Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം നായ്ക്കളുടെ നരകം, കൂട്ടക്കൊല ചെയ്യുന്നു; ബഹിഷ്‌കരിക്കണമെന്ന് ബോളിവുഡ് നടി

മുംബൈ: കേരളത്തില്‍ തെരുവുനായ കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. നാട്ടുകാര്‍ നിയമമൊന്നും നോക്കാതെ ഇവയെ നേരിടാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം കേരളത്തെ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ക്രിക്കറ്റ് താരം ശിഖര്‍ ധവാനും നായകളെ കൂട്ടത്തോടെ കൊല്ലുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഇതേ വിഷയത്തില്‍ ബോളിവുഡില്‍ നിന്നും പ്രതികരണം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി നടി കരിഷ്മ തന്നയാണ് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു നടി. അതേസമയം നടിയുടെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

കേരളത്തിനെതിരെ നടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ ഒരുപാട് പേര്‍ വിമര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും നടി ആരോപിക്കുന്നു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും, കേരള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് കരിഷ്മ തന്നഹയുടെ ആഹ്വാനം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ വിദ്വേഷ പ്രചാരണം. അതേസമയം നടിയുടെ പോസ്റ്റിനെ പിന്തുണച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.

2

നേരത്തെ ബോളിവുഡ് സിനിമകളെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഇതേ പോലെ നിരവധിയാളുകള്‍ വന്നിരുന്നു. ആമിര്‍ ഖാന്റെ സിനിമകള്‍ അടക്കം പരാജയപ്പെട്ടത് ബോയ്‌ക്കോട്ട് ആഹ്വാനം കൊണ്ടാണെന്ന് നിരവധി പേര്‍ പറഞ്ഞിരുന്നു. അതേസമയം ക്യാമ്പയിന്‍ തന്നെയാണ് ഇപ്പോള്‍ കേരളത്തിനെതിരെയും നടക്കുന്നത്. കേരളത്തിനെ കൂട്ടമായി ചേര്‍ന്ന് ബഹിഷ്‌കരിച്ച് ഒറ്റപ്പെടുത്തണമെന്നാണ് ആഹ്വാനം. എന്നാല്‍ ഇത് തെറ്റായ രീതിയാണെന്നും, കേരളത്തില്‍ നിന്നുള്ളവര്‍ക്കെതിരെ അക്രമത്തിന് ഇത് വഴിയൊരുക്കുമെന്ന് വാദിക്കുന്നവരുമുണ്ട്.

3

അതേസമയം ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലുമൊക്കെ സജീവമായ നടിയാണ് കരിഷ്മ തന്ന. മോഡലായിട്ടും അവതാരകയായിട്ടും ഇവര്‍ അറിയപ്പെടുന്നുണ്ട്. കടുത്ത മൃഗസ്‌നേഹിയാണ് ഇവര്‍. നായ്ക്കളോട് വല്ലാത്തൊരു അടുപ്പം ഉണ്ടെന്ന് നടി നേരത്തെ വെളിപ്പെടുത്തിയതാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥിയായിട്ടും അവര്‍ തിളങ്ങിയിരുന്നു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും കെഎല്‍ രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

4

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് കരിഷ്മ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. അടുത്ത കാലത്ത് നായ്ക്കളുടെ ആക്രമണങ്ങളില്‍ മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത്. തെരുവ് നായ് ആളുകളെ ആക്രമിക്കുന്ന രണ്ട് ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു തെറ്റും ചെയ്യാതെയാണ് അവരെ നായ ആക്രമിച്ചത് എന്നതിനോട് യോജിക്കുന്നു. എന്നാല്‍ ഇതില്‍ പൂര്‍ണമായും തെറ്റ് നായ്ക്കളുടെ ഉടമസ്ഥരുടെ ഭാഗത്താണ്. താന്‍ ഒരു മൃഗസ്‌നേഹിയാണെന്നും നടി വ്യക്തമാക്കി. തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ ഏവരും രംഗത്ത് വരണമെന്നും നടി ആവശ്യപ്പെട്ടു.

5

അതേസമയം കേരളത്തില്‍ വളരെ ഭയാനകമായ സാഹചര്യമാണെന്നും, നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് ശരിയല്ലെന്നും ശിഖര്‍ ധവാന്‍ പറഞ്ഞിരുന്നു. ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍മാറാനും, ക്രൂരമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ധവാന്‍ ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ഒരു പോസ്റ്റര്‍ പങ്കുവെച്ചാണ് പ്രതിഷേധമറിയിച്ചത്. വിഒഎസ്ഡി എന്ന സംഘനടയുടെ പോസ്റ്ററായിരുന്നു ഇത്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചുവെന്നും ഈ പോസ്റ്ററില്‍ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+