അനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതി
കൊച്ചി; താനൊരു സിപിഎം അനുഭാവിയാണെന്ന് നടി കനി കുസൃതി. അതേസമയം രാഷ്ട്രീയ അന്ധത ഇല്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വികസന കാഴ്ചപ്പാടുകൾ കേൾക്കാൻ തയ്യാറായിട്ടുള്ളൊരാണ് താനെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിലാണ് സിനിമയെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചുമുള്ള നിലപാടുകൾ താരം വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ടത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും അഭിമുഖത്തിൽ കനി പറഞ്ഞു. കനി കുസൃതിയുടെ വാക്കുകളിലേക്ക്

നടിയുടെ ധൈര്യം കൊണ്ട്
നടി അക്രമിക്കപ്പെട്ട സംഭവം ഷോക്കിംഗ് ആണങ്കിലും അതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആർട്ടിസ്റ്റുകളുടെ ഒരു സിനിമയാണെങ്കിലും നാടകമാണെങ്കിലും ലോകത്തിൽ ഇന്ത്യയിലും ഒക്കെ എടുത്താലും അത്തരം ഒന്നിൽ കൂടുതൽ സംഭവങ്ങൾ ഉണ്ടെന്ന് അറിയാം. ഈ സംഭവം ഈ രീതിയിൽചർച്ച ചെയ്യപ്പെട്ടത് അവരുടെ ധൈര്യത്തിൽ അവർ അത്രയും വന്നതുകൊണ്ട് കൂടിയാണ്.

താരസംഘടനയെ കുറിച്ച്
എഎംഎംഎ എന്ന സംഘടനയെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞാൻ എഎംഎംഎയുടെ ഭാഗമല്ല, അതിന്റെ മാത്രമല്ല ഫെമിനിസ്റ്റ് സംഘടനകളിലും ഞാൻ ചേർന്നിട്ടില്ല.കാരണം എനിക്ക് സംഘടന പ്രവർത്തനത്തിനൊരു കഴിവില്ല. എനിക്ക് ചെയ്യാൻ പറ്റുക ഒരു സുഹൃത്തായി ആ സംഘടനയുടെ ഭാഗമായി സഹകരിക്കുക. ചില പരിപാടികളുടെ ഭാഗമാകുക എന്ന് മാത്രമാണ്.

ചേരണമെന്ന് തോന്നിയിട്ടില്ല
എഎംഎംഎ എന്ന സംഘടനയിൽ നടിയെന്ന നിലയിൽ എനിക്ക് ചേരണമെന്ന് തോന്നിയിട്ടില്ല, അത് തനിക്ക് അഫോഡബിൾ ആണെന്നും തോന്നിയിട്ടില്ല.ഒരു ലക്ഷം രൂപയോ മറ്റോ കൊടുത്താണ് സംഘടനയുടെ ഭാഗമാകേണ്ടത്. എന്റെ ചിന്തയിൽ പോലും അതുകൊണ്ട് സംഘടനയിൽ അംഗമാകണമെന്നതിന് കുറിച്ച് വന്നിട്ടില്ലെന്നും അവർ പറഞ്ഞു.

ചേരണമെന്ന് തോന്നിയ സംഘടനയും ഡബ്ല്യുസിസി
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ അത്തരമൊരു സംഘടനയുടെ ഭാഗമാകുയോന്ന് ചോദ്യത്തിന് തീർച്ചയായും ഇല്ലെന്നും കനി കുസൃതി പറഞ്ഞു.ഡബ്ലിസിസിയിൽ താനുണ്ടായിരുന്നു. സംഘടനയുടെ അംഗമെന്ന നിലയിലല്ല, ഇപ്പോഴും താൻ ഉണ്ട്. അവരുടെ പരുപാടികളുടെ ഭാഗമാകാറുണ്ട്. ഡബ്ല്യുസിസിയുടെ അംഗമാകാൻ ഞാൻ ശ്രമിച്ചു.ആദ്യമായി ചേരണമെന്ന് തോന്നിയ സംഘടനയും ഡബ്ല്യുസിസിയാണ്.എനിക്ക് അറിയാം സംഘടനയിൽ വേറൊരു തരം ഡെഡിക്കേഷൻ വേണം.

മാറ്റി നിര്‍ത്താറുണ്ട്
നിലപാട് പറയുന്നവരെ മാറ്റി നിർത്തുന്നൊരു പ്രവണത സിനിമയിൽ കണ്ടുവരുന്നുണ്ടെന്നും കനി കുസൃതി പറയുന്നു. അത്തരമൊരു കാര്യം തനിക്ക് തോന്നി എന്ന് പറയാൻ തലത്തിൽ താൻ സിനിമയിൽ ഇല്ല.അതേസമയം ഇവിടെ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ അങ്ങനെയാണ് തോന്നിയിട്ടുള്ളത്.എനിക്കൊന്നും അറയിയില്ല എന്ന മട്ടിൽ ഇരിക്കുന്നത് പ്രശ്നമില്ല. എന്നാൽ ഇത് ഇങ്ങനെയല്ലേ അങ്ങനയല്ലല്ലോ എന്ന് ചോദിച്ചാൽ അത് പ്രശ്നമാണ്.അങ്ങനെ കണ്ടിട്ടുണ്ടെന്നും നടി പറഞ്ഞു.

