• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി

കൊച്ചി: വാർപ്പുമാതൃകകളെ പൊളിച്ചെഴുതി സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കനി കുസൃതി. തന്റെ നിലപാടുകൾ ഉറക്കെ തുറന്ന് പറഞ്ഞും നടി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയ തന്റെ മുഖചിത്രത്തിനെതിരെയാണ് കനി രംഗത്തെത്തിയത്.

cmsvideo
  എന്നെ ഞാനായിട്ട് അവതരിപ്പിച്ചാല്‍ മതി | Oneindia Malayalam
  സോഷ്യൽ മീഡിയയിലൂടെ

  സോഷ്യൽ മീഡിയയിലൂടെ

  കനി കുസൃതിയാണ് ഇത്തവണത്തെ ഗൃഹലക്ഷ്മി വാരികയുടെ കവർ. സ്കിൻ ടോണും യഥാർത്ഥ നിറവും മാറ്റി കൊണ്ട് ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെയാണ് കനി പ്രതിഷേധം ഉയർത്തിയത്. ഇൻസ്റ്റഗ്രാമിലായിരുന്നു കവർ പേജ് സ്റ്റോറിയാക്കി നടി ചോദ്യമുയർത്തിയത്. രോമമുള്ള കൈയ്യും കാലും എന്റെ യഥാർത്ഥ മുഖവും എവിടെയെന്ന് നടി ചോദിച്ചു.

  സ്കിൻ ടോണിൽ മാറ്റം വരുത്തി

  സ്കിൻ ടോണിൽ മാറ്റം വരുത്തി

  കവര്‍ പുറത്തിറങ്ങിയപ്പോള്‍ സ്‌കിന്‍ ടോണില്‍ മാറ്റം വരുത്തിയതായും കൈയിലെ രോമങ്ങള്‍ മായ്ച്ചതായും നടി പറയുന്നു.താന്‍ എങ്ങനെയാണോ അതേ രീതിയില്‍ തന്നെ ഫോട്ടോ വേണമെന്നായിരുന്നു താൻ ആവശ്യപ്പെട്ടതെന്ന് നടി ചൂണ്ടിക്കാട്ടുന്നു.

  മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്.

  ആവർത്തിച്ച് പറഞ്ഞിരുന്നു

  ആവർത്തിച്ച് പറഞ്ഞിരുന്നു

  അത്തരമൊരു ലക്കത്തിന്റെ കവറിലാണ് ഇത്തരം മിനുക്ക് പണികൾ നടത്തിയതെന്ന് നടി ചൂണ്ടിക്കാ‌ട്ടുന്നു. ഫോട്ടോഗ്രാഫറോടും സ്റ്റൈലിസ്റ്റിനോടും ചിത്രത്തിൽ മാറ്റം വരുത്തരുതെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും അത് അവർ സമ്മതിച്ചതായും കനി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്.

  ഇതൊരു ബ്രാന്റ് ഷൂട്ടല്ല

  ഇതൊരു ബ്രാന്റ് ഷൂട്ടല്ല

  കൈയ്യിലെ രോമം ഒന്നും കളയാൻ പാടില്ല. അങ്ങനെ വാക്സ് ചെയ്യാറുള്ള ആളല്ല ഞാന്‍.ഇതൊരു ബ്രാന്‍ഡ് ഷൂട്ട് അല്ല, കൊമേഷ്യല്‍ ഷൂട്ടുകളാണെങ്കിലും ഞാന്‍ അത്തരം കാര്യങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഇത് എന്നെ തന്നെയാണ് റെപ്രസെന്റ് ചെയ്യുന്നതെന്നത് കൊണ്ടാണ് ഞാൻ ഇക്കാര്യങ്ങൾ പ്രത്യേകം ആവശ്യപ്പെട്ടത്.

  അവർ സമ്മതിച്ചതാണ്

  അവർ സമ്മതിച്ചതാണ്

  അവർ അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. എന്നിട്ടും അവർ സ്കിൻ ടോണിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് നടി ആരോപിച്ചു. ഫോട്ടോ ഷൂട്ടുകളിൽ ചെറിയ മെയ്ക്കപ്പ് എല്ലാം ആവശ്യമാണ്. എന്നാൽ ഞാൻ എന്ന വ്യക്തിയിൽ നിന്ന് പൂർണമായും വ്യത്യസ്തമായൊരു മുഖമാറ്റി മാറ്റുന്നതിനോട് തനിക്ക് ഒരുതരത്തിലും യോജിപ്പില്ല.

  അങ്ങനെ തന്നെ ഇരുന്നോട്ടെ

  അങ്ങനെ തന്നെ ഇരുന്നോട്ടെ

  എന്റെ കൈയ്യിലും കാലിലും രോമം ഉണ്ട്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നാണ് പറഞ്ഞത്. ഷൂട്ട് നടക്കുമ്പോഴും കഴിഞ്ഞപ്പോഴും എല്ലാം ഇക്കാര്യം താൻ ആവർത്തിച്ചിരുന്നു.വെളുപ്പിക്കുകയല്ല ചെയ്തത്. സ്കിൻ ടോൺ മാറ്റുകയാണ്. കണ്ണിനടിയിലെ കുഴിയും, കൈയ്യിലെ രോമവും മാറ്റി.

  ഇതെല്ലാം ഉണ്ടായിരുന്നു

  ഇതെല്ലാം ഉണ്ടായിരുന്നു

  ഫോട്ടോ എടുത്തപ്പോൾ ഇതെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഫോട്ടോ വന്ന് കഴിഞ്ഞപ്പോൾ ഇതെല്ലാം മാറ്റുകയാണ് ചെയ്തത്. ഇതൊന്നും കൊടുക്കില്ലേങ്കിൽ പ്രസിദ്ധീകിക്കുന്നതിന് മുൻപ് തന്നെ പറയണമായിരുന്നു. രോമം കളയേണ്ടെന്ന് പറയുന്നതൊരു നിലപാടാണ്. അതെന്താണ് അവർക്ക് മനസിലാകാത്തത് എന്നും നടി ചോദിക്കുന്നു.

  ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

  കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ഇടതും എസ്ഡിപിഐയും പിന്തുണച്ചു, യുഡിഎഫിന് തലവേദനയായി ലീഗ് വിമത

  ചൈനയുമായുള്ള അതിര്‍ത്തി വിഷയം എപ്പോള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാവില്ല: എസ് ജയശങ്കര്‍

  English summary
  actress Kani Kusruti about grihalakshmi's photo shoot, asks where is my hairy arm and skin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X