Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായിട്ടില്ല; അരുണിനെ ചേര്‍ത്തു നിര്‍ത്തി നടി ജ്യോതികൃഷ്ണ

ദുബായ്: വ്യാജ വാര്‍ത്തകള്‍ക്ക് ഒട്ടും കുറവില്ലാത്ത കാലമാണിത്. പ്രത്യേകിച്ച് സെലിബ്രിറ്റികളെ കുറിച്ച്. എന്നാല്‍ കുറച്ച് കടന്ന കൈയ്യായി പോയി ഈ വാര്‍ത്ത എന്ന് പറയാതെ വയ്യ. കാരണം സജീവ ചര്‍ച്ചയായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധിപ്പിച്ചാണ് നടി ജ്യോതികൃഷ്ണയുടെ കുടുംബത്തെ കുറിച്ച് വാര്‍ത്ത വന്നത്. ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ കേസില്‍ അറസ്റ്റിലായി എന്നാണ് വാര്‍ത്ത വന്നത്.

വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് നടി ജ്യോതികൃഷ്ണ സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. ഇതിനെതിരെ ദുബായ് പോലീസിലും നാട്ടിലും പരാതി നല്‍കിയിരിക്കുകയാണ് അവര്‍. നടി നല്‍കുന്ന വിശദീകരണം ഇങ്ങനെ....

ലൈവ് വീഡിയോ

ലൈവ് വീഡിയോ

ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജ്യോതി കൃഷ്ണ 2017ലാണ് അരുണിനെ വിവാഹം കഴിച്ചത്. പിന്നീട് സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് അവര്‍. സ്വര്‍ണക്കടത്ത് കേസില്‍ അരുണ്‍ അറസ്റ്റിലായി എന്ന് വാര്‍ത്ത വന്നതിനെതിരെ ജ്യോതി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തിയാണ് വിശദീകരിച്ചത്.

ഭര്‍ത്താവിനെ അടുത്തേക്ക് വിളിച്ചു

ഭര്‍ത്താവിനെ അടുത്തേക്ക് വിളിച്ചു

ലൈവ് വിഡോയക്കിടെ ഭര്‍ത്താവ് അരുണിനെ അടുത്തേക്ക് വിളിച്ച് കാണിക്കുകയും ചെയ്തു. രാധികയുടെ സഹോദരന്‍ കൂടിയാണ് അരുണ്‍. രാവിലെ മുതല്‍ ഫോണ്‍ വിളിയായിരുന്നു. ഭര്‍ത്താവ് അറസ്റ്റിലായി എന്ന് കാണുന്നു. എന്താ സംഭവം എന്നൊക്കെ അന്വേഷിച്ചാണ് പരിചയക്കാരുടെ വിളി വന്നതെന്ന് നടി പറയുന്നു.

അന്വേഷിച്ച് വാര്‍ത്തകള്‍ നല്‍കേണ്ടേ

അന്വേഷിച്ച് വാര്‍ത്തകള്‍ നല്‍കേണ്ടേ

തന്റെ തൊട്ടടുത്ത് കിടന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തെന്നോ. നോക്കിയപ്പോള്‍ ലിവിങ് റൂമിലുണ്ട്. കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ നല്‍കേണ്ടേ എന്നാണ് ജ്യോതികൃഷ്ണയുടെ ചോദ്യം. നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായി. രാധികയുടെ സഹോദരന്‍ പിടിയില്‍. സെപ്തംബര്‍ എട്ടിനാണ് സംഭവം എന്നൊക്കെയാണ് വാര്‍ത്ത എന്നും ജ്യോതികൃഷ്ണ പറഞ്ഞു.

 എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്

എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്

ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് അരുണിനെ ജ്യോതികൃഷ്ണ ലൈവ് വീഡിയോക്ക് അരികിലേക്ക് വിളിച്ചുവരുത്തി കാണിച്ചത്. സോഷ്യല്‍ മീഡിയ തന്നെ കൂറേ കാലം കൊന്നിട്ടുണ്ട്. താന്‍ എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലാണ് വാര്‍ത്ത വന്നിരിക്കുന്നത് എന്നും നടി വിശദീകരിച്ചു.

Recommended Video

cmsvideo
    Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
    ദുബായ് പോലീസില്‍ പരാതി

    ദുബായ് പോലീസില്‍ പരാതി

    വാര്‍ത്ത പ്രചരിക്കുന്നത് കണ്ടതോടെ ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ നാട്ടില്‍ കുടുംബവും പരാതി നല്‍കി. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റേതാണ്. അവരുടെ പേരും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്. അവരാണ് നാട്ടില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കാര്യങ്ങളറിയാന്‍ ഒട്ടേറെ പേര്‍ വിളിച്ചു. അതില്‍ സന്തോഷമുണ്ടെന്നും ജ്യോതികൃഷ്ണ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+