എതിർപ്പ് അറിയിച്ചാൽ പുറത്ത്
സിനിമയിലെ സെക്ഷ്വൽ ഹരാസ്മെന്റുകളെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ-ഫോണിൽ വിളിക്കുക, സ്ക്രിപ്റ്റുകൾ രാത്രി പറയുക എന്ന രീതികളൊക്കെ ഉണ്ടായിട്ടുണ്ട് അത്തരം അവസരങ്ങളിൽ ഫോൺ കട്ട് ചെയ്യാറാണ് പതിവ്. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിച്ചാൽ മതിയെന്ന് പറഞ്ഞാൽ പിന്നെ താൻ ആ വർക്കിൽ നിന്ന് തന്നെ പുറത്താകും. മറ്റ് നടിമാരെ വെച്ച് ആ പടം റിലീസാകും. തന്നെ വെച്ച് കാസ്റ്റ് ചെയ്യാനാണം എന്ന് ഉദ്ദേശച്ചാണോ അതോ ചൂഷണം ചെയ്ത് മറ്റാരെയെങ്കിലും നടിമാരെ വെച്ച് അഭിനയിപ്പിക്കാനാണോ ഉദ്ദേശിച്ചതെന്ന് അറിയില്ല,നിലപാടെടുക്കുമ്പോൾ ആ വർക്കൽ നിന്ന് പുറത്താകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്

സിനിമയിലെ സംവരണം
സിനിമയിൽ സംവരണം വേണമെന്നും കനി കുസൃതി ആവർത്തിച്ചു.നേരത്തേ തന്നെ സിനിമയിൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട താരമാണ് കനി കുസൃതി. എന്നാൽ അതിനോട് കടുത്ത വിമർശനമാണ് ഉയർന്നത്. താനിത്തരം ഒരു ആവശ്യം ഉയർത്തിയപ്പോൾ ചിലർ ചോദിച്ചത് ഇത് മെറിറ്റിൽ അല്ലേ വേണ്ടത് എന്നായിരുന്നു. മെറിറ്റിലുള്ളവർ എന്നത് കേരളത്തിൽ നിന്നുള്ള ഒരു പ്രത്യേക ക്ലാസിൽ നിന്നും ജാതിയിൽ നിന്നും വരുന്നവരാകാം എന്നായിരിക്കും അവർ പറഞ്ഞുവെയ്ക്കുന്നത്.ഞാനിതുവരെ മറ്റൊരു ജാതിയിൽ നിന്ന് വരുന്നൊരു നായികയെകണ്ടിട്ടില്ല.

പിന്നോക്ക വിഭാഗങ്ങൾക്ക്
മെറിറ്റിലാണ് സംഭവിക്കുന്നതെങ്കിൽ എത്രയോ പേർക്ക് വരാം.ഫേസ്ബുക്കും ടിക്ക് ടോക്കും പോലുള്ലവ ഉള്ളതുകൊണ്ടാണ് നമ്മുക്ക് ഇപ്പോൾ കാണാൻ തന്നെ അവസരം കിട്ടിയത്. പിന്നോക്ക് വിഭാഗങ്ങളിൽ നിന്ന് വരുന്നവരും പ്രിവിലേജ് ക്ലാസില്‍ ഉള്ളവരും തമ്മിൽ തുല്യ കഴിവുകൾ ഉള്ളവരാണെങ്കിൽ പോലും പ്രിവിലേജ് വിഭാഗങ്ങൾക്കാണ് അവസരം ലഭിക്കുന്നത്.

സ്റ്റേറ്റിന്റെ പിന്തുണ
അതുകൊണ്ടാണ് തനിക്ക് തോന്നിയത് സ്റ്റേറ്റിൻെ ഭാഗത്ത് നിന്ന് ഇത്തരം അവഗണനകൾ ഇല്ലാതാക്കാൻ പിന്തുണ വേണം.
മലയാളം സിനിമയിൽ ഇപ്പോഴും ഡിസ്ക്രിമിമേഷൻ ഇണ്ട്. ചില നടിമാരുടേയും നടൻമാരുടേയും രൂപങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് ചില മാറ്റങഅങൾ വന്നിട്ടുണ്ടെങ്കിലും വലിയ മാറ്റങ്ങൾ ഇപ്പോഴും സംഭവിച്ചിട്ടില്ലെ

സിപിഎം അനുഭാവി
സിപിഎം അനുഭാവിയാണ്. എങ്കിലും മറ്റ് രാഷ്ട്പീയ പാർട്ടി നേതാക്കൾ പറയുന്ന വികസന കാഴ്ചപ്പാടുകൾ കേൾക്കാൻ തയ്യാറാണ്. ഞാൻ 100 ശതമാനം രാഷ്ട്രീയ അന്ധത ബാധിച്ച ആളല്ല.സൈന്റിഫിക് ടെംമ്പ്രമെന്റുള്ള ആളുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാകട്ടെ എന്നാണ് ആഗ്രഹമെന്നും നടി പറഞ്ഞു.
ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കും; വടകരയില്‍ കെ മുരളീധരന് പ്രചാരണം നടത്തുമെന്ന് റിപ്പോര്‍ട്ട്