്ടും

നല്ല നാടൻ തല്ല് കിട്ടും

ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിയേ പോവുകയും ഇല്ല. നിയമത്തിന്റെ പൂർണ്ണ പിന്തുണയോടുകൂടി തന്നെ നല്ല തല്ലും നാടൻ പ്രയോഗങ്ങളും പിത്ര ശുന്യനായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട്. ഇതിന് പുറമെ കേരളാ പോലീസിന്റെ ബംബർ ലോട്ടറിയും. ആരായാലും അവന്റെ സമയം തെളിഞ്ഞു.ആറ്റുകാൽ രാധാകൃഷ്ണന്റെ നമ്പർ കിട്ടുമെങ്കിൽ ആ ഭാഗ്യവാൻ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും.

ആ പെൺകുട്ടി തന്നെയെന്ന് ഉറപ്പാക്കൂ

ആ പെൺകുട്ടി തന്നെയെന്ന് ഉറപ്പാക്കൂ

അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോൾ ചുളുവിൽ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുൻപേ പൂജാതനായ നിങ്ങൾക്ക് അത് ഉപയോഗപ്രദമാവും. എന്റേത് എന്ന് കരുതി ആ ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവരോട് ഐഫോൺ പോലെ ആകില്ല ചൈനീസ് ഫോൺ എന്ന കാര്യവും മറന്നുകൂടാ. ജിസിസിയിലെ ഞാൻ അറിയുന്നതും അല്ലാത്തതുമായ സുഹൃത്തുക്കളോട് ഡേറ്റിംഗ് സൈറ്റുകളിൽ ലക്ഷങ്ങൾ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾക്ക് പണം അക്കൌണ്ടിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഫോട്ടോസ് അയച്ച് തരുന്ന പെൺകുട്ടിയെ തന്നെയാണോ കിടക്ക പങ്കിടാൻ കിട്ടുന്നതെന്ന് കണ്ട് ഉറപ്പു വരുത്തുവാൻ അഭ്യർത്ഥിച്ച് കൊള്ളുന്നു.

പിന്തുണ നൽകിയവർക്ക് നന്ദി

പിന്തുണ നൽകിയവർക്ക് നന്ദി

എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട്, അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടതില്ല എന്റെ പിക്സ് കിട്ടുവാൻ. നിങ്ങൾ എഫ്ബിയിൽ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല.ഇത് അറിയിക്കുവാൻ വേണ്ടി മെസെഞ്ചർ ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവർക്കും പിൻതുണ നൽകിയ എന്റെ എല്ലാ നല്ലവരായ ഫ്രണ്ട്സിനും സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.

ശക്തമായി തന്നെ പ്രതികരിക്കും

ശക്തമായി തന്നെ പ്രതികരിക്കും

ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തിൽ കാണുന്ന എന്ത് അനീതിയ്ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും, പോരാടും.തോറ്റ് പിൻമാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഫലമുള്ള വൃക്ഷത്തിലേ എറിയൂ. ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും അടി കൊടുക്കേണ്ട സാഹചര്യത്തിൽ അടിക്കും. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നായിരുന്നു ജിപ്സയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ജിപ്സ ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലുംഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലും

വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്

English summary
Oru Adar Love actress Jipsa Beegum about Cyber Crimes against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